For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ വീഴ്ചയറിഞ്ഞു എവിടുന്നോ നമ്പര്‍ വാങ്ങി എന്നെ വിളിച്ചു! അനൂപ് മേനോന് ആശംസയുമായി നിര്‍മല്‍ പാലാഴി

  |

  നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി സകലകലാഭല്ലവനായ താരമാണ് അനൂപ് മേനോന്‍. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് കാട്ടുചെമ്പകം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം നായകനായും വില്ലനായും സ്വഭാവനടനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ്.

  ആഗസ്റ്റ് മൂന്നിന് അനൂപ് മേനോന്‍ തന്റെ 45-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. സമൂഹ മാധ്യങ്ങള്‍ നിറയെ താരത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞു. കൂട്ടത്തില്‍ നടന്‍ നിര്‍മല്‍ പാലാഴിയുമുണ്ട്. അനൂപ് മേനോന്‍ ജീവിതത്തില്‍ തനിക്ക് കരുതലായി നിന്ന സമയത്തെ കുറിച്ചൊക്കെയാണ് നിര്‍മല്‍ ഫേസ്ബുക്കിലൈഴുതിയ കുറിപ്പില്‍ പറയുന്നത്.

  ചില ആളുകള്‍ ജീവിതത്തില്‍ ഒരുപാട് പോസറ്റീവ് എനര്‍ജി തരും എന്റെ ജീവിതത്തില്‍ ഒരു വലിയ തകര്‍ച്ചയില്‍ നിന്നും എഴുന്നേറ്റ് വരുവാന്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും പോസറ്റീവ് എനര്‍ജി തന്നിട്ടുള്ള ആളാണ് അനൂപേട്ടന്‍. ഞാന്‍ ആക്സിഡന്റ പറ്റി ശാരീരികമായും മാനസികമായി തളര്‍ന്നു കിടക്കുമ്പോള്‍ ആണ് ഒരു ഫോണ്‍ ഹലോ ആരാ എന്നു ചോദിച്ചപ്പോള്‍ നിര്‍മ്മല്‍ ഇത് അനൂപ് മേനോന്‍ ആണ് എന്ന് റീപ്ലേ. എനിക്ക് ആകെ കിളിപോയി ഒരുപാട് സിനിമയില്‍ കണ്ടു ഞങ്ങള്‍ നാട്ടില്‍ സുഹൃത്തുക്കള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.

  ഈ മനുഷ്യന്‍ എന്ത് കൂള്‍ ആയിട്ടാ അഭിനയിക്കുന്നത്. മൂപ്പര് ഈ ക്യാമറയും മുന്നിലെ മറ്റ് ആളുകളെയും ഒന്നും ശ്രദ്ധിക്കുന്നില്ലേ അങ്ങോട്ട് ജീവിക്കുന്നു. അത് മൂപ്പര്‍ അറിയാതെ ക്യാമറയില്‍ പകര്‍ത്തുന്ന പോലെ അത്രയും കൂള്‍ ആ ആള്‍ എന്നെ വിളിക്കന്‍ മാത്രം ഉള്ള ഒരു ബന്ധവും ഇല്ല. ഞാന്‍ അനൂപ് ഏട്ടന്റെ കുറെ സിനിമകള്‍ കണ്ടു ആരാധിക്കുന്നു എന്നു മാത്രം. എന്നാലും എന്റെ വീഴ്ചയറിഞ്ഞു എവിടുന്നോ നമ്പര്‍ വാങ്ങി എന്നെ വിളിച്ചിട്ട് ഡാ ഒന്നുകൊണ്ടും പേടിക്കേണ്ടട്ടോ ഞങ്ങളൊക്കെ കൂടെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ കട്ടിലില്‍ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാതെ കിടന്ന എന്റെ മനസ്സ് എണീറ്റ് ഡാന്‍സ് കളിച്ചു.

  Dulquer Salman is not only an actor but business man too

  അനൂപ് ഏട്ടന്‍ പറഞ്ഞ വാക്ക് വെറും വാക്ക് അല്ലായിരുന്നു എഴുന്നേറ്റ് ചെറിയ വര്‍ക്കുകള്‍ എല്ലാം ചെയ്തു തുടങ്ങിയപ്പോള്‍ വീണ്ടും വിളിച്ചു ഒരു പരസ്യത്തില്‍ ഒരു വേഷം ചെയ്യാന്‍. പക്ഷെ അത് ചെയ്യാന്‍ പറ്റിയില്ല. ആ പരസ്യത്തിന്റെ ആളുകള്‍ക്കു എന്നെ അറിയില്ല. ഫെയിം ഉള്ള ആര്‍ട്ടിസ്റ്റ് വേണം എന്നു പറഞ്ഞു. അത് വേറെ ഒരാള്‍ ചെയ്തു. അവരുടെ ന്യായമായ ആവശ്യം ആയിരുന്നു. അനൂപ് ഏട്ടന് എന്നെ അവര്‍ക്ക് വേണ്ട എന്നു പറയാന്‍ ചെറിയ വിഷമം ഉണ്ടായിരുന്നു പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു കുഴപ്പവും ഇല്യാ അനൂപ് ഏട്ടാ ഞാന്‍ കളി നിര്‍ത്തി പോവാന്‍ ഒരുങ്ങിയ ആള്‍ അല്ലെ ഇനി എന്ത് കിട്ടിയാലും എനിക്ക് ബോണസ് ആണ്?? ഡാ അതൊന്നും അല്ല നിന്നെ വേണ്ട ഒരു കാലം വരും നീ നോക്കിക്കോ എന്നു പറഞ്ഞു അനൂപേട്ടന്‍ ഫോണ് വച്ചു.

  പിന്നെ വിളിക്കുന്നത് 'മെഴുതിരി അത്താഴത്തില്ലേ' ബോബി എന്ന മനോഹരമായ ഒരു വേഷം തരുവാന്‍ ആയിരുന്നു. ഷൂട്ടിങ് സമയത്ത് അരി പെറുക്കി അരി പെറുക്കി സ്വന്തമായി ഒരു റേഷന്‍കട തുടങ്ങാന്‍ ഉള്ള അത്രയും ആയി. എന്നാലും ഒരു മടുപ്പോ ദേഷ്യമോ കാണിക്കാതെ ചേര്‍ത്ത് നിര്‍ത്തി. അടുത്ത സിനിമാ കിംഗ് ഫിഷില്‍ വിളിച്ച് ഷോട്ട് കഴിഞ്ഞപ്പോള്‍ ഡാ നീ ഡവലപ്പ് ആയല്ലോ എന്ന് പറഞ്ഞു. 'കിംഗ് ഫിഷ്'ന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ അനൂപ് ഏട്ടനോട് പറഞ്ഞു, അനൂപ് ഏട്ടാ എനിക്ക് അഭിനയിക്കുമ്പോള്‍ കൂടെ എന്നേക്കാള്‍ സീനിയര്‍ (കഴിവു കൊണ്ടും സ്പീരിയന്‍സ് കൊണ്ടും)ഉള്ള ആളുകള്‍ ഉണ്ടേല്‍ ഒന്നും അഭിനയിക്കാന്‍ പറ്റൂലെന്ന്.

  അതിന് മറുപടി ഒരുപാട് സമയം എടുത്തു എനിക്ക് പറഞ്ഞു തന്നു. കൂടെ അഭിനയിക്കുന്ന ഒരു നടന്‍ കണ്ണില്‍ നോക്കി അഭിനയിച്ചല്‍ അഭിനയിക്കാന്‍ പറ്റാതെ ഇരുന്ന ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു അവര്‍ഡുകള്‍ വാരിക്കൂട്ടിയ നടനെ കുറിച്ചെല്ലാം പറഞ്ഞു തന്നു. തിരക്ക് കൂടേണ്ട അത് ചെയ്ത് ചെയ്ത് മറിക്കൊള്ളും എന്നൊക്കെ. ഞാന്‍ ആലോചിക്കുന്നത് ഒന്നും അല്ലാത്ത എന്നെ ഇങ്ങനെ മോട്ടിവേറ്റ് ചെയ്യേണ്ട ഒരു കാര്യവും അനൂപേട്ടന് ഇല്ല.

  അത് എന്തിനായിരിക്കും എന്ന് എന്റെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ തന്നെ ഉത്തരം കണ്ടെത്തി. എന്റെ അല്ലങ്കില്‍ എന്നെ പോലെ സിനിമയെ സ്‌നേഹിക്കുന്ന ആഗ്രഹിക്കുന്ന ആയിരങ്ങളുടെ മനസ്സ് ഒന്നും പറയാതെ തന്നെ മനസ്സിലാക്കുന്ന ഒരു വലിയ മനുഷ്യന്‍ അതാണ് അനൂപ് ഏട്ടന്‍. ഇന്ന് അനൂപ് ഏട്ടന്റെ പിറന്നാള്‍. ഒരുപാട്് സിനിമകള്‍ ചെയ്ത് ഒരുപാട് നല്ല കഥാപാത്രങ്ങളെ മലയാളികള്‍ക്ക് നല്‍കുവാന്‍ സര്‍വ്വേശ്വരന്‍ ആയുസും ആരോഗ്യവും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു സ്‌നേഹത്തോടെ... പിറന്നാള്‍ ആശംസകള്‍

  English summary
  Nirmal Palazhi's Brithday Wishes To Actor Anoop Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X