twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയിക്കുന്നതിന് മുമ്പ് മിണ്ടാതിരിക്കെന്ന് പാർവതി പറഞ്ഞു; അതിൽ ഞങ്ങൾ വ്യത്യസ്തരാണെന്ന് നിത്യ മേനോൻ

    |

    മലയാള സിനിമയിൽ ഇന്ന് അറിയപ്പെടുന്ന നായിക നടിമാരാണ് നിത്യ മേനോനും പാർവതി തിരുവോത്തും. നിരവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച രണ്ട് പേരും കരിയറിൽ ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിത്യ മേനോൻ മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിൽ ഒരു പോലെ സാന്നിധ്യം അറിയിച്ച താരമാണ്. പാർവതി കൂടുതലായും മലയാളം, തമിഴ് സിനിമകളിലാണ് ശ്രദ്ധ കൊടുക്കുന്നത്. അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ രണ്ട് പേർക്കും ഒരുപോലെ ലഭിച്ചിട്ടുമുണ്ട്.

    Also Read: 'ഫേമസ് റിവ്യൂവേഴ്സ് പോലും അത് പറഞ്ഞില്ലെന്നത് അതിശയിപ്പിച്ചു, ദ‍ൃശ്യം രണ്ട് കുടുംബങ്ങളുടെ കഥയാണ്'; ജീത്തുAlso Read: 'ഫേമസ് റിവ്യൂവേഴ്സ് പോലും അത് പറഞ്ഞില്ലെന്നത് അതിശയിപ്പിച്ചു, ദ‍ൃശ്യം രണ്ട് കുടുംബങ്ങളുടെ കഥയാണ്'; ജീത്തു

    സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ

    ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വണ്ടർ വുമൺ, സോണി ലിവിൽ സ്ട്രീം ചെയ്യുന്ന സിനിമയുടെ സംവിധായിക അഞ്ജലി മേനോൻ ആണ്. പാർവതി, നിത്യ മേനോൻ, പത്മപ്രിയ, അർച്ചന പത്മിനി, സയനോര ഫിലിപ്പ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. ​ഗർഭിണികളായ സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.

     മെത്തേഡ് ആക്ടിം​ഗ് രീതി പിന്തുടരുന്ന ആളാണ് പാർവതി

    Also Read: വിവാഹത്തിന് എന്തിനാണ് സ്വർണം; മാതൃകയായി ​ഗൗരി കൃഷ്ണ; കല്യാണത്തിന് അണിയുന്നത് ഇമിറ്റേഷൻ ആഭരണങ്ങൾAlso Read: വിവാഹത്തിന് എന്തിനാണ് സ്വർണം; മാതൃകയായി ​ഗൗരി കൃഷ്ണ; കല്യാണത്തിന് അണിയുന്നത് ഇമിറ്റേഷൻ ആഭരണങ്ങൾ

    ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ അഭിനയത്തിൽ തങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നിത്യ മേനോനും പാർവതിയും സംസാരിച്ചു. അഭിനയത്തിൽ മെത്തേഡ് ആക്ടിം​ഗ് രീതി പിന്തുടരുന്ന ആളാണ് പാർവതി. കഥാപാത്രത്തെക്കുറിച്ച് താൻ നടത്തുന്ന പഠനങ്ങളെക്കുറിച്ച് പാർവതി മുമ്പ് സംസാരിച്ചിട്ടുണ്ട്. നിത്യയാണെങ്കിൽ തയ്യാറെടുപ്പൊന്നുമില്ലാതെ പെട്ടെന്ന് വന്ന് അഭിനയിക്കുന്ന നടിയും. ഈ പശ്ചാത്തലത്തിലാണ് താരങ്ങൾ സംസാരിച്ചത്.

    സീനിന് മുമ്പ് കളിച്ച് ചിരിച്ച് നിന്ന ശേഷം ഷൂട്ട് തുടങ്ങുമ്പോൾ

    വണ്ടർ വുമണിൽ അവസാന ഭാ​ഗത്ത് പാർവതിയുടെ കഥാപാത്രം വല്ലാതെ ഇമോഷണലായി പൊട്ടിത്തെറിക്കുന്ന സീനുണ്ട്. ആ സീനിന് മുമ്പ് ആരും മിണ്ടരുത് സൈലന്റ് ആയിരിക്ക് എന്ന് പാർവതി പറഞ്ഞു. ഞാൻ ഇതിൽ നിന്നും വളരെ വ്യത്യസ്തയാണ്. സീനിന് മുമ്പ് കളിച്ച് ചിരിച്ച് നിന്ന ശേഷം ഷൂട്ട് തുടങ്ങുമ്പോൾ അഭിനിയിക്കുന്ന ആളാണ് ഞാൻ. പക്ഷെ വ്യത്യസ്തമായ മെത്തേഡുകൾ ഫോളോ ചെയ്യുന്ന അഭിനേതാക്കളെ ഞങ്ങൾക്ക് പരിചിതമാണ്. അത് കൊണ്ട് പരസ്പരം മനസ്സിലാക്കും.

     മത്സരവും അസൂയയുമാണെന്നത് തെറ്റായ ധാരണ ആണെന്നും നിത്യ മേനോൻ

    അന്ന് പാർവതി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ മിണ്ടാതെ നിന്നു. അവൾക്ക് എന്താണോ വേണ്ടത് ഞാൻ അത് പോലെ ചെയ്തു, ആ രീതിയിൽ അഭിനേതാക്കളെല്ലാം പരസ്പരം മനസ്സിലാക്കുന്നവരാണെന്ന് നിത്യ മേനോൻ പറഞ്ഞു. ആക്ടിം​ഗിലും തയ്യാറെടുപ്പിലും രണ്ട് വ്യത്യസ്ത രീതികൾ ഉളളവരാണ് രണ്ട് പേരുമെന്ന് അഞ്ജലി മേനോനും വ്യക്തമാക്കി.

    നടിമാർ തമ്മിൽ മത്സരവും അസൂയയുമാണെന്നത് തെറ്റായ ധാരണ ആണെന്നും നിത്യ മേനോൻ അഭിപ്രായപ്പെട്ടു. കരിയറിൽ തനിക്ക് ഇതുവരെയും ഒരു നടിയോട് അസൂയ തോന്നിയിട്ടില്ല. പക്ഷെ നടൻമാരോട് തോന്നിയിട്ടുണ്ട്. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ മറ്റ് രണ്ട് നടിമാരും തന്നോട് വളരെ സ്നേഹത്തോടെ ആണ് പെരുമാറിയതെന്നും നിത്യ മേനോൻ പറഞ്ഞു.

    'മാതൃത്വത്തെ അനാവശ്യമായി മഹത്വവൽക്കരിക്കുന്ന സിനിമ'

    അതേസമയം വണ്ടർ വുമൺ സോണി ലിവിൽ സ്ട്രീം ചെയ്ത് കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് വിമർശനവും അഭിനന്ദനവും ഒരുപോലെ വരുന്നുണ്ട്. മാതൃത്വത്തെ അനാവശ്യമായി മഹത്വവൽക്കരിക്കുന്ന സിനിമയാണിതെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. കൂടെയ്ക്ക് ശേഷം അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുമാണിത്.

    Read more about: nithya menon
    English summary
    Nithya Menon About Difference Between Her And Parvathy In Acting; Shares An Experience From Wonder Women Set
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X