For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയും അത് ചെയ്യാന്‍ മടിയില്ല; മറ്റുള്ളവര്‍ പറയുന്നത് എന്താണെന്ന് ഓര്‍ത്തുള്ള പേടി തനിക്കില്ലെന്ന് നിത്യ മേനോൻ

  |

  മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് നടി നിത്യ മേനോന്‍. കരിയറില്‍ വേറിട്ട ഒത്തിരി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടി ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ സജീവമാണ്. സിനിമ ഇപ്പോള്‍ പാഷനായി മാറിയെങ്കിലും ഒട്ടും താല്‍പര്യം തോന്നാത്ത മേഖല ഇതായിരുന്നുവെന്ന് പറയുകയാണ് നടി.

  മോഹന്‍ലാലിന്റെ കൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. എന്നിട്ടും തന്റെ സ്വപ്‌നങ്ങളില്‍ പോലും സിനിമ ഇല്ലായിരുന്നു. വിധിയ്ക്ക് അനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു താനിത് വരെ ചെയ്തത്. മാത്രമല്ല വിവാദങ്ങളെ താന്‍ പേടിക്കുന്നില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നിത്യ പറയുന്നു. വിശദമായി വായിക്കാം..

  Also Read: എനിക്ക് വേണ്ടി ജീവന്‍ കൊടുക്കാനും അവള്‍ തയ്യാര്‍; എലിസബത്തിന്റെ പ്രണയം സ്വീകരിച്ചതിനെ പറ്റി ബാല പറഞ്ഞത്

  താന്‍ സിനിമയിലേക്ക് വന്നിട്ട് പതിനഞ്ച് വര്‍ഷത്തോളമായെന്നാണ് നിത്യ പറയുന്നത്. ആദ്യ സിനിമയില്‍ തനിക്കേറ്റവും പ്രിയനടനായ മോഹന്‍ലാലിനൊപ്പമാണ് അഭിനയിച്ചത്. അങ്ങനെ അഭിനയിക്കുമ്പോള്‍ പോലും തന്റെ സ്വപ്‌നങ്ങളില്‍ അഭിനയം ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ആ ചിന്ത മാറി, മനസില്‍ സിനിമ മാത്രമേയുള്ളുവെന്ന് നിത്യ പറയുന്നു.

  സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആകാശഗോപൂരം സിനിമയിലേക്ക് ഓഫര്‍ വന്നത്. നടിയാകണമെന്നല്ല, ക്യാമറ പഠിക്കണമെന്നായിരുന്നു അന്നത്തെ എന്റെ മോഹമെന്ന് നിത്യ പറയുന്നു. അത്ര താല്‍പര്യമില്ലാതെ അഭിനയിച്ചത് കൊണ്ടാകും ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനിലേക്ക് ഷൂട്ടിങ്ങിനായി പോകാമെന്നതായിരുന്നു അന്നത്തെ എന്റെ സന്തോഷം.

  പിന്നീട് അഭിനയം ഹോബി പോലെയായി. ഓരോ സിനിമ വരുമ്പോഴും വിചാരിക്കും, ഇതൂടി ചെയ്തിട്ട് നിര്‍ത്തണമെന്ന്. വിധി കാത്തുവച്ച നിയോഗം മറ്റൊന്നാണ്. ഇതാണ് കരിയറെന്ന് ഒരു പോയിന്റില്‍ വച്ച് തിരിച്ചറിഞ്ഞു. അത് സംഭവിച്ചിട്ട് കുറച്ച് വര്‍ഷമേ ആയിട്ടുള്ളു. എപ്പോഴാണ് അതെന്ന് പറഞ്ഞാല്‍ അബദ്ധമാകും. എന്നാല്‍ അതുണ്ടാക്കിയ മാറ്റം എന്താണെന്ന് പറയാമെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

  'കരിയറില്‍ ഇപ്പോള്‍ വലിയൊരു സ്വപ്‌നമുണ്ട്. പല ഭാഷകളില്‍ പലതരം കഥാപാത്രങ്ങള്‍ ചെയ്യണം, നല്ല സിനിമകളുടെ ഭാഗമാവണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ച് രീതികള്‍ ചേര്‍ക്കണം, ഉസ്താദ് ഹോട്ടലിലെ സുലൈമാനിയില്‍ മുഹബത്ത് ചേരുന്നത് പോലെയുള്ള സുഖമാണപ്പോള്‍'- നിത്യ പറയുന്നു.

  മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുമെന്ന് കരുതി ടെന്‍ഷനടിച്ച് ജോലി ചെയ്യാന്‍ എനിക്കാകില്ലെന്ന് നടി ഉറപ്പിച്ച് പറയുന്നു. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്. മനസില്‍ തോന്നുന്നത് പോലെ ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഞാന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം എന്റെ മനസ് പറയുന്നത് പോലെയാണെന്നും നിത്യ മേനോന്‍ പറയുന്നു. പുറത്ത് ഉണ്ടാവുന്നതായ കാര്യങ്ങളൊന്നും തന്റെ തീരുമാനങ്ങളെയോ സന്തോഷത്തെയോ ബാധിക്കാറില്ലെന്നും നടി വ്യക്തമാക്കുന്നു.

  ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതില്‍ യാതൊരു എതിര്‍പ്പും തനിക്കില്ല. ബോളിവുഡിലെ ബ്രീത്ത് എന്ന ചിത്രത്തില്‍ ലിപ്‌ലോക് ചെയ്തതിന്റെ പേരില്‍ കമന്റുകള്‍ വന്നിരുന്നു. തിരക്കഥ ആവശ്യപ്പെടുന്ന തരത്തില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ യാതൊരു മടിയും തനിക്കില്ല. ഇനിയും സിനിമകളില്‍ അത് ചെയ്യും. വിവാദങ്ങളെ തനിക്ക് പേടിയില്ലെന്ന് കൂടി നിത്യ പറയുകയാണ്.

  English summary
  Nithya Menon Opens Up About Glamours Roles And First Movie Experience With Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X