twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    28 വര്‍ഷത്തിന് ശേഷം ഗന്ധര്‍വ്വന്‍ കേരളത്തിലെത്തി! പത്മരാജനെക്കുറിച്ച് നിധീഷ് ഭരദ്വാജ് പറഞ്ഞത്? കാണൂ

    |

    അതുല്യ പ്രതിഭയായ പത്മരാജന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഞാന്‍ ഗന്ധര്‍വന്‍. 1991ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ഗന്ധര്‍വ്വനായെത്തിയ താരത്തെ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് മലയാളികള്‍. നിധീഷ് ഭരദ്വാജും സുപര്‍ണ്ണ ആനന്ദുമായിരുന്നു നായികാനായകന്‍മാരായി എത്തിയത്. ഫിലോമിന, എംജി സോമന്‍, ഗണേഷ് കുമാര്‍, വിന്ദുജ മേനോന്‍, തസ്‌നി ഖാന്‍, സുലക്ഷണ, നരേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. ദേവി, പാലപ്പൂവേ, ദേവാങ്കണങ്ങള്‍ തുടങ്ങിയ ഗാനങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്.

    വെള്ളിത്തിരയെ കിടുകിടാ വിറപ്പിച്ച വില്ലന്‍ വിടവാങ്ങി! മോഹന്‍ലാലിന്റെ ഈ സിനിമ ഓര്‍മ്മയില്ലേ? കാണൂ!വെള്ളിത്തിരയെ കിടുകിടാ വിറപ്പിച്ച വില്ലന്‍ വിടവാങ്ങി! മോഹന്‍ലാലിന്റെ ഈ സിനിമ ഓര്‍മ്മയില്ലേ? കാണൂ!

    വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. പത്മരാജനെ ഏറെ വേദനിപ്പിച്ച സംഭവം കൂടിയായിരുന്നു ഇത്. ഈ സിനിമ റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. പില്‍ക്കാലത്ത് സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണം കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല. മഹാഭാരതമുള്‍പ്പടെയുള്ള ടെലിവിഷന്‍ പരമ്പരകളിലൂടെ മികച്ച സ്വീകാര്യതയായിരുന്നു നിധീഷ് ഭരദ്വാജിന് ലഭിച്ചത്. വൈശാലിയിലൂടെ ശ്രദ്ധേയായി മാറിയ സുപര്‍ണ്ണ ആനന്ദാണ് ഭാമയായി എത്തിയത്. ഗന്ധര്‍വ്വനായി മലയാള സിനിമയിലേക്കെത്തിയ താരത്തിന്റെ ലേറ്റസ്റ്റ് വിശേഷത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക്

    ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക്

    നിമിഷനേരം കൊണ്ടാണ് ചിത്രശലഭമായും കാറ്റായും ഗന്ധര്‍വ്വന്‍ മാറിയത്. ഭാമയ്ക്ക് മാത്രം കാണാവുന്ന ആ ഗന്ധര്‍വ്വനെ മലയാളിയും നെഞ്ചേറ്റിയിരുന്നു. ഇടക്കാലത്ത് സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുവരെയും അത്തരത്തിലൊരു പ്രഖ്യാപമുണ്ടായിട്ടില്ല. ആദ്യ മലയാള സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ നിധീഷ് ഭരദ്വാജ് കഴിഞ്ഞ ദിവസം കേരളത്തിലേക്കെത്തിയിരുന്നു.

    പപ്പേട്ടന്‍സ് കഫേയിലേക്ക്

    പപ്പേട്ടന്‍സ് കഫേയിലേക്ക്

    പത്മരാജനുമായി ബന്ധപ്പെട്ട കാര്യങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ പപ്പേട്ടന്‍സ് കഫേയിലേക്കായിരുന്നു താരമെത്തിയത്. കൊല്ലം സ്വദേശി തുടങ്ങിയ കഫേയിലേക്കെത്തിയപ്പോള്‍ താരം വാചാലനാവുകയായിരുന്നു. ഗന്ധര്‍വ്വനെക്കുറിച്ചും പത്മരാജനെക്കുറിച്ചുമായിരുന്നു താരത്തിന് സംസാരിക്കാനുണ്ടായിരുന്നത്. ഗന്ധര്‍വ്വന് ശേഷം മലയാളത്തില്‍ നിന്നും അപ്രത്യക്ഷനായിരുന്നുവെങ്കിലും താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. 28 വര്‍ഷത്തിന് ശേഷവും അദ്ദേഹം പലര്‍ക്കും പ്രചോദനമായി നില്‍ക്കുന്നതില്‍ യാതൊരു അത്ഭുതവും ഇല്ലെന്നും താരം പറയുന്നു.

    ആദ്യം സ്വീകരിച്ചിരുന്നില്ല

    ആദ്യം സ്വീകരിച്ചിരുന്നില്ല

    ടെലിവിഷന്‍ പരമ്പരകളുടെ തുടക്കത്തില്‍ മഹാഭാരത്തിനായി കാത്തിരുന്ന നാളുകളേറെയായിരുന്നു. മഹാഭാരതത്തില്‍ കൃഷ്ണനായെത്തിയത് നീധീഷായിരുന്നു. അതിന് പിന്നാലെയായാണ് പത്മരാജന്‍ ഗന്ധര്‍വ്വനാവുന്നതിനായി താരത്തിനെ ക്ഷണിച്ചത്. തുടക്കത്തില്‍ നിഷേധിച്ച വേഷം പിന്നീടാണ് താരം സ്വീകരിച്ചത്. പത്മരാജനിലെ പ്രതിഭയെ മനസ്സിലാക്കിയതിന് ശേഷമായിരുന്നു അദ്ദേഹം സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്.

    മരണത്തെ മുന്നില്‍ കണ്ടിരുന്നു

    മരണത്തെ മുന്നില്‍ കണ്ടിരുന്നു

    രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശാന്‍ തുടങ്ങിയാല്‍ തിരിച്ചുവരവില്ലെന്ന് പറഞ്ഞായിരുന്നു ഗന്ധര്‍വ്വന്‍രെ മടക്കം. അതുപോലെ തന്നെ പത്മരാജനും തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി കണ്ടിരുന്നുവെന്നും മുതുകുളത്തെ തറവാട്ടിലെ പുരുഷന്‍മാര്‍ 45 കടക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും താരം ഓര്‍ത്തെടുക്കുന്നു.

    മോഹന്‍ലാലിനൊപ്പമുള്ള സിനിമ

    മോഹന്‍ലാലിനൊപ്പമുള്ള സിനിമ

    ഞാന്‍ ഗന്ധര്‍വ്വനിലായിരുന്നു പത്മരാജന്റെ പ്രതീക്ഷ. ഉദ്ദേശിച്ച തരത്തിലല്ല സിനിമ നീങ്ങുന്നതെന്ന വലിയ നിരാശയുമായാണ് അദ്ദേഹം മരണത്തിലേക്ക് കടന്നത്. ഈ സിനിമയ്ക്ക് പിന്നാലെ തന്നെ നിധീഷിനെ ഉള്‍പ്പെടുത്തി മറ്റൊരു സിനിമയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. മോഹന്‍ലാലിനെയും നിധീഷിനെയും ഉള്‍പ്പെടുത്തിയുള്ള സിനിമയായിരുന്നു ആ മനസ്സില്‍. ആ സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം വിടവാങ്ങിയത്.

    English summary
    Nitish Bharadwaj visits Kearala after a long gap
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X