»   » തടി കൂടിയാലും നിത്യ മേനോന്‍ സുന്ദരിയാണ്! ഗ്ലാമറിലുള്ള നടിയുടെ കലക്കന്‍ ഫോട്ടോസ് കാണാം!!

തടി കൂടിയാലും നിത്യ മേനോന്‍ സുന്ദരിയാണ്! ഗ്ലാമറിലുള്ള നടിയുടെ കലക്കന്‍ ഫോട്ടോസ് കാണാം!!

Posted By:
Subscribe to Filmibeat Malayalam
നിത്യ മേനോൻന്റെ പുതിയ ചലച്ചിത്ര വിശേഷങ്ങൾ | filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരി എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയുന്ന നടിയാണ് നിത്യ മേനോന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലും പോയി തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞതാണ് നടിയുടെ ഏറ്റവും വലിയ വിജയം. 2015 ല്‍ റിലീസ് ചെയ്ത 100 ഡെയിസ് ഓഫ് ലൗ എന്ന സിനിമയായിരുന്നു നിത്യ അവസാനമായി മലയാളത്തിലഭിനയിച്ച സിനിമ.

ഉറങ്ങി കിടന്ന ട്രോളന്മാരെ എഴുന്നേല്‍പ്പിച്ചത് ആരാ? ആദിയ്ക്കും പ്രണവിനും പൊങ്കല, കാര്യം നിസാരമല്ല!

വിജയ് നായകനായി അഭിനയിച്ച മേര്‍സല്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഒരേ സമയം നാല് ഭാഷകളില്‍ നിര്‍മ്മിക്കുന്ന പ്രാണ എന്ന സിനിമയിലാണ് നിത്യ അഭിനയിക്കുന്നത്. അതിനൊപ്പം നിത്യയും കാജല്‍ അഗര്‍വാളും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന എവ് എന്ന തെലുങ്ക് സിനിമയും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നിത്യയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം..

നിത്യ മേനോന്‍

നാല് ഭാഷസിനിമകളില്‍ ഒരു സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞ മലയാള നടിയാണ് നിത്യ മേനോന്‍. മലയാളത്തില്‍ നിന്നും ഇടവേള എടുത്ത നിത്യ ഇപ്പോള്‍ തെലുങ്ക്, കന്നഡ്, തമിഴ് എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വിജയിന്റെ നായിക

ഇളയദളപതി വിജയ് നായകനായ മേര്‍സല്‍ എന്ന സിനിമയിലായിരുന്നു നിത്യ അവസാനമായി അഭിനയിച്ചിരുന്നത്. സിനിമ വന്‍ ഹിറ്റായിരുന്നു. ശേഷം അണിയറയില്‍ നിത്യ നായികയാവുന്ന രണ്ട് സിനിമകളാണ് നിര്‍മ്മിക്കുന്നത്. അവ രണ്ടും വളരെ പ്രധാന്യമുള്ള സിനിമകളുമാണ്.

പ്രാണ

നിത്യ മേനോന്‍ നായികയാവുന്ന ഏറ്റവും പുതിയ സിനിമയാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായിട്ടാണ് നിര്‍മ്മിക്കുന്നത്.

എവ് വരുന്നു

നിത്യയും കാജല്‍ അഗര്‍വാളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് എവ്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ വളരെയധികം വ്യത്യസ്തതയുള്ള കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്.

ലെസ്ബിയനായി നിത്യ മേനോന്‍


താന്‍ നായികയായി അഭിനയിക്കുന്ന തെലുങ്ക് സിനിമയിലെ കഥാപാത്രത്തെ കുറിച്ച് നിത്യ തന്നെ ആദ്യം വ്യക്തമാക്കിയിരുന്നു. മലയാളി ആരാധകരെയടക്കം ഞെട്ടിച്ച വേഷത്തിലാണ് നടി അഭിനയിക്കുന്നത്. ചിത്രത്തില്‍ നിത്യ ഒരു ലെസ്ബിയനായിട്ടാണ് നിത്യ അഭിനയിക്കുന്നത്.

റിലീസിനൊരുങ്ങുന്നു..


ചിത്രത്തില്‍ ലിപ് ലോക്ക് രംഗങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയില്‍ നിന്നും അടുത്തിടെ പുറത്തിറക്കിയ ട്രെയിലറില്‍ പറഞ്ഞത് പ്രകാരം സിനിമ ഈ ഫെബ്രുവരി 16 സിനിമ റിലീസ് ചെയ്യുമെന്നാണ്.

English summary
Nitya Menon's latest photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam