twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്റെ 'വിഗ്'കാരണം കാരവന്‍ വരെ മാറ്റേണ്ടി വന്നു: 'മഹാവീര്യര്‍' സിനിമയെക്കുറിച്ച് ആസിഫ് അലി

    |

    നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമവ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം നിരവധി നര്‍മ്മ- വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.

    പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നിര്‍വഹിച്ചത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നിവിന്‍ പോളി, ആസിഫ് അലി, ഏബ്രിഡ് ഷൈന്‍, ലാലു അലക്‌സ്, ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയ താരങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് നിവിന്‍ പോളിയും ആസിഫ് അലിയുടെ വളരെ വിശദമായി തന്നെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

    മഹാവീര്യറെക്കുറിച്ച്

    ''വിഗ് വച്ചുള്ള അഭിനയം വലിയ ബുദ്ധിമുട്ടായിരുന്നു. നല്ല ഭാരമുള്ള വിഗ് ആയിരുന്നു. ഏറ്റവും മികച്ച വിഗ് വേണമെന്ന് ഷൈന്‍ ചേട്ടന് ഭയങ്കര നിര്‍ബന്ധമായിരുന്നു. എവിടുന്നോ തപ്പിപ്പിടിച്ച് നല്ല ഭാരമുള്ള വിഗ് കൊണ്ടുവന്നു. കുറെ മാറ്റിയിട്ടാണ് ഇത് ഷൂട്ട് ചെയ്തത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇത് തലയില്‍ വച്ച് ഇരിക്കണം.

    എപ്പോഴും തലയില്‍ വച്ചോണ്ടിരിക്കാനും പറ്റില്ല. എടുത്താല്‍ തിരിച്ചു വയ്ക്കാന്‍ ഭയങ്കര പാടാണ്. കോസ്റ്റ്യൂംസിനും ഒരുപാട് ലെയറുകളുണ്ട്. ബുദ്ധിമുട്ടായിരുന്നു. പക്ഷേ എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയാണ്.'' നിവിന്‍ പറഞ്ഞു.

    വിഗ് വച്ചുള്ള നിവിന്റെ ബുദ്ധിമുട്ട് താന്‍ നേരിട്ടു കണ്ടതാണെന്ന് ആസിഫ് അലി പറഞ്ഞു. ''നിവിന്റെ ബുദ്ധിമുട്ട് ഞാന്‍ നേരിട്ടു കണ്ടതാണ്. മുടി കാരണം കാരവന്‍ മാറ്റേണ്ട അവസ്ഥ വന്നു. ആദ്യത്തെ കാരവന്‍ മാറ്റി, കുറച്ച് കൂടി പൊക്കമുള്ള കാരവന്‍ കൊണ്ടുവന്നു.' ആസിഫ് കൂട്ടിച്ചേര്‍ത്തു.

    പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു; കടുവയ്‌ക്കെതിരെ കുറുവച്ചന്റെ കൊച്ചുമകന്‍പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു; കടുവയ്‌ക്കെതിരെ കുറുവച്ചന്റെ കൊച്ചുമകന്‍

    ആസിഫ് അലി പറയുന്നത്

    ''ഷൈന്‍ ചേട്ടന്‍ എന്നോടു കഥ പറയുമ്പോള്‍ എന്റെ കഥാപാത്രം മന്ത്രിയാണെന്നു പറഞ്ഞിരുന്നു. അപ്പോള്‍ മനസ്സിലേക്കു വന്നത് മുണ്ടും വേഷ്ടിയുമായിട്ടുള്ള വേഷമാണ്. അത് ഞാന്‍ എങ്ങനെ ചെയ്യുമെന്നാണ് ചിന്തിച്ചത്. പക്ഷേ ഇതിന്റെ റഫറന്‍സ് കാണിച്ചു. ട്രയല്‍ കാണിച്ചപ്പോഴാണ് ശരിക്കും ഈ കഥാപാത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ലഭിച്ചത്.

    ഇതിന്റെ ഗെറ്റപ്പില്‍ത്തന്നെ പകുതി ക്യാരക്റ്റര്‍ ഓക്കെയായിട്ടുണ്ട്. മറ്റൊരു പ്രശ്‌നം, എന്റെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം വരുന്നത് ലാല്‍ സാറിന്റെ കൂടെയാണ്. അദ്ദേഹം ഒരു രാജാവിന്റെ വലുപ്പത്തില്‍ കൂടിയാണ് നില്‍ക്കുന്നത്. അതൊരു വെല്ലുവിളിയായിരുന്നു.''ആസിഫ് അലി പറഞ്ഞു.

    താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും ബജറ്റ് കൂടിയതും സൗന്ദര്യമേറിയതുമായ സിനിമയാണ് മഹാവീര്യരെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു. 'മഹാവീര്യര്‍ ഇരുനൂറു പ്രാവശ്യമെങ്കിലും കണ്ടുകഴിഞ്ഞു. അത്രയും തവണ കണ്ടുകഴിഞ്ഞതിനു ശേഷവും ഞാന്‍ ഹാപ്പിയാണ്. എന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും മഹാവീര്യരെന്ന് വിശ്വസിക്കുന്നു.' എബ്രിഡ് ഷൈന്‍ പറയുന്നു.

    ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

    ജൂലൈ 21-ന് തീയറ്ററുകളില്‍

    പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 21-ന് തീയറ്റര്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്.

    നിവിന്‍ പോളിയേയും ആസിഫ് അലിയേയും കൂടാതെ ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണി നിരക്കുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്രഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

    പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

    Recommended Video

    Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
    എം.മുകുന്ദന്റെ കഥ

    സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം മനോജ്, ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹസംവിധാനം ബേബി പണിക്കര്‍.

    Read more about: nivin pauly asif ali abrid shine
    English summary
    Nivin Pauly and Asif Ali about their new Movie Mahaveeryar directed by Abrid Shine
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X