»   » പിറന്നാള്‍ സ്‌പെഷ്യല്‍: യഥാര്‍ത്ഥത്തില്‍ നിവിന്‍ പോളിക്ക് എത്ര വയസായെന്ന് അറിയാമോ?

പിറന്നാള്‍ സ്‌പെഷ്യല്‍: യഥാര്‍ത്ഥത്തില്‍ നിവിന്‍ പോളിക്ക് എത്ര വയസായെന്ന് അറിയാമോ?

By: Sanviya
Subscribe to Filmibeat Malayalam

യുവത്വങ്ങളുടെ ഹരമാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടനിപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ ആരാധകരാണ്.

ഇന്ന് ഒക്ടോബര്‍ 11 യുവത്വങ്ങളുടെ ഹൃദയം കീഴടക്കിയ നടന്‍ നിവിന്‍ പോളിയുടെ പിറന്നാളാണ്. എന്നാല്‍ ഇത് നിവിന്‍ പോളിയുടെ എത്രമത്തെ പിറന്നാളാണെന്ന് അറിയാമോ.

1984ല്‍ ആലുവായിലാണ് നിവിന്‍ പോളി ജനിച്ചത്. ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ നിന്നും എഞ്ചിനീയറിങ് നേടി. അതിന് ശേഷം ബാംഗ്ലൂര്‍ ഇന്‌ഫോസിസിലും ജോലി നോക്കി. പിതാവിന്റെ മരണ ശേഷാണ് നിവിന്‍ നാട്ടിലേക്ക് തിരികെ വരുന്നത്.

കോളേജിലെ സുഹൃത്തായിരുന്ന റിന്നയെയാണ് നിവിന്‍ വിവഹം കഴിച്ചിരിക്കുന്നത്. നിവിന്റെ വയസും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളും. തുടര്‍ന്ന് വായിക്കാം.

ജനനം

എറണാകുളം ജില്ലയിലെ ആലുവായില്‍ സീറോ മലബാര്‍ കത്തോലിക ഫാമിലിയിലാണ് നിവിന്റെ ജനനം(1984 ഒക്ടോബര്‍ 11).

വിദ്യാഭ്യാസം

അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് എഞ്ചിനീയറിങ് നേടുന്നത്. 2006ലാണ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കുന്നത്.

ഇന്‍ഫോസിസില്‍ ജോലി

എഞ്ചിനീയറിങിന് ശേഷം നിവിന്‍ ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി നോക്കിയിരുന്നു. 2006 മുതല്‍ 2008 വരെ. പിന്നീട് പിതാവിന്റെ മരണത്തെ തുടര്‍ന്ന് നിവിന്‍ നാട്ടില്‍ തിരിച്ചെത്തി.

വിവാഹം

2010 ആഗസ്റ്റ് എട്ടിനാണ് നിവിനും കോളേജിലെ സുഹൃത്തായിരുന്നു റിന്നയുമായുള്ള വിവാഹം. ആലുവായിലെ സെന്റ്.ഡൊമനിക് മലബാര്‍ കത്തോലിക് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

ദാവീദ് ജനിച്ചു

2012ലാണ് കുഞ്ഞ് ജനിച്ചത്.

തിരക്കിലാണ്

ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നിവിന്‍ പോളി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, സാന്ത മരിയ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നിവിന്‍.

ഹാപ്പി ബര്‍ത്ത് ഡേ

നിവിന്‍ തന്റെ 32ാമത്തെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ഹാപ്പി ബര്‍ത്ത് ഡേ നിവിന്‍...

English summary
Nivin Pauly birth day special.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam