»   » കായംകുളം കൊച്ചുണ്ണി തന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റായിരിക്കും! കാരണം തുറന്ന് പറഞ്ഞ് നിവിന്‍ പോളി!!

കായംകുളം കൊച്ചുണ്ണി തന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റായിരിക്കും! കാരണം തുറന്ന് പറഞ്ഞ് നിവിന്‍ പോളി!!

Posted By: Teresa John
Subscribe to Filmibeat Malayalam

നിവിന്‍ പോളിയ്ക്ക് ഇത് വിജയ തുടക്കം തന്നെയാണ്. ഓണത്തിന് തിയറ്ററുകളിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ നിവിന്‍ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലേക്ക് പോയിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി.

അച്ഛന്റെ പാട്ടിന് കിട്ടാവുന്നതിലും മികച്ച പ്രതികരണം, പ്രണവ് മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ്

അതിനിടെ തന്റെ കരിയറിലെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്ന് നിവിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മോഷ്ടാവിന്റെ കഥയാണെങ്കിലും പ്രേക്ഷകര്‍ സിനിമയെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

കായംകൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറഞ്ഞു കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി.

നിവിന്റെ കഥാപാത്രം

ചിത്രത്തില്‍ കൊച്ചുണ്ണിയുടെ വേഷം ചെയ്യുന്നത് നിവിനാണ്. കഥാപാത്രത്തിന് വേണ്ടി രൂപത്തില്‍ വലിയ മാറ്റം വരുത്തിയാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമ ഹിറ്റായിരിക്കും

തന്റെ കരിയറിലെ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്കായിരിക്കും കായംകൊച്ചുണ്ണി എത്തുകയെന്നാണ് നിവിന്‍ പോളി പറയുന്നത്. അതിനുള്ള കാരണവും നിവിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം

നിവിനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് കായംകുളം കൊച്ചുണ്ണി. സെറ്റിലെ എല്ലാ കാര്യങ്ങളെ കുറിച്ചും മറ്റും കുറവുകള്‍ വരുന്നതിലും സംവിധായകന്‍ ശ്രദ്ധാലുവാണെന്നാണ് നിവിന്‍ പറയുന്നത്.

ചിത്രീകരണം നടക്കുന്നു

സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഉഡുപ്പിയില്‍ നിന്നുമാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഇന്നലെ രാത്രി മുതലാണ് ചിത്രീകരണം അങ്ങോട്ട് മാറ്റിയിരിക്കുന്നത്.

നായികയായി അമല പോള്‍

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. കൊച്ചുണ്ണിയുടെ ജീവിതത്തില്‍ വലിയ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.

റിസര്‍ച്ച് നടത്തിയിരുന്നു


സിനിമ നിര്‍മ്മിക്കുന്നതിന് ഒരു നീരിക്ഷക സംഘത്തെ ആദ്യം നിയോഗിച്ചിരുന്നു. അത് വഴി മലയാളികള്‍ ഇതുവരെ അറിയാത്ത കായംകുളം കൊച്ചുണ്ണിയുടെ കഥകളും സിനിമയില്‍ ഉണ്ടാവുമെന്ന് മുമ്പ് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

കായികാഭ്യാസം പഠിച്ച് നിവിന്‍

സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി നിവിന്‍ പോളി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും പഠിച്ചിരുന്നു. മാത്രമല്ല നിവിന്റെ രൂപത്തിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.

റിലീസ്

ചിത്രീകരണം ആരംഭിച്ച സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദൃശ്യ വിസ്മയം

ചിത്രത്തില്‍ വിഷ്വല്‍ എഫ്ക്ടിന് വലിയ പ്രാധന്യമാണ് കൊടുത്തിരിക്കുന്നത്. അതിനൊപ്പം ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള കൊറിയോഗ്രാഫേഴ്‌സാണ് വരുന്നതെന്നാണ് പറയുന്നത്.

English summary
Nivin Pauly reveals how Kayamkulam Kochunni team is gearing up for the biggest movie in his career

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam