»   » ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു നിവിന്‍, അതിന് തെളിവാണ് ഈ വര്‍ഷം!!

ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു നിവിന്‍, അതിന് തെളിവാണ് ഈ വര്‍ഷം!!

Posted By:
Subscribe to Filmibeat Malayalam
വ്യത്യസ്തമായി നിവിന്റെ 2017 | filmibeat Malayalam

ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ, കഴിവുകൊണ്ട് മുന്നേറിയ നടനാണ് നിവിന്‍ പോളി. സുഹൃത്ത് ബന്ധങ്ങള്‍ അതിന് നിവിനെ നന്നായി സഹായിച്ചിട്ടുണ്ട്. തനിക്ക് യോജിച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നതിലായിരുന്നു നിവിന്റെ വിജയം.

പഠന തിരക്കിലാണ് നിവേദ, സൂപ്പര്‍താര ചിത്രങ്ങള്‍ പോലും നിരസിച്ചതിന് കാരണം!!

എന്നാല്‍ ഈ വര്‍ഷം നിവിന്‍ മാറി ചിന്തിച്ചു. തന്നെ കതൊണ്ട് കഴിയില്ല എന്ന് പറയുന്ന വേഷങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു നിവിന്‍. സേഫ് സൂണില്‍ നിന്ന് കളിക്കുന്ന നടനാണ് നിവിന്‍ എന്ന വിമര്‍ശനം മാറ്റാനും നടന്‍ ശ്രമിച്ചു. ഈ വര്‍ഷം റിലീസായ മൂന്ന് ചിത്രങ്ങളും, ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രവും അതിന് തെളിവാണ്. നോക്കാം.

സഖാവ്

ഈ വര്‍ഷത്തെ നിവിന്റെ ആദ്യത്തെ റിലീസായിരുന്നു സഖാവ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം വിഷു ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിലെ സഖാവ് കൃഷ്ണന്‍ എന്ന കഥാപാത്രത്തിന് ഏറെ അഭിനയ സാധ്യതകളുണ്ടായിരുന്നു. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഈ വര്‍ഷം വളരെ പ്രതീക്ഷകളോടെ ഇറങ്ങിയ ചിത്രങ്ങളിലൊന്നാണ് നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം. വ്യത്യസ്ത അഭിനയ സാധ്യതകള്‍ ചിത്രത്തിനുണ്ടായിരുന്നു. അല്‍ത്താഫ് അലി സംവിധാനം ചെയ്ത ചിത്രം ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

റിച്ചി

ആദ്യമായാണ് നിവിന്‍ ഒരു റീമേക്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. അതും തമിഴില്‍. ഏറെ പ്രതീക്ഷകളോടെയാണ് റിച്ചി തിയേറ്ററിലെത്തിയത്. നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രമായി നിവിന്‍ എത്തി. നിവിന്‍ ഇതുവരെ ചെയ്ത് കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് റിച്ചി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

2017 മികച്ച വര്‍ഷം

നിവിനെ സംബന്ധിച്ച് ഒട്ടും മോശമല്ല 2017 എന്ന വര്‍ഷം. റിലീസ് ചെയ്ത സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, റിച്ചി എന്നിവ കൂടാതെ ചില ബിഗ് ചിത്രങ്ങളിലും ഈ വര്‍ഷം കരാറൊപ്പുവച്ചു. ഗീതുവിന്റെ മൂത്തോന്‍, രാജീവ് രവിയുടെ എന്‍ എന്‍ പിള്ളയുടെ ജീവിതകഥ ആസ്പദമാക്കുന്ന ചിത്രം, ജോമോന്‍ ടി ജോണിന്റെ ആദ്യ സംവിധാനം സംരംഭം എന്നിവയിലൊക്കെ നിവിനാണ് നായകന്‍.

ഇപ്പോള്‍ അണിയറയില്‍

നിലവില്‍ റോഷന്‍ ആന്‍ഗ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതും നിവിന്റെ കരിയറിലെ ആദ്യത്തെ പരീക്ഷണമാണ്. ശ്യാമപ്രസാദിന്റെ ഹേ ജൂഡാണ് ഇനി റിലീസ് കാത്തിരിയ്ക്കുന്ന നിവിന്‍ പോളി ചിത്രം.

English summary
Nivin Pauly's 2017: Exploring The Actor In Him!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X