»   » നിവിന്‍ പോളിയുടെ അവാര്‍ഡ് സിനിമയല്ല, ഫീല്‍ ഗുഡെന്ന് ട്രോളന്മാര്‍! ഹേയ് ജൂഡ് കാണാന്‍ കാരണങ്ങളേറെ...

നിവിന്‍ പോളിയുടെ അവാര്‍ഡ് സിനിമയല്ല, ഫീല്‍ ഗുഡെന്ന് ട്രോളന്മാര്‍! ഹേയ് ജൂഡ് കാണാന്‍ കാരണങ്ങളേറെ...

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഹേയ് ജൂഡ്. ഫെബ്രുവരി 2 ന് തിയറ്ററുകളിലേക്കെത്തിയ സിനിമ മോശമില്ലാത്ത പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. സാധാരണ നിവിന്റെ സിനിമയ്ക്ക് കിട്ടുന്ന തിരക്കുകളോ ആവേശമോ സിനിമയ്ക്ക് കിട്ടിയിരുന്നില്ല.

ലുക്കില്‍ ഏട്ടന്‍ തന്നെയാണ് മാസ്! നീരാളിയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹന്‍ലാല്‍!


രണ്ട് വര്‍ഷത്തെ ഇടവളയ്ക്ക് ശേഷമാണ് ശ്യാമപ്രസാദ് സിനിമ സംവിധാനം ചെയ്യുന്നത്. സ്ഥിരമായി അവാര്‍ഡ് സിനിമകള്‍ സംവിധാനം ചെയ്യുന്ന സംവിധായകന്‍ എന്ന ലേബല്‍ ശ്യാമപ്രസാദ് തിരുത്തിയിരിക്കുകയാണ്. ഒപ്പം നിവിന്റെ കരിയറിലെ ഫീല്‍ ഗുഡ് സിനിമയായി ഹേയ് ജൂഡ് മാറി. ആദ്യദിനം മികച്ച തുടക്കമല്ലെങ്കിലും പ്രേക്ഷപ്രതികരണം വന്നതോടെ സിനിമ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഇതേ സമയം ട്രോളന്മാരും രംഗത്തെത്തിയിരിക്കുകയാണ്.


ഹേയ് ജൂഡ്

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ സിനിമയാണ് ഹേയ് ജൂഡ്. തമിഴ് നടി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഹേയ് ജൂഡിനുണ്ട്. സിദ്ദിഖ്, നീന കുറുപ്പ്, അജു വര്‍ഗീസ്, വിജയ് മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിവിന്‍ തകര്‍ത്തു..


നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ലുക്കിലാണ് ഹേയ് ജൂഡില്‍ അഭിനയിച്ചിരിക്കുന്നത്. ഫീല്‍ ഗുഡ് മൂവിയാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ട്രോളന്മാര്‍ക്ക് പറയാനും അതേ ഉള്ളു.


ഫീല്‍ ഗുഡ് ഫാമിലി മൂവി


ശ്യാമപ്രസാദിന്റെ കരിയറില്‍ ബെസ്റ്റ് സിനിമയും നിവിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സും കൂടിയുള്ള സിനിമയാണെന്നുള്ള പ്രത്യേകതയും ഹേയ് ജൂഡിനുണ്ട്.


നിരാശപ്പെടുത്തില്ല


തീരെ പ്രതീക്ഷയില്ലാത്ത മൂന്ന് സിനിമകളായിരുന്നിട്ടും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത സിനിമകളിലൊന്നാണ് ഹേയ് ജൂഡ്.അതാണല്ലോ ശീലം


നിവിന്റെ ഹേയ് ജൂഡ് കണ്ടതിന് ശേഷം പ്രേക്ഷകന്‍ വീണ്ടും ഹൈപ്പില്‍ വന്ന് ഹിറ്റടിച്ച് പോയല്ലേ എന്ന് ചോദിക്കുന്നു. നിവിന്റെ മറുപടി അതാണല്ലോ ശീലം.നിവിന്റെ ഫാന്‍സ്

ലോ ഹൈപ്പില്‍ വന്ന പടം എങ്ങനെയാണ് ഫ്‌ളോപ്പ് ആവുന്നത്. അതറിയില്ലെങ്കിലും നമ്മളൊക്കെ നിവിന്‍ പോളിയുെട ഫാന്‍സാണ്.


റിച്ചിയുടെ ക്ഷീണം..


തമിഴില്‍ നായകനായി നിവിന്‍ പോളി അഭിനയിച്ച റിച്ചി പ്രതീക്ഷിച്ച വിജയം നേടിയില്ലായിരുന്നു. എന്നാല്‍ റിച്ചിയുടെ ക്ഷീണം ഹേയ് ജൂഡിലൂടെ തീര്‍ത്തിരിക്കുകയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.


കൈയിലുള്ളത് ഇതാണ്..


നിവിന്‍ പോളിയ്ക്ക് ഹൈപ്പ് ഇല്ല. ഡൈ ഹാര്‍ഡ് ഫാന്‍സും ഇല്ല. പിന്നെ ആകെ കൈയിലുള്ളത് കുറച്ച് ഒന്നാന്തരം സിനിമകള്‍ മാത്രമാണ്.


ബാഹുബലിയോ


നിവിന്റെ ഹേയ് ജൂഡിനെ ബാഹുബലിയായും ആദിയെ ഭല്ലാല ദേവനായിട്ടുമാണ് മലയാളി പ്രേക്ഷകര്‍ കാണുന്നത്. കാരണം ഇരുസിനിമകള്‍ തമ്മിലും അത്രയും വ്യത്യാസമുണ്ടെന്നാണ് പ്രതികരണം.ഭയങ്കര രസമാണ്..


ലോ ഹൈപ്പില്‍ സിനിമ എടുത്ത് പുറത്തിറക്കിയ നിവിന്‍ പോളി മറ്റുള്ളവരോട് അങ്ങനെ ചെയ്യാറുണ്ടോ എന്ന് ചോദിക്കുന്നു. കാരണം അത് ഭയങ്കര രസാണ്..മനസ് നിറക്കും


നിവിന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ്. സിദ്ദിഖിന്റെ പകരം വെക്കാനാവാത്ത പ്രകടനം തൃഷയുടെ ഗംഭീര മലയാള അരങ്ങേറ്റം. ഒറ്റ വാക്കില്‍ കണ്ടിറങ്ങിയവരുടെ മനസ് നിറക്കുന്ന സിനിമയാണ് ഹേയ് ജൂഡ്.


നിവിനെ പോലെ നിവിന്‍ മാത്രം


അഭിനയ പ്രധാന്യമുള്ള കഥാപാത്രം തേടിയെത്തിയപ്പോള്‍ അതിന് വേണ്ടി തന്റെ 100 ശതമാനം സമര്‍പ്പിച്ച് നിവിന്‍ നല്‍കിയത് പോലെയുള്ള ഡെഡിക്കേഷന്‍ മറ്റൊരു പ്രമുഖ യൂത്തന് സമര്‍പ്പിച്ചിരിക്കുകയാണ്.


റിലീസായോ?


വലിയ പ്രൊമോഷന്‍ ഒന്നുമില്ലാതെ വന്ന സിനിമയായത് കൊണ്ട് പലരും അറിഞ്ഞില്ലെന്ന് പറയുന്നു. എന്നാല്‍ വാമൊഴിയായി സിനിമയുടെ പ്രതികരണം അവരെ തിയറ്ററുകളിലെത്തിക്കും.


അത് ഇന്നലെ വരെ


നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അഭിനയത്തിന്റെ കാര്യത്തില്‍ കുഞ്ഞിക്കയുടെ താഴെയാണ് നിവിന്റെ സ്ഥാനം. എന്നാല്‍ അത് ഇന്നലെ വരെയായിരുന്നു. കാരണം ഹേയ് ജൂഡ് കണ്ട് നോക്ക് അച്ചായന്റെ ലെവല്‍ മനസിലാവും.അച്ചായനെ കൊണ്ട് മാത്രമെ പറ്റുകയുള്ളു..


അച്ചായന്‍ ഈ റോള്‍ ഒന്ന് ചെയ്ത് തരണം. ഏയ് അതൊന്നും ശരിയാവില്ല. ഞാനില്ല. ഇത് അച്ചായനെ കൊണ്ട് മാത്രമെ പറ്റുകയുള്ളു.
English summary
Nivin Pauly's Hey Jude movie trolls

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam