»   » നായകനും നായികയുമില്ലാത്ത സ്ട്രീറ്റ് ലൈറ്റ്‌സിനെ നിങ്ങള്‍ക്ക് അറിയാമോ? മമ്മൂട്ടി പറയുന്നതിങ്ങനെ..

നായകനും നായികയുമില്ലാത്ത സ്ട്രീറ്റ് ലൈറ്റ്‌സിനെ നിങ്ങള്‍ക്ക് അറിയാമോ? മമ്മൂട്ടി പറയുന്നതിങ്ങനെ..

Posted By:
Subscribe to Filmibeat Malayalam

ജനുവരി 26 നായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്ട്രീറ്റ് ലൈറ്റ്‌സ് തിയറ്ററുകളിലേക്കെത്തിയത്. ഡാര്‍ക്ക് ത്രില്ലര്‍ വിഭാഗത്തില്‍ നിര്‍മ്മിച്ച സിനിമ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മമ്മൂട്ടി വീണ്ടും പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായിട്ടാണ് സിനിമ തിയറ്ററുകളിലേക്കെത്തിയത്.

ഇതാണ് പഴയ ലാലേട്ടന്‍, പുതിയ ലുക്കില്‍ മോഹന്‍ലാലിനെ കണ്ടാല്‍ ആരും അങ്ങനെ പറഞ്ഞ് പോവും!!

സിനിമ റിലീസായി നാലാമത്തെ ദിവസമായപ്പോള്‍ മമ്മൂട്ടി സിനിമയിലെ ഒരു രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ്‌സില്‍ നായികയും നായകനുമില്ലെന്നാണ് ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്ററില്‍ പറയുന്നത്. നായികയും നായകനുമില്ലെങ്കില്‍ പിന്നെ സിനിമയിലുള്ളത് ആരാണെന്ന് ചോദിച്ചാല്‍ അതിനും മറുപടിയുണ്ട്.

നായികയും നായകനുമില്ല.

ഷംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ്‌സില്‍ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സ്ട്രീറ്റ് ലൈറ്റ്‌സില്‍ നായകനും നായികയുമില്ലെന്ന് പറഞ്ഞാണ് മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പുതിയ പോസ്റ്റര്‍ വന്നത്..

പിന്നെ ആരാ ഉള്ളത്..?


സിനിമയുടെ പ്രധാന ഘടകം തന്നെ നായകനും നായികയുമാണ്. അങ്ങനെ അവരില്ലെങ്കില്‍ പിന്നെ സിനിമയിലുള്ളത് ആരാണെന്ന് ചോദിക്കുന്നവര്‍ക്ക് അത് കഥാപാത്രങ്ങള്‍ മാത്രമാണെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

പ്രദര്‍ശനം തുടരുന്നു

ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ സിനിമ ആദ്യദിനം പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ ഇടയില്‍ കുരുങ്ങി പോയെങ്കിലും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ആദ്യ സിനിമ


ക്രിസ്തുമസ് റിലീസിനെത്തിയ മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം 2018 ലെ മമ്മൂക്കയുടെ ആദ്യത്തെ സിനിമയാണെന്നുള്ള പ്രത്യേകതയുമായിട്ടാണ് സ്ട്രീറ്റ് ലൈറ്റ്‌സ് തിയറ്ററുകളിലേക്ക് എത്തിയത്. ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദ്ദീനാണ് സിനിമ സംവിധാനം ചെയ്തത്.

താരങ്ങള്‍

മമ്മൂട്ടിയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
No heroine and hero in Mammotty's street lights

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam