»   »  ഇത് പ്രേക്ഷനെ സെന്‍സില്ലാതാക്കുന്ന നോണ്‍സെന്‍സ് തന്നെ

ഇത് പ്രേക്ഷനെ സെന്‍സില്ലാതാക്കുന്ന നോണ്‍സെന്‍സ് തന്നെ

By സദീം മുഹമ്മദ്
Subscribe to Filmibeat Malayalam

എ വി ഫര്‍ദിസ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നോണ്‍സെന്‍സ് എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് അണിയറപ്രവര്‍ത്തകരോട് ഒന്നും എതിര്‍ത്തുപറയാന്‍ പറ്റില്ല. കാരണമെന്തെന്നാല്‍ പോസ്റ്ററില്‍ വെണ്ടക്ക അക്ഷരത്തില്‍ നോണ്‍സെന്‍സ് എന്നെഴുതിവെച്ചത് കണ്ടിട്ടല്ലേ നിങ്ങള്‍ സിനിമ കാണുവാന്‍ കയറിയത് എന്ന് തിരിച്ചുചോദിച്ചാല്‍, ഇതോടെ നമ്മുടെ പ്രതികരണം വായില്‍നിന്ന് പുറത്തേക്ക് വരില്ല.

  സെന്‍സില്ലാത്തവരുടെ സുവിശേഷമാണ് ഈ സിനിമ. അതെ പാല്‍പ്പായസമാണെങ്കിലും അതില്‍ കുറച്ച് ഉപ്പിട്ടാല്‍ പിന്നെ എന്ത് പായസം. അതേപോലെയാണ് കാലഘട്ടം ആവശ്യപ്പെടുന്ന സമകാലിക പ്രസക്തമായ ഒരു വിഷയമാണ് നോണ്‍സെന്‍സ് പറയുവാന്‍ ശ്രമിക്കുന്നത്. പക്ഷേ, വിക്കുള്ള ഒരു സുന്ദരിയായ പെണ്‍കുട്ടി നമ്മുടെ മുന്നില്‍കിടന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതുപോലെയാണ് തീയേറ്ററിലെത്തുന്ന പ്രേക്ഷകന് സിനിമയുടെ കാഴ്ച അനുഭവപ്പെടുന്നത്.

  ആ പേര് പറയാൻ നൂറ് തവണ ആലോചിച്ചു!! മീ ടുൂ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ

  എന്തൊക്കയോ പറയുവാനുണ്ട് പക്ഷേ, ക.......... മ...............ത............. ഇങ്ങനെ നമ്മുടെ മുന്നില്‍കിടന്നു വിക്ക് കാരണം തപ്പുന്ന ഒരു വ്യക്തിയോട് തോന്നുന്ന സഹതാപം മാത്രമാണ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരോടും പ്രേക്ഷകന് ഉണ്ടാകുന്നത്.

  അരുണ്‍(റിനോഷ് ജോര്‍ജ്) എന്ന പുതുമുഖമാണ് നായകന്‍. പ്ലസ് വണ്ണിനോ പ്ലസ് ടുവിനോ പഠിക്കുകയാണ്. മാതാപിതാക്കളില്ലാത്ത ഇവന്റെ ഏക ആശ്രയം വല്യച്ചനാണ്. പത്രവിതരണമടക്കമുള്ള പലവിധ ജോലികളും സ്വയം ചെയ്താണ് ഇയാള്‍ പഠനത്തിനുള്ള പണം കണ്ടെത്തുന്നത്. ഒരു സ്വപ്നജീവിയാണ് ഈ കൗമാരക്കാരന്‍. പ്രത്യേകിച്ച് ഡോ. എ പി ജെ അബ്ദുല്‍കലാമിന്റെ കടുത്ത ആരാധകന്‍. മനസ്സു തുറന്ന് വിലക്കുകളില്ലാതെ സ്വപ്നം കാണുകയെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് അരുണിന്റെ വേദവാക്യം. എന്നാല്‍ ഇവനെ മനസ്സിലാക്കുവാന്‍ സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കോ, നമ്മുടെ ചുറ്റുപാടിലെ പലര്‍ക്കും സാധിക്കുന്നില്ല. ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയുമെല്ലാം യഥാതഥ കണക്കുകളില്‍ മാത്രം, ഉത്തരപേപ്പറിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം വിദ്യാര്‍ഥികളെ വിലയിരുത്തുന്ന അധ്യാപകരാണ് അരുണിന്റെ സ്‌കൂളിലൂള്ളത്.

  ഇതുകൊണ്ടുതന്നെ ക്ലാസ് ടീച്ചര്‍ ഇവനിട്ടപേരാണ് നോണ്‍സെന്‍സ് എന്നത്. അങ്ങനെ നോണ്‍സെന്‍സ് എന്ന് ഇവര്‍ കരുതിയ ശിഷ്യന്‍ തന്നെയാണ് ഇവരുടെ മകള്‍ക്ക് ഒരപകടം വന്നപ്പോള്‍ ഉടനെ ആശുപത്രിയിലെത്തിക്കുവാന്‍ ഉണ്ടായത്. റോഡില്‍ നിന്ന് പരിചയപ്പെട്ട സതീഷ്(വിനയ് ഫോര്‍ട്ട്) എന്ന ഓട്ടോ ഡ്രൈവറുടെ കൂടെയാണ് ടീച്ചറുടെ മകളെ ഇവന്‍ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ കുട്ടിക്ക് അത്യാവശ്യമായി ഒരു ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ നെഗറ്റീവ് ഗ്രൂപ്പില്‍പ്പെട്ട രക്തം വേണ്ടിവരുന്നു. ഹര്‍ത്താല്‍ ദിനമായതിനാല്‍ അരുണും ഓട്ടോഡ്രൈവറുംകൂടി രക്തദാതാവിനെ തെരഞ്ഞ് പോകുകയാണ്. ഇതിനിടക്ക് അവര്‍ കാണുന്ന കാഴ്ചകളിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തുമെല്ലാം പലതും പ്രേക്ഷകനോട് പറയുവാന്‍ ശ്രമിക്കുന്നത്.

  വര്‍ഗീയവല്ക്കരിക്കപ്പെടുന്ന കേരളം, ഹര്‍ത്താല്‍ എന്ന ഓമനപ്പേരില്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ ഇങ്ങനെ പല പല രാഷ്ട്രീയ സൂചനകളിലേക്ക് സിനിമയെ സഞ്ചരിപ്പിക്കുവാന്‍ സംവിധായകനും മറ്റുമെല്ലാം ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും സാധിക്കാതെ, ഇതെല്ലാം പ്രേക്ഷകന് ബോധ്യപ്പെടുത്താന്‍ കഴിയാതെ സിനിമ സഞ്ചരിക്കുകയാണ്. അതും പല സന്ദര്‍ഭത്തിലും ഇഴിഞ്ഞിഴഞ്ഞാണ് സിനിമയുടെ സഞ്ചാരം. ഇതും പലപ്പോഴും പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പടി കാണിക്കും. എ പി ജെ അബ്ദുല്‍ കലാം എന്ന പ്രതിഭയില്‍ നിന്ന ഇന്‍സ്‌പെയറിംഗാണ് നായകകഥാപാത്രമായ അരുണിനുള്ള പ്രചോദനം.

  വര്‍ത്തമാനകാല വിദ്യാഭ്യാസസമ്പ്രദായത്തില്‍ നിന്ന് നല്ല വ്യക്തികളെ ഉണ്ടാക്കുകയാണോ, അതോ നല്ല ജോലിക്കുവേണ്ടിയുള്ള ഉല്പന്നങ്ങളെയാണോ പടച്ചുവിടുന്നതെന്ന ചോദ്യം വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ തന്നെ നടക്കുന്ന ഗൗരവ ചര്‍ച്ചകളിലൊന്നാണ്. ഇതാണ് പുതുമുഖമായ എം സി ജിതിന്‍ പറയുവാന്‍ ഉദ്ദേശിച്ചതെന്ന് അറ്റന്‍ഷനായിരുന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. പക്ഷേ, ഇങ്ങനെ പ്രേക്ഷകനെ വട്ടംകറക്കി പറയേണ്ടുന്ന സിനിമയല്ലായിരുന്നു നോണ്‍സെന്‍സ്. മറിച്ച് ഈ സിനിമയിലെ തന്നെ സീനുകളും മറ്റും വേണ്ടിടത്ത് വേണ്ടതുപോലെ ചേരുംപടി ചേര്‍ത്തിരുന്നെങ്കില്‍ മഹത്തരമാകുമായിരുന്നു. പക്ഷെ അതിനുള്ള ഹോംവര്‍ക്കുകള്‍ ഉണ്ടായില്ലെന്നതാണ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഏറ്റവും വലിയ അപരാധം. ഇതാണ് ഏറ്റവും മനോഹരമായി മാറുമായിരുന്ന ഒരു ചലച്ചിത്രത്തെ അതിന്റെ എല്ലാ സാധ്യതകളെ ഇല്ലാതാക്കി കൊന്നത്.

  കഥ നടക്കുന്നത്, തലശ്ശേരിയിലും കണ്ണൂരിലുമാണെങ്കിലും നായകനടക്കം സംസാരിക്കുന്ന സംഭാഷണങ്ങള്‍, ഏതു നാട്ടിലേതാണെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുതരേണ്ടിവരും. എന്നാല്‍ ആദ്യപകുതിക്കുമുന്‍പ് ഇതേ ഭാഷ സംസാരിച്ച തലശ്ശേരിക്കാരനായ ഓട്ടോ ഡ്രൈവര്‍ സതീഷ് ആദ്യപകുതികഴിഞ്ഞതോടെ കണ്ണൂര്‍ ഭാഷയിലേക്ക് തന്റെ സംഭാഷണം മാറ്റുന്നുമുണ്ട്. അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുള്ള ആശ്രദ്ധ ഇങ്ങനെ പലയിടത്തും സിനിമയില്‍ കൃത്വിമത്വംകൊണ്ടുവരുന്നുണ്ട്.

  ക്ലാസ് മുറികളിലെ അവസാന ബെഞ്ചില്‍ ഇരിക്കുന്നവരാണ് നാളെയുടെ നല്ല പൗരന്മാരായി വരികയെന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ വരികള്‍ പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ സിനിമക്കായി കയറിയ പ്രേക്ഷകനും ഇതേപോലെ തങ്ങളുടെ സെന്‍സില്ലാതായി നോണ്‍സെന്‍സുള്ളവരായിട്ടായിരിക്കും പടിയിറങ്ങുന്നത്.

  കഥയോ തിരക്കഥയോ നന്നായി എന്നതുകൊണ്ടു മാത്രം സിനിമ നന്നാകണമെന്നില്ല എന്നതിന് ഉദാഹരണമാണ് നോണ്‍സെന്‍സ്. മറിച്ച് എങ്ങനെ കടലാസില്‍ എഴുതിവെച്ച വരികള്‍ എങ്ങനെ ദൃശ്യവല്ക്കരിക്കാമെന്ന വെല്ലുവിളിയെയാണ് സംവിധായകനടക്കമുള്ളവര്‍ ചെയ്യേണ്ടതെന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യുകയാണ് ഈ സിനിമ. അതോടൊപ്പം പൊതുവെ പരീക്ഷണ സിനിമകളെ നിരുത്സാഹപ്പെടുത്തുവാനുള്ള മലയാള സിനിമമേഖലയിലെ ഒരു വിഭാഗം ആളുകള്‍ക്ക് നല്ലൊരു വടികൂടി കൊടുക്കുകയാണ് ഈ ചലച്ചിത്രം.

  English summary
  Nonsense movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more