twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടിക്കാലത്തെ ആ വാക്ക് തന്നെയാണ് ഇന്നും പൃഥ്വിരാജിന്, മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞേയുളളൂ....

    |

    കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് പൃഥ്വിരാജ്. 2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. വളരെ വേഗത്തിലായിരുന്നു പിന്നീടുള്ള നടന്റെ വളർച്ച. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും പൃഥ്വിരാജ് തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

    സിനിമ പാരമ്പര്യമുള്ള കുടംബത്തിൽ നിന്നാണ് പൃഥ്വിരാജ് വെള്ളിത്തിരയിൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൈരളി ടിവിക്ക് നൽകിയ ഒരു പഴയ അഭിമുഖമാണ്. കുട്ടിക്കാല മുതൽ താൻ നെഞ്ചിലേറ്റി നടക്കുന്ന താരങ്ങളെ കുറിച്ചായിരുന്നു നടൻ അഭിമുഖത്തിൽ വാചാലനായത്. കുട്ടിക്കാലത്തെ സൂപ്പർ ഹീറേ അച്ഛനായിരിക്കുമല്ലോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

     അന്നും  ഇന്നും  പ്രിയപ്പെട്ട  താരങ്ങൾ

    അന്നും ഇന്നും എന്റെ പ്രിയപ്പെട്ട താരങ്ങൾ മോഹൻലാലും മമ്മൂട്ടിയും തന്നെയാണെന്നാണ്. കുട്ടിക്കാലത്ത് ആരാധിച്ചിരുന്ന നടൻ അച്ഛൻ ആയിരുന്നോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. അന്നും ഇന്നും മോഹൻലാലിനേയും മമ്മൂട്ടിയേയും തന്നെയാണ് ആരാധിക്കുന്നത്. നെടുമുടി വേണു, ഭരത് ഗോപി, ജഗതി ശ്രീകുമാർ അങ്ങനെ ഒരുപാട് മികച്ച നടന്മാറുണ്ട്. എന്നാൽ ഒരു ചെറിയ കുട്ടിക്ക് നായകൻ എന്ന് പറയുമ്പോൾ, മോഹൻലാലിനോടും മമ്മൂട്ടിയോടും വല്ലാത്തൊരു ആരാധനയാണ്. അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.

     കഥാപാത്രത്തിനോടുളള  സ്നേഹം

    മോഹൻലാലും മമ്മൂട്ടിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് വല്ലാത്തൊരു അടുപ്പമാണ്. ഇൻസ്പെക്ടർ ബലറാം കണ്ടിട്ട് എനക്ക് മമ്മൂട്ടി അങ്കിളിനെ അറിയില്ലായിരുന്നു ബൽറാമിനെ മാത്രമേ അറിയു. അത്തരത്തലുള്ള നായകന്മാരോട് വല്ലാത്തൊരു ആത്മബന്ധമായിരുന്നു. അത് ഇന്നും അങ്ങനെ തന്നെയാണ്. എന്റെ അഭിപ്രായത്തിൽ ലോകം കണ്ട നല്ല നടന്മാരിൽ രണ്ട് പേരാണ് മോഹൻലാലും മമ്മൂട്ടിയും.- പൃഥ്വിരാജ് പറയുന്നു.

    ഫാൻ ബോയ്

    പല അഭിമുഖങ്ങളിലും മോഹൻലാലിനേടും മമ്മൂക്കയോടുമുള്ള ആരാധന പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വി സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ലൂസിഫറിന്റെ പ്രമോഷൻ സമയങ്ങളിൽ പല തവണയും മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് പൃഥ്വിരാജ് തുറന്ന് പറഞ്ഞിരുന്നു, പറയുക മാത്രമല്ല പൃഥ്വിയിടെ പെരുമാറ്റവും അത്തരത്തിലുള്ളതായിരുന്നു,

    Recommended Video

    Shaji Kailas Movie Kaduva Rolling Soon
    മമ്മൂട്ടി പൃഥ്വിരാജ്   കോമ്പോ

    മോഹൻ ലാലിനെ നായകനാക്കി ചിത്രം ഒരുക്കിയത് പോലെ മമ്മൂട്ടി- പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സിനിമയെ കുറിച്ച് പൃഥ്വിരാജ് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചിത്രം വൈകുന്നതിന്റെ കാരണവും താരം തുറന്ന് പറഞ്ഞിരുന്നു.മ മ്മൂക്കയെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സബ്ജക്ട് മനസ്സിലുണ്ട്. മുരളി ഗോപിയുടേതാണ് തിരക്കഥ. മമ്മൂക്കയുടെ അടുത്തോ ലാലേട്ടന്റെ അടുത്ത ഒരു ഡേറ്റിനായി പോവുമ്പോള്‍ സബ്ജക്ട് മാത്രം പോര. തിരക്കഥയുമായി സമീപിയ്ക്കുന്നതാണ് എന്റെ രീതി. കാരണം ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം. അതിലേക്ക് എത്തപ്പെടാന്‍ എനിക്ക് നല്ല പ്രയത്‌നം ആവശ്യമാണ്- പൃഥ്വിരാജ് പറഞ്ഞിരുന്നു

    English summary
    Not Sukumaran, Prithviraj Was A Big Fan Of Mammootty And Mohanlal During Childhood Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X