For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആനി അന്ന് ആകെ ചമ്മി; ആ പഴയ സ്‌കൂള്‍ സംഭവം പറഞ്ഞ് നൈല ഉഷ, ഇരുവരും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ട്...

  |

  ഒരുകാലത്ത് യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റിയിരുന്ന താരമാണ് ആനി. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തിയത്. തുടക്കം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധനേടാന്‍ ആനിയ്ക്ക് കഴിഞ്ഞിരുന്നു. വളരെ കുറച്ച് നാള്‍ മാത്രമേ സിനിമയില്‍ തിളങ്ങി നിന്നിരുന്നുവെങ്കിലും ചെയ്ത് സിനിമകളെല്ലാം പ്രേക്ഷകരുടെ ഇടിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  nyla usha- annie

  Also Read: വസ്ത്രത്തിന്റെ കാര്യത്തില്‍ മുസ്തഫ ഇടപെടും,വഴക്ക് പറയാറുണ്ട്, വെളിപ്പെടുത്തി പ്രിയാമണി

  വിവാഹത്തിന് ശേഷമാണ് ആനി സിനിമയില്‍ നിന്ന് ഇടവേള എടുത്തത്. എന്നാല്‍ മിനിസ്‌ക്രീനില്‍ സജീവമായിരുന്നു നടി. ഇപ്പോഴിത ആനിയുമായുളള അടുപ്പത്തെ കുറിച്ച് പറയുകയാണ് നടി നൈല ഉഷ. ഷറഫുദ്ദീന്‍ നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയുടെ പ്രെമോഷനായി എത്തിയപ്പോഴാണ് ആ പഴയ കാര്യം വെളിപ്പെടുത്തിയത്.

  Also Read: 'ശ്വസംമുട്ടൽ അടക്കമുള്ള രോ​ഗങ്ങൾ ബുദ്ധിമുട്ടിച്ചു, 20 വർഷമായി യോ​ഗ ചെയ്യുന്നു'; സംയുക്ത വർമ

  ആനി അഭിനയിച്ച മഴയെത്തും മുന്‍പേ എന്ന ചിത്രത്തിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് നടിയുമായുളള അടുപ്പത്തെ കുറിച്ച് പറഞ്ഞത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആനി ചെയ്ത് മഴയെത്തും മുന്‍പേയിലെ കഥാപാത്രം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും നൈല ഉഷ കൂട്ടിച്ചേര്‍ത്തു.

  Also Read: അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

  നടിയുടെ വാക്കുകള്‍ ഇങ്ങനെ... ' ആനി എന്റെ സ്‌കൂളിലെ സൂപ്പര്‍ സീനിയറായിരുന്നു. ഹോളി ഏഞ്ചല്‍സിലാണ് ഞങ്ങള്‍ രണ്ട് പേരും പഠിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്ന ആനിയുടെ അമ്മയാണെ സത്യം എന്ന സിനിമ റിലീസ് ചെയ്യുന്നത്. അത് കഴിഞ്ഞ് ആനി സ്‌കൂളിലേയ്ക്ക് ഒരു വരവുണ്ടായിരുന്നു. കുട്ടികളെല്ലാം ആനിയുടെ ചുറ്റും കൂടി നിന്നു. ഒടുവില്‍ പ്രിന്‍സിപ്പില്‍ മൈക്കില്‍ അനൗണ്‍സ് ചെയ്തപ്പോള്‍
  ആനി ശരിക്കും ചമ്മി ഇരിക്കുകയായിരുന്നു'; നൈല ഉഷ പണ്ടത്തെ കാര്യ ഓര്‍മിച്ചെടുത്തു.

  'പണ്ട് ഞങ്ങള്‍ സ്‌കൂള്‍ ബസില്‍ പോകുന്ന സമയത്ത്, ആനി ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുമായിരുന്നു ആ സമയത്ത് ക്യാച് മീ ഇഫ് യു ക്യാന്‍ എന്ന ഡലോഗൊക്കെ പറയുമായിരുന്നു.പിന്നീട് മഴയെത്തും മുന്‍പേ വന്നപ്പോള്‍, ഓ എനിക്കിത് ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,'നൈല ഉഷ പറഞ്ഞ് അവസാനിപ്പിച്ചു.

  മഴയെത്തും മുന്‍പേയിലെ കഥാപാത്രം മാത്രമല്ല നായാട്ടിലെ നിമിഷ ചെയ്ത കഥാപാത്രവും വലിയ ഇഷ്ടമാണെന്നും നടി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ജൂണ്‍ 24നാണ് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഷറഫുദ്ദീനാണ് നായകന്‍. ഇവര്‍ക്കൊപ്പം അപര്‍ണ്ണ ദാസ്, ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആര്‍ ജെ, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


  ഓരോരോ ജോലികളില്‍ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. പ്രിയന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയന്‍ തന്റെ പതിവ് ശീലങ്ങള്‍ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത്.

  ചതുര്‍മുഖ'ത്തിന് ശേഷം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'.

  Read more about: nyla usha annie
  English summary
  Nyla Usha Opens Up About Schoool Incident With Actress Annie, Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X