»   » നൈല ഉഷ സൂപ്പറാണ്.. മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം, മോശം വരില്ല! നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം!

നൈല ഉഷ സൂപ്പറാണ്.. മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം, മോശം വരില്ല! നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം!

Posted By:
Subscribe to Filmibeat Malayalam

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു.

മഞ്ജു വാര്യരുടെ ആമിയ്‌ക്കെന്ത് വിമര്‍ശനവും വിവാദവും! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ആമി!

2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു. പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നൈലയുടെ ഏറ്റവും പുതിയ സിനിമ.

നൈല ഉഷ

ടെലിവിഷന്‍ അവതാരകയായിട്ടാണ് മലയാളികള്‍ നൈല ഉഷയെ പരിചയപ്പെടുന്നത്. അതിന് മുമ്പ് മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല മിനിസ്‌ക്രീനിലെത്തിയതിന് പിന്നാലെ വളരെ വേഗമായിരുന്നു പ്രേക്ഷക മനസിലേക്കെത്തിയിരുന്നത്.

ആദ്യത്തെ സിനിമ

സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട ആയിരുന്നു നൈലയുടെ ആദ്യത്തെ സിനിമ. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നൈല ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. സിനിമയിലെ മികച്ച പ്രകടനത്തിനും മികച്ച പുതുമുഖ താരം എന്ന നിലയിലും ഏഷ്യാവിഷന്‍ പുരസ്‌കാരം നൈലയ്ക്ക് ലഭിച്ചിരുന്നു.

ജയസൂര്യയുടെ നായികയായി

2013 ല്‍ തന്നെ ജയസൂര്യയുടെ നായികയായും നൈല തിളങ്ങിയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലായിരുന്നു ജയസൂര്യയുടെ നായികയായി അഭിനയിച്ചത്. സിനിമയിലെ നടിയുടെ അഭിനയം അവര്‍ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചിരുന്നു.

സിനിമകള്‍

കുഞ്ഞനന്തന്റെ കട, പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്നിവയാണ് നൈലയുടെ സിനിമകള്‍.

ശക്തമായ കഥാപാത്രം


ജനുവരി അഞ്ചിന് തിയറ്ററുകളിലേക്കെത്തിയ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നൈല കൈയടി നേടിയിരുന്നു. നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ദിവാന്‍ജിമൂലയിലൂടെ കിട്ടിയത്.

ടെലിവിഷന്‍ പരിപാടി


മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'മിനുറ്റ് ടു വിന്‍ ഇറ്റ്' എന്ന പരിപാടിയുടെ അവതാരകയായിരുന്നു നൈല ഉഷ. പ്രേക്ഷകരെ വെറുപ്പിക്കാത്ത അവതാരകമാരില്‍ ഒരാള്‍ എന്ന ലേബല്‍ നൈലയും സ്വന്തമാക്കിയിരുന്നു.

English summary
Nyla Ushas latest photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X