»   » സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ മതിയെന്ന് നടി മീര വാസുദേവന്‍!!!

സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ മതിയെന്ന് നടി മീര വാസുദേവന്‍!!!

Posted By:
Subscribe to Filmibeat Malayalam

തന്മാത്ര എന്ന സിനിമയിലുടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയതായിരുന്നു മീരാ വാസുദേവന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്ന നടി അഭിനയിക്കാന്‍ പോവുന്നത് ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലാണ്. വ്യത്യസ്തമായ ഷൂട്ടിങ് ലോക്കെഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്.

അതിനിടെ നടി ആക്രമിക്കപ്പെട്ടതിന് ശേഷം അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി മീരാ വാസുദേവ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു നടി വരെ ഇത്തരത്തില്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ ആരാണിവിടെ സുരക്ഷിതയായിരിക്കുന്നതെന്നും ലൈംഗികതിക്രമം നമ്മുടെ ഈ മേഖലയില്‍ നിരേധിക്കപ്പെട്ടിട്ടില്ലെന്നും മീര പറയുന്നു. എന്നാല്‍ താന്‍ ഈ മേഖലയില്‍ അതീവ സുരക്ഷിതയായിരിക്കുകയാണെന്നാണ് മീരയുടെ അഭിപ്രായം.

meera-vasudevan

സിനിമയിലുള്ളവരെല്ലാം തങ്ങളെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതന്റെ കുടുംബക്കാരെ പോലെയാണെന്നും എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ അങ്ങനെ അല്ലെന്നും നടി പറയുന്നു. ഈ ആക്രമണത്തിന് ശേഷം അവര്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടോന്നും താന്‍ ജോലി ചെയ്യുകയാണെങ്കില്‍ എനിക്ക് പരിചയവും സുരക്ഷിതവുമാണെന്ന് തോന്നിയാല്‍ മാത്രമെ ഉള്ളുവെന്നുമാണ് മീര പറയുന്നത്. മാത്രമല്ല എല്ലാകാര്യത്തിലും ഒരു ശ്രദ്ധ ഉണ്ടായിരിക്കുന്നതാണ് സ്ത്രീകളെ സുരക്ഷിതാരാക്കുന്ന കാര്യമെന്നാണ് മീരയുടെ അഭിപ്രായം.

English summary
Observation is the key to safety: Meera Vasudevan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam