»   » മോഹന്‍ലാലും ദിലീപും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.. ദിലീപ് മുട്ടുകുത്തുമോ? ആര് നേടും?

മോഹന്‍ലാലും ദിലീപും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.. ദിലീപ് മുട്ടുകുത്തുമോ? ആര് നേടും?

Posted By:
Subscribe to Filmibeat Malayalam

ആഘോഷം ഏതായാലും സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ഉത്സവ സീസണുകള്‍ തിയേറ്ററുകളിലും ഉത്സവപ്രതീതിയാണ്. കുടുംബസമേതം സിനിമ കാണാനായി എത്തുന്ന പ്രേക്ഷകരെ സിനിമാപ്രവര്‍ത്തകര്‍ നിരാശരാക്കാറില്ല. ക്രിസ്മസ് റിലീസിന് മുന്നോടിയായുള്ള ചിത്രങ്ങള്‍ അവസാനഘട്ട ഒരുക്കത്തിലാണ്. ബോക്‌സോഫീസില്‍ ഇത്തവണ ആര് നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ആദിക്ക് വേണ്ടി ഇത്ര റിസ്‌ക്കെടുക്കണോയെന്ന് പ്രണവിനോട് ഗോകുല്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി!

മലയാളത്തില്‍ ആരും സ്വന്തമാക്കാത്ത ആ നേട്ടവും മോഹന്‍ലാലിനെ തേടിയെത്തി!

ഇത്തവണത്തെ വിഷുവിന് തിയേറ്ററുകളില്‍ നടക്കാന്‍ പോകുന്നത് കടുത്ത മത്സരമാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ജനപ്രിയ നായകന്‍ ദിലീപും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്ന താരയുദ്ധമാണ് ഇത്തവണ കാണാന്‍ കഴിയുക. ദിലീപിന്റെ കമ്മാരസംഭവവും മോഹന്‍ലാല്‍ ചിത്രമായ ഒടിയനും വിഷുവിനാണ് തിയേറ്ററുകളിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബോക്‌സോഫീസില്‍ താരയുദ്ധം

മോഹന്‍ലാലും ദിലീപും ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇത്തവണ ബോക്‌സോഫീസില്‍ അരങ്ങേറുന്നത്. ഇതില്‍ ആരു നേടുമെന്നുള്ള കാര്യത്തെക്കുറിച്ചാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് ഇരുവരും എത്തുന്നത്.

പരസ്യ സംവിധായകരുടെ ഏറ്റുമുട്ടല്‍

പരസ്യ മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ള രണ്ട് സംവിധായകരാണ് മോഹന്‍ലാലിനെയും ദിലീപിനെയും നായകനാക്കി സിനിമയെടുക്കുന്നത്. പ്രഗത്ഭരായ രണ്ട് പ്രതിഭകള്‍ തമ്മിലുള്ള മത്സരം കൂടിയാണ് ഇത്തവണ ബോക്‌സോഫീസില്‍ അരങ്ങേറുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍, രതീഷ് അമ്പാട്ട് രണ്ടുപേരും പരസ്യ മേഖലയില്‍ നിന്നാണ് സിനിമയിലേക്കെത്തിയത്.

ഒടിയനുമായി മോഹന്‍ലാല്‍

ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കന്റെ കഥ പറയുന്ന ചിത്രമാണ് ഒടിയന്‍. വിവിധ ഗെറ്റപ്പുകളിലായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത രൂപത്തിലുള്ള കഥയുമായാണ് ഇവര്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ദിലീപിന്റെ കമ്മാരസംഭവം

ദിലീപും സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ കമ്മാരസംഭവവും വിഷുവിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ദിലീപ് ജയിലിവാനുന്നതിന് മുന്‍പ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരുന്നു. ദിലീപ് ഉള്‍പ്പെടുന്ന അവസാന ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഇടവേളയ്ക്ക് ശേഷമുള്ള സിനിമ

വില്ലന്‍ റിലീസ് ചെയ്ത് 6 മാസത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയാണ് ഒടിയന്‍. തുടക്കത്തില്‍ നെഗറ്റീവ് പ്രതികരണം നേടിയ വില്ലന്‍ പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ തിയേറ്ററുകളിലേക്കെത്തുന്നതിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം

കമ്മാരസംഭവത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ദിലീപ് അറസ്റ്റിലാവുന്നത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം താരത്തിന് ജാമ്യം ലഭിച്ചപ്പോള്‍ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ആര് നേടും?

ബോക്‌സോഫീസില്‍ ഇത്തവണ ആര് നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. വിഷുവിന് ദിലീപന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ക്ക് പുറമെ മറ്റ് ചിത്രങ്ങള്‍ കൂടി മത്സരിക്കാനുണ്ടാകും. എന്തായാലും ഇത്തവണത്തെ ബോക്‌സോഫീസ് മത്സരത്തില്‍ ആര് നേടുമെന്ന് കണ്ടറിയാം.

English summary
Box office clash Odiyan and Kammarasambavam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam