twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനു സിത്താരയുടെ ഷാഹിന ശരിക്കും ഒരു യഥാര്‍ത്ഥ കാമുകി ആയിരുന്നു; വേറിട്ട റിവ്യൂ പങ്കുവെച്ച് ഒമർ ലുലു

    |

    ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമയാണ് ഹാപ്പി വെഡ്ഡിങ്. സിജു വിത്സണും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അനു സിത്താരയും ശ്രദ്ധേയമായൊരു വേഷത്തിലെത്തിയിരുന്നു. അനു സിത്താരയുടെ ഷാഹിന എന്ന കഥാപാത്രം സിജുവിന്റെ ഹരി എന്ന കഥാപാത്രത്തെ പ്രണയിച്ച് വഞ്ചിക്കുന്നതായിരുന്നു.

    എന്നാല്‍ ചിത്രത്തിലെ ഷാഹിന നല്ലൊരു സ്ത്രീ ആയിരുന്നുവെന്ന് പറയുന്ന വേറിട്ടൊരു റിവ്യൂ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. മിഥുന്‍ മേച്ചേരിയില്‍ എന്നയാളെഴുതിയ കുറിപ്പായിരുന്നു ഫേസ്ബുക്കിലൂടെ ഒമര്‍ ലുലു ഷെയര്‍ ചെയ്തിരിക്കുന്നത്.

    കുറിപ്പ് വായിക്കാം

    'ഗോവിന്ദ് എന്ന ടോക്‌സിക് കാമുകനെ ഒരുപാട് ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയ എന്ത്‌കൊണ്ട് പരീക്കുട്ടിയെ പോലുള്ള ബ്രോഡ്‌മൈന്‍ന്റഡ് കാമുകനെ ചര്‍ച്ച ചെയ്യുന്നില്ല? സമ്പൂര്‍ണ വാണിജ്യ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ആഴമുണ്ടാവില്ല എന്ന പൊതു ധാരണയാണോ. അവയിലെ കഥാപാത്രം ചര്‍ച്ചചെയ്യപ്പെടാതെ പോവുന്ന കാരണം. ഷാഹിന ശരിക്കും തേപ്പുകാരിയാണോ? എല്ലാവരും തേപ്പ്കാരി എന്ന് വിളിച്ചാലും ഷാഹിന ശരിക്കും ഒരു യഥാര്‍ത്ഥ കാമുകി അല്ലെ?

    കുറിപ്പ് വായിക്കാം

    ഹയര്‍ സെക്കണ്ടറി മുതല്‍ ഉള്ള തന്റെ പ്രണയം ആയ പരീക്കുട്ടിയെ ഒരിക്കല്‍ പോലും ഷാഹിന ചതിച്ചിട്ടില്ല. ഹരി, ഷാഹിന തന്റെ കാമുകി ആണെന്ന് എല്ലാവരോടും പറഞ്ഞു നടന്നെങ്കിലും ഒരിക്കല്‍ പോലും ഷാഹിന ആരോടും ഹരികൃഷ്ണന്‍ തന്റെ കാമുകന്‍ ആണെന്ന് പറഞ്ഞിട്ടില്ല, ഒരിക്കല്‍ പോലും ഹരിയോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല. ഹരി ഉമ്മ ചോദിക്കുമ്പോള്‍ എല്ലാം ഓരോ എക്‌സ്‌ക്യൂസ് പറഞ്ഞു ഒഴിഞ്ഞ് മാറുകയാണ് എല്ലായിപ്പോഴും ഷാഹിന ചെയ്തത്. ഹരിയുടെ കാഴ്ചപ്പാടില്‍ നിന്നു മാത്രം ചിന്തിച്ചു നമ്മള്‍ ഷാഹിനക്ക് തേപ്പുകാരി എന്ന പട്ടം ചാര്‍ത്തികൊടുക്കുന്നു.

    കുറിപ്പ് വായിക്കാം

    പ്രേമത്തിന്റെ അസുഖമുള്ളവന്‍ എന്നു സുഹൃത്തുകള്‍പോലും ഹരിയെ വിശേഷിപ്പിക്കുന്നുണ്ട്. സൗന്ദര്യം കൊണ്ടും, പണം കൊണ്ടും പരീക്കുട്ടിയേക്കാള്‍ എത്രയോ മടങ്ങു ബെറ്റര്‍ ആയ ഹരികൃഷ്ണന്റെ മുന്നില്‍ ഒരിക്കല്‍ പോലും വീണു പോകാത്ത ഷാഹിന ശരിക്കും ഒരു ശക്തമായ സ്ത്രീ കഥാപാത്രം അല്ലെ? ഒരു യഥാര്‍ത്ഥ കാമുകി അല്ലെ? തന്റെ പിന്നാലെ ഒലിപ്പിച്ചു നടന്ന ഹരിയെ കൊണ്ട് തന്റെ റെക്കോര്‍ഡ് അടക്കം എഴുതിപ്പിച്ച ഷാഹിന ശരിക്കും മാസ്സ് അല്ലെ. അത് പോലെ തന്നെ തന്റെ കാമുകിയുടെ പിന്നാലെ നടന്ന ഒരുത്തനുമായി തമാശക്ക് പ്രേമിക്കാന്‍ വിട്ട പരീക്കുട്ടിയെ കണ്ടല്ലേ പോസസ്സീവ് കാമുകന്മാര്‍ പഠിക്കേണ്ടത്?

    കുറിപ്പ് വായിക്കാം

    പ്ലസ് വണ് മുതല്‍ ഉള്ള അവരുടെ പ്രണയം യാഥാസ്ഥിക കുടുംബത്തില്‍ നിന്ന് വരുന്ന ഷാഹിനയുടെ വീട്ടുകാര്‍ അറിഞ്ഞാല്‍ അവളുടെ കോളേജ് വിദ്യാഭാസം അടക്കം മുടക്കും എന്ന് മനസിലാക്കി 24 മണിക്കൂറും ഷാഹിനയുടെ പിന്നാലെ നടക്കാതെ അവള്‍ക്ക് സ്പേസ് കൊടുത്തു പ്രണയം അവര്‍ രണ്ടു പേര്‍ മാത്രം അറിയുന്ന ഒന്നാക്കി മാറ്റി രഹസ്യമാക്കി കൊണ്ടു നടന്ന പരീകുട്ടിയും മാസ്സ് അല്ലെ?

    Recommended Video

    Anu Sithara's Reaction After Watching Shylock | FilmiBeat Malayalam
     കുറിപ്പ് വായിക്കാം

    അവസാനം കോളേജ് അവസാനിച്ചപ്പോ മാത്രം ആണ് ഷാഹിനയും പരീക്കുട്ടിയും തങ്ങളുടെ പ്രണയം വെളിച്ചതാക്കിയത്. അത് കൊണ്ട് തന്നെ ഷാഹിനക്ക് തന്റെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ പറ്റി. ശരിക്കും ഇവര്‍ രണ്ടു പേരുടെയും പ്രണയം അല്ലെ, സോ കോള്‍ഡ് ലൗ സ്റ്റോറി സിനിമകളില്‍ കണ്ടതിനെക്കാള്‍ പവിത്രമായ പ്രണയം. പരസ്പരം സ്പേസ് കൊടുത്തു ഒട്ടും പോസസീവ് ആകാതെ തമ്മില്‍ വിശ്വാസം ഉള്ള നല്ല 916 പ്രണയം. ഇങ്ങനെ അധികം ചര്‍ച്ച ചെയ്യാത്ത ശക്തമായ കാമുകി കാമുകന്മാര്‍ മലയാള സിനിമയില്‍ ഉണ്ടോ?

    English summary
    Omar Lulu Shared Review Of His First Movie Happy Wedding
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X