twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാപ്പച്ചി നേരിട്ട അവഗണകളുടെ അനുഭവച്ചൂട് തട്ടി വളര്‍ന്നതിന്റെ പൊള്ളലാണ് ഷെയിന്!അബിയെ പറ്റി ഒമര്‍ ലുലു

    |

    മലയാള സിനിമാലോകത്തെ സങ്കടത്തിലാഴ്ത്തി കൊണ്ടാണ് നടനും മിമിക്രി താരവുമായ കലാഭവന്‍ അബി മരിക്കുന്നത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നായിരുന്നു താരത്തിന്റെ വിയോഗം. താരത്തെ കുറിച്ച് ഓര്‍മ്മ പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു എത്തിയിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അബിയുടെ ഓര്‍മ്മകള്‍ സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

    'നമ്മുടെ പ്രിയപ്പെട്ട അബിക്ക നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു.ഹാപ്പി വെഡ്ഡിങ്ങില്‍ ഒരു കഥാപാത്രം ചെയ്യാന്‍ അബിക്കയെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇങ്ങനെ പലരും വിളിക്കാറുണ്ട് പക്ഷെ പടം തുടങ്ങുമ്പോള്‍ തന്നെ മാറ്റി വേറെ ഏതെങ്കിലും നടനെ വെക്കാറാണ് പതിവ്.

    omar-lulu-actor-abi

    ആ വാക്കുകളില്‍ ആ മനുഷ്യന്‍ നേരിട്ട അവഗണനകളും, അടിച്ചമര്‍ത്തലുകളും തീര്‍ത്തും പ്രകടമായിരുന്നു. ഹാപ്പി വെഡ്ഡിങ്ങ് സിനിമ ശ്രദ്ധിക്കപ്പെട്ട പോലെ തന്നെ അബിക്ക ചെയ്ത ഹാപ്പി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഷെയിന്‍ പ്രതികരിക്കുന്ന രീതിയും ഷെയ്നിന്റെ അഗ്രസീവ് നേച്ചറും എല്ലാം കാണുമ്പോള്‍ തോന്നുന്നത് ഒരിക്കല്‍ തന്റെ വാപ്പച്ചി നേരിട്ട അവഗണകളുടെ അനുഭവച്ചൂട് തട്ടി വളര്‍ന്നതിന്റെ പൊള്ളലാണെന്നാണ്.

    വിവാദങ്ങളില്‍ കുടുങ്ങി താരപുത്രന്‍! അബി മരിച്ചിട്ട് ഇന്നേക്ക് 2 വര്‍ഷം, വാപ്പച്ചിയെ കുറിച്ച് ഷെയിൻ വിവാദങ്ങളില്‍ കുടുങ്ങി താരപുത്രന്‍! അബി മരിച്ചിട്ട് ഇന്നേക്ക് 2 വര്‍ഷം, വാപ്പച്ചിയെ കുറിച്ച് ഷെയിൻ

    സ്വര്‍ണ്ണം തിളക്കമുള്ളതും, മൂല്യമുള്ളതുമാവുന്നത് ഒരുപാട് ചൂടേറ്റിട്ട് തന്നെയാണ്. പ്രതിബന്ധങ്ങളും വിലക്കുകളും കടന്ന് ഷെയിന്‍ തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നു കാരണം അബിക്ക സിനിമയെ അത്ര മാത്രം സ്‌നേഹിച്ചിരുന്ന ഒരു കലാകാരനാണ്.

    View this post on Instagram

    നമ്മുടെ പ്രിയപ്പെട്ട അബിക്ക നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്ഷം തികയുന്നു.ഹാപ്പി വെഡ്‌ഡിങ്ങിൽ ഒരു കഥാപാത്രം ചെയ്യാൻ അഭിക്കയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ,ഇങ്ങനെ പലരും വിളിക്കാറുണ്ട് പക്ഷെ പടം തുടങ്ങുമ്പോൾ തന്നെ മാറ്റി വേറെ ഏതെങ്കിലും നടനെ വെക്കാറാണ് പതിവ് .ആ വാക്കുകളിൽ ആ മനുഷ്യൻ നേരിട്ട അവഗണനകളും ,അടിച്ചമർത്തലുകളും തീർത്തും പ്രകടമായിരുന്നു . ഹാപ്പി വെഡ്ഡിങ്ങ് സിനിമ ശ്രദ്ധിക്കപ്പെട്ട പോലെ തന്നെ അബിക്ക ചെയ്ത ഹാപ്പി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു .ഇന്ന് ഷെയിൻ പ്രതികരിക്കുന്ന രീതിയും ഷെയ്‌നിന്റെ aggressive natureഉം എല്ലാം കാണുമ്പൊൾ തോന്നുന്നത് ഒരിക്കൽ തന്റെ വാപ്പച്ചി നേരിട്ട അവഗണകളുടെ അനുഭവച്ചൂട് തട്ടി വളർന്നതിന്റെ പൊള്ളലാണെന്നാണ് .സ്വർണ്ണം തിളക്കമുള്ളതും ,മൂല്യമുള്ളതുമാവുന്നത് ഒരുപാട് ചൂടേറ്റിട്ട് തന്നെയാണ്.പ്രതിബന്ധങ്ങളും ,വിലക്കുകളും കടന്ന് ഷെയിൻ തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നു കാരണം അബിക്ക സിനിമയെ അത്ര മാത്രം സ്നേഹിച്ചിരുന്ന ഒരു കലാകാരനാണ് . One love ✌🏻

    A post shared by OMAR LULU (@omar_lulu_) on

    English summary
    Omar Lulu Talks About Actor Abi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X