Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാപ്പച്ചി ഒന്നും സംസാരിക്കാതെ ഇറങ്ങി, അബിയുടെ അവസാന വേദിയെക്കുറിച്ച് ഷെയ്ന് നിഗം, കുറിപ്പ് വൈറല്‍
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു അബിയുടേത്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ കലാകാരന്മാരിലൊരാളായിരുന്നു അബി. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു അബി അന്തരിച്ചത്. മിമിക്രി വേദികളില്‍ സജീവമായിരുന്ന അബിയുടെ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ആമിന താത്തയെന്ന കഥാപാത്രത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.
ഹരിശ്രീ അശോകന്, ദിലീപ്, നാദിര്‍ഷ തുടങ്ങിയവര്‍ക്കൊപ്പം അബിയും ഒരുകാലത്ത്് മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം തുടങ്ങി നിരവധി കാസറ്റുകളായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ ഇറങ്ങിയത്. മമ്മൂട്ടിയേയും അമിതാഭ് ബച്ചനെയും അനുകരിച്ചായിരുന്നു അബി കൂടൂതല്‍ സ്വീകാര്യത നേടിയത്. സിനിമാതാരങ്ങളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളേയും അദ്ദേഹം അനുകരിക്കാറുണ്ടായിരുന്നു.
2017 നവംബര്‍ 30നായിരുന്നു അബി വിട വാങ്ങിയത്. മകന് സിനിമയിലെത്തി താരമായി മാറുന്നതും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും കാണാതെയാണ് അദ്ദേഹം യാത്രയായത്. പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷെയ്ന് നിഗം. തനിക്ക് പുരസ്കാരം നല്കുന്ന വാപ്പച്ചിയുടെ ചിത്രത്തിനൊപ്പമായാണ് ഷെയ്ന് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. എന്നെ വിശ്വസിച്ചതിന് നന്ദി വാപ്പച്ചി, ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദിയെന്നുമായിരുന്നു ഷെയ്ന് നിഗം കുറിച്ചത്.
വാപ്പച്ചിക്ക് എത്തിപ്പിടിക്കാൻ കഴിയാതെ പോയത് നീ നേടിയെടുക്ക്. അത് വാപ്പിച്ചി കാണുന്നുണ്ടാകും തീർച്ച. ആമിന താത്താനെ അറിയാത്തവര്‍ വിരളമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നാദിർഷയുടെ ഓണക്കോമഡിക്ക് വേണ്ടി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. അതിൽ താത്തയാണ് താരം. ആമിനതാത്ത എന്ന വൃദ്ധയെ അനുകരിച്ച് എക്കാലത്തും ശബ്ദം കൊണ്ടും വേഷം കൊണ്ടും ഒത്തിരി ചിരിപ്പിച്ചിട്ടുണ്ട് അഭി എന്ന മിമിക്രിക്കാര൯. മലയാള സിനിമക്ക് വലിയ പ്രതീക്ഷയാണ് ഷെയ്ന് നിഗം. പറവയിലെ ഒരു കരച്ചില് കൊണ്ട് ഷെയ്ന് എന്ന അഭിനേതാവ് പ്രേക്ഷക നെഞ്ചിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മിമിക്സെന്നാൽ കലാഭവ൯ മാത്രമായിരുന്ന ഒരു കാലത്ത് നമ്മെ മതിവരുവോളം ചിരിപ്പിച്ച അഭി എന്ന പിതാവിന്റെ സിനിമയിലെ വിടവ് മക൯ ഷെയ്ന് നികത്തുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.