For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹൃദയം കമല്‍ ഹാസന് സമര്‍പ്പിച്ച ശ്രീവിദ്യ, കമലിന്റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സരിക'; ഉലകനായകന്റെ പ്രണയങ്ങൾ

  |

  ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയാണ് കമൽ ഹാസൻ. മനോഹരവും സമ്പന്നവും ഏകാന്തവുമായ തിളക്കത്തിന്റെ ഒറ്റനക്ഷത്രം. ചലച്ചിത്രമേഖലയുടെ എല്ലാ രംഗത്തും ഒരേപോലെ മികവ് തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വം.

  നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്ത സംവിധായകന്‍, ഗാന രചയിതാവ്, നൃത്തം, ഗായകന്‍ എന്നീ നിലകളിലെല്ലാം പതിഞ്ഞ പ്രതിഭ. ഇന്ന് അദ്ദേഹം അറുത്തിയെട്ടിൽ എത്തി നിൽക്കുമ്പോൾ നാനാഭാ​ഗത്ത് നിന്നും നിരവധി പേരാണ് മഹാ പ്രതിഭയ്ക്ക് ആശംസകളുമായി എത്തുന്നത്.

  Also Read: ഒരുപാട് പേർ വിളിക്കുന്നു, എന്ത് ചെയ്യണമെന്നറിയില്ല; പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുകയാണ്: സീമ ജി നായർ
  ‌‌‌
  പ്രൊഫഷണൽ ലൈഫിൽ കമൽ ഹാസൻ വിജയമാണെങ്കിലും അദ്ദേഹത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം എന്നും ഒരു തുറന്ന പുസ്തകമാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിവാ​ഹ ജീവിതത്തിൽ സംഭവിച്ചതും പ്രണയത്തിൽ സംഭവിച്ചതും പരസ്യമായ രഹസ്യമാണ്.

  അറുപത്തിയെട്ട് വർഷത്തെ ജീവിതത്തിനിടയിൽ കമൽ ഹാസന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ‌ വന്ന് പോയിട്ടുണ്ട്. പഴയകാല നടി ശ്രീവിദ്യ, നർത്തകി വാണി ഗണപതി, ഗുജറാത്തി നടി സരിക മുതൽ നടി സിമ്രാൻ ബഗ്ഗയും ഗൗതമിയും വരെയുള്ള കമലിന്റെ ബന്ധങ്ങൾ സിനിമാ പ്രേമികൾ അറിയാവുന്നതാണ്.

  നായകനായി അഭിനയിച്ച് തുടങ്ങിയ കാലത്ത് കമൽ ഹാസന്റെ പേരിനൊപ്പം കേട്ട പേരായിരുന്നു അന്തരിച്ച നടി ശ്രീവിദ്യയുടേത്. ഇരുവരും ഒരു കാലത്ത് പ്രണയത്തിലായിരുന്നുവെന്നാണ് അന്ന് ​വാർത്തകൾ വന്നത്. കമൽഹാസനെക്കാൾ മൂത്തതാണ് ശ്രീവിദ്യയെന്നതും ​ഗോസിപ്പ് കാട്ടുതീപോലെ പടരാൻ കാരണമായി.

  ശ്രീവിദ്യയും കമലും നിരവധി സിനിമകളിൽ ഓൺ സ്ക്രീൻ പ്രണയ ജോഡികളായും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരുമൊന്നിച്ച സിനിമകളിൽ ഏറ്റവും പ്രശസ്തമായത് അപൂർവ രാഗങ്ങൾ ആയിരുന്നു. 'ആദ്യമൊക്കെ എന്റെ മനസ് ശൂന്യമായിരുന്നു.'

  'ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതെകുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം.'

  'കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു' എന്നാണ് ഒരിക്കൽ കമൽ ഹാസനെ കുറിച്ച് സംസാരിക്കവെ ശ്രീവിദ്യ പറഞ്ഞത്. കമൽഹാസനുമായുള്ള ബന്ധം അവസാനിച്ചതോടെ മലയാള സിനിമയിൽ സഹ സംവിധായകനായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ വിവാഹിതയായി.

  Also Read: നീ ഒന്ന് വിളിച്ചാൽ മതി; ചികിത്സയിലുള്ള സമാന്തയോട് നാ​ഗചൈതന്യ സംസാരിച്ചപ്പോൾ; വേർപിരിയലിന് ശേഷം ആദ്യം

  2006ൽ മരണക്കിടക്കയിൽ കിടന്ന ശ്രീവിദ്യയെ കമൽ ആശുപത്രിയിൽ സന്ദർശിച്ചപ്പോഴാണ് ഇരുവരും വീണ്ടും വാർത്തകളിൽ ഇടം നേടിയത്. 2008ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ തിരക്കഥ ഇവരുടെ പ്രണയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളുതാണെന്നും റിപ്പോർട്ടുണ്ട്.

  ശ്രീ വിദ്യയുമായി പിരിഞ്ഞ ശേഷം കമൽ ഹാസൻ 1978ൽ അന്നത്തെ പ്രശസ്ത ക്ലാസിക്കൽ നർത്തകി വാണി ഗണപതിയുമായി കമൽഹാസൻ പ്രണയത്തിലായി. ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.

  വാണിക്ക് കമലിനെ വിവാഹം കഴിക്കാനായിരുന്നു താൽപ്പര്യം ലിവ് ഇൻ റിലേഷൻഷിപ്പ് എന്ന ആശയത്തിൽ വാണി വിശ്വസിച്ചിരുന്നില്ല. അതിനാൽ കമൽ അവരെ വിവാഹം കഴിച്ചു. 1988ൽ സരികയെ കണ്ടുമുട്ടുന്നത് വരെ വാണിയുടേയും കമലിന്റേയും ദാമ്പത്യം സുഖമമായി പോവുകയായിരുന്നു.

  വാണിയുമായുള്ള വിവാ​ഹ ജീവിതം അവസാനിക്കും മുമ്പ് തന്നെ കമൽ സരികയുമായി പ്രണയത്തിലായി. സരികയുമായുള്ള കമൽഹാസന്റെ ബന്ധം അക്കാലത്ത് വളരെ ചർച്ച ചെയ്യപ്പെട്ടു.

  വാണിയിൽ നിന്ന് നിയമപരമായി വേർപിരിയുന്നതിന് മുമ്പ് തന്നെ സരികയുമായി കമൽ ബന്ധം സ്ഥാപിക്കുകയും അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

  പിന്നീട് ഇരുവരുടേയും ലിവിങ് റിലേഷൻ വലിയ ചർച്ചയായപ്പോൾ സരികയും കമലും 1988ൽ വിവാഹിതരായി. അങ്ങനെ വിവാ​ഹ ജീവിതം മുന്നോട്ട് പോകവെയാണ് കമലിന് ‌സരികയിൽ ശ്രുതിക്കും അക്ഷര ഹാസനും ജനിച്ചത്. ശേഷം നടി സിമ്രാനൊപ്പം കമൽ സിനിമകൾ ചെയ്തതോടെ സിമ്രാനുമായി താരം പ്രണയത്തിലാണെന്ന റിപ്പോർ‌ട്ടുകളും വന്നു.

  സിമ്രാനെക്കാൾ‌ 22 വയസിന് മൂത്തതായിരുന്നു കമൽ. ​ഇരുവരുടേയും ബന്ധത്തെ കുറിച്ച് ഗോസിപ്പുകൾ പെരുകിയതോടെ കമലിന്റെ ഭാര്യ സരിക വിഷാദത്തിലേക്ക് നീങ്ങുകയും ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് വന്നു.

  2002ൽ സരിക കമലിൽ നിന്നും വിവാഹമോചനം നേടി. 16 വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. സിമ്രാനുമായുള്ള കമലിന്റെ ബന്ധം പിന്നീട് അധികം വാർ‌ത്തകളിൽ‌ വന്നില്ല. ശേഷമാണ് നടി ​ഗൗതമിയുമായി കമൽ പ്രണയത്തിലായതും ലിവിങ് റിലേഷൻ തുടങ്ങിയതും.​ ​

  ഗൗതമിക്കൊപ്പം അവരുടെ ആദ്യ ബന്ധത്തിലെ മകളുമുണ്ടായിരുന്നു. ​ഗൗതമി കുറേക്കാലം കമലിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്നു. ഒരു ദശാബ്ദത്തിലേറെ ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും 2016ൽ വേർപിരിഞ്ഞു.

  വിശ്വരൂപം നടി പൂജ കുമാറുമായി കമൽ ഹാസന് ബന്ധമുണ്ടെന്നാണ് അടുത്തിടെയായി പ്രചരിക്കുന്ന ​ഗോസിപ്പുകൾ. കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിൽ പൂജ കുമാറും പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.

  Read more about: kamal hassan
  English summary
  On Kamal Haasan's 68th Birthday His Love Story With These 5 Actresses Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X