twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാവിനോടൊപ്പം യുവതാരങ്ങളും മത്സരിച്ചു, ആരായിരുന്നു കഴിഞ്ഞ ഓണം തൂത്തുവാരിയത്?

    By Nimisha
    |

    ടീസറും ട്രെയിലറുമൊക്കൊയി നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകളായിരുന്നു ഇത്തവണത്തെ ഓണത്തിന് എത്തേണ്ടിയിരുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്നാണ് റിലീസുകള്‍ മാറ്റി വെച്ചത്. ചിത്രീകരണം തുടരുന്ന സിനിമകളെയും പ്രളയം സാരമായി ബാധിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇതോടെയാണ് ഇത്തവണത്തെ ഓണം റിലീസുകളില്ലാത്ത ഓണമായി മാറിയത്. തമിഴ് സിനിമകളോടൊപ്പം ഒരൊറ്റ മലയാള സിനിമയാണ് ഇത്തവണയെത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ സിനിമകളായിരുന്നു എത്തേണ്ടിയിരുന്നത്.

    ഇത്തവണ ഓണം റിലീസുകളൊന്നും ഇല്ലെങ്കിലും ശക്തമായ താരപോരാട്ടമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവരോടൊപ്പം മോഹന്‍ലാലും മത്സരിച്ചിരുന്നു പോയവര്‍ഷം. പ്രേക്ഷകര്‍ ഏറൈ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. വന്‍പ്രതീക്ഷയോടെയാണ് പല സിനിമകളുമെത്തിയത്. 2017 ലെ ഓണ റിലീസുകളെക്കുറിച്ചും ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചും അറിയാനുമായി തുടര്‍ന്നുവായിക്കൂ.

    <strong>ബിഗ് ബോസില്‍ മാസ് എന്‍ട്രി! അപ്രതീക്ഷിതമായി മോഹന്‍ലാലെത്തി... ആഹ്ലാദത്തോടെ ബിഗ് ഹൗസ്.. പിന്നീടോ?</strong>ബിഗ് ബോസില്‍ മാസ് എന്‍ട്രി! അപ്രതീക്ഷിതമായി മോഹന്‍ലാലെത്തി... ആഹ്ലാദത്തോടെ ബിഗ് ഹൗസ്.. പിന്നീടോ?

    ശക്തമായ പോരാട്ടമായിരുന്നു

    ശക്തമായ പോരാട്ടമായിരുന്നു

    ബോക്‌സോഫീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിനോടൊപ്പമാണ് യുവതാരങ്ങള്‍ എത്തിയത്. വന്‍പ്രതീക്ഷയോടെ എത്തിയ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഉത്സവ സീസണുകള്‍ ലക്ഷ്യമാക്കിയായിരുന്നു പലരും സിനിമയൊരുക്കിയത്. റിലീസിന് മുന്‍പ് തന്നെ മികച്ച പിന്തുണയായിരുന്നു പല സിനിമകള്‍ക്കും ലഭിച്ചത്. അത്തരത്തില്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രങ്ങളായിരുന്നു എത്തിയത്.

    നിവിന്‍ പോളി ചിത്രം

    നിവിന്‍ പോളി ചിത്രം

    യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ സിനിമയും റിലീസിനുണ്ടായിരുന്നു. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ ഓണത്തിനായിരുന്നു റിലീസ് ചെയ്തത്. കാന്‍സറെന്ന മഹാവിപത്തിനെതിരെ ശക്തയായി പോരാടുന്ന കഥാപാത്രത്തെയായിരുന്നു ശാന്തികൃഷ്ണ അവതരിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം നടത്തിയ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. മികച്ച സന്ദേശവുമായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തിലെ നായിക.

    പൃഥ്വിരാജിന്റെ ആദം ജോണ്‍

    പൃഥ്വിരാജിന്റെ ആദം ജോണ്‍

    ജിനു എബ്രഹാമും പൃഥ്വിരാജും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ആദം ജോണ്‍. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയായിരുന്നു ഇത്. മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച സിനിമയ്ക്ക് പൊതുവെ നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. സ്‌കോട്ട്‌ലന്‍ഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. ശക്തമായ കഥാപാത്രത്തെയായിരുന്നു ഭാവന അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മോഹന്‍ലാലിന്റെ സിനിമയും ലിസ്റ്റിലുണ്ട്

    മോഹന്‍ലാലിന്റെ സിനിമയും ലിസ്റ്റിലുണ്ട്

    ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. സിനിമയിലെത്തി നിരവധി വര്‍ഷമായിരുന്നുവെങ്കിലും ഇരുവരും ഒരുമിച്ചെത്താത്തതിനെക്കുറിച്ച് ആരാധകര്‍ നിരന്തരം ചോദ്യമുയര്‍ത്തിയിരുന്നു. ഈ കാത്തിരിപ്പിന് വിരമാമിട്ടാണ് വെളിപാടിന്റെ പുസ്തകമെത്തിയത്. ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനവും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

    English summary
    A Look At The Malayalam Movies Of The Previous Onam Season!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X