»   » ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ?

ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുന്നു എന്നതായി ഇക്കുറി ഓണക്കാലത്തിന്റെ പ്രധാന പ്രത്യേകത. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്നിവയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തിയത്. 

ദുല്‍ഖര്‍ ഇഫക്ട് ഗുണം ചെയ്‌തോ? പ്രേക്ഷകരുടെ മനം കവര്‍ന്ന പറവ, കളക്ഷനില്‍ നേട്ടം കൊയ്‌തോ???

ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ...

ബോക്‌സ് ഓഫീസ് കളക്ഷനുകളുടെ പേരില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ വാഗ്‌വാദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇനിയും അവസാനിച്ചിട്ടില്ല. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം മമ്മൂട്ടി ചിത്രം കളക്ഷനില്‍ ഏറെ പിന്നിലാണ്. ഇപ്പോഴി പുതിയ കണക്കുകളും പുറത്ത് വന്നിരിക്കുകയാണ്.

പ്രദര്‍ശനങ്ങളുടെ കണക്ക്

വെളിപാടിന്റെ പുസ്തകം ആഗസ്റ്റ് 31ന് തിയറ്ററില്‍ എത്തിയപ്പോള്‍ മറ്റ് ചിത്രങ്ങള്‍ സെപ്തംബര്‍ ഒന്നിനാണ് തിയറ്ററില്‍ എത്തിയത്. സെപ്തംബര്‍ 17 വരെ ഈ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളുടെ എണ്ണമാണ് പുറത്ത് വന്നിരിക്കുന്നത്.

ഇവിടെയും പിന്നിലായി പുള്ളിക്കാരന്‍ സ്റ്റാറാ...

കളക്ഷന്റെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ നാല് ഓണച്ചിത്രങ്ങളിലും ഏറ്റവും പിന്നലാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ഏറ്റവും മുന്നില്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകമാണ്. ഷോകളുടെ എണ്ണത്തിലും പുള്ളിക്കാരന്‍ സ്റ്റാറാ ഏറ്റവും പിന്നിലാണ്.

വെളിപാടിന്റെ പുസ്തകം

ആഗസ്റ്റ് 31ന് തിയറ്ററിലെത്തിയ വെളിപാടിന്റെ പുസ്തകം സെപ്തംബര്‍ പതിനേഴ് വരെ 8457 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയക്കി. ലാല്‍ ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം 200 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

നിവിന്‍ പോളിയ നായകനാക്കി നവാഗതനായ അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് പ്രദര്‍ശനങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. സെപ്തംബര്‍ ഒന്നിന് തിയറ്ററിലെത്തിയ ചിത്രം 6871 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. നിവിന്‍ പോളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആദം ജോണ്‍

തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണ്‍ സെപ്തംബര്‍ 17 വരെ 6231 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനത്തുണ്ട്. മികച്ച അഭിപ്രായം നേടുന്ന ചിത്രം പ്രദര്‍ശനം തുടരുകയാണ്.

പുള്ളിക്കാരന്‍ സ്റ്റാറാ

സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ഒരു മമ്മൂട്ടി ചിത്രത്തിനുള്ള മാസ് ഓപ്പണിംഗ് ചിത്രത്തിന് ലഭിച്ചിരുന്നില്ല. സെപ്തംബര്‍ 17 വരെ 6219 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഏറ്റവും പിന്നിലാണ്. പ്രേക്ഷകരില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിരിച്ചടിയായത്.

ഫാന്‍സും കൈവിട്ടു

സോഷ്യല്‍ മീഡയിയല്‍ ഫാന്‍ഫൈറ്റ് നടത്തുന്ന മമ്മൂട്ടി ആരാധകര്‍ പുള്ളിക്കാരന്‍ സ്റ്റാറിനെ വേണ്ട വിധം ഗൗനിക്കാത്തത് ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രദര്‍ശനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചിത്രം തുടക്കം മുതലേ ഏറെ പിന്നിലാണ്.

English summary
Here we list out the number of shows that the Onam Malayalam movies had till September 17, 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam