»   » ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

By: Karthi
Subscribe to Filmibeat Malayalam

നാല് ചിത്രങ്ങള്‍ മാത്രം തിയറ്ററിലെത്തിയ ഈ ഓണക്കാലം മലയാള സിനിമയെ ശ്രദ്ധേയമാക്കിയത് താരരാജക്കന്മാരായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ ഒന്നിച്ചെത്തി എന്നതാണ്. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളും തിയറ്ററിലെത്തി.

മമ്മൂട്ടിയും മോഹന്‍ലാലുമല്ല, രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ ഈ താരപുത്രന്‍ നായകന്‍....

മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...

ഓണച്ചിത്രങ്ങളുടെ ആദ്യവാരം കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകളേക്കുറിച്ച് മമ്മൂട്ടി ഫാന്‍സും പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

അനക്കമില്ലാതെ പുള്ളിക്കാരന്‍ സ്റ്റാറാ

ഓണച്ചിത്രങ്ങളില്‍ ഏറ്റവും കുറഞ്ഞ ഓപ്പണിംഗുമായി പ്രദര്‍ശനം ആരംഭിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ശക്തമായ സാന്നിദ്ധ്യമാകുവാന്‍ സാധിച്ചില്ല. ആദ്യ ദിനം 95.2 ലക്ഷം കളക്ഷന്‍ നേടിയ ചിത്രം ആദ്യ വാരം നേടിയത് 4.73 കോടിയാണ്.

ഇടിച്ചു കയറി ഇടിക്കുള

അതേ സമയം ഏറ്റവും മികച്ച ഓപ്പണിംഗുമായി പ്രദര്‍ശനം ആരംഭിച്ച മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം ആദ്യ വാരവും മുന്നില്‍ തന്നെയാണ്. ആദ്യ ദിനം 3.77 കോടി നേടിയ ചിത്രം എട്ട് ദിവസം കൊണ്ട് നേടിയത് 13.74 കോടിയാണ്.

ഓണക്കാലം നിവിന്‍ പോളിക്ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചെറിയ ചിത്രവുമായി തിയറ്ററിലെത്തിയ നിവിന്‍ പോളിക്കൊപ്പമാണ് ഇക്കുറി ഓണക്കാലം. മികച്ച് അഭിപ്രായം നേടുന്ന ചിത്രത്തിന് പ്രേക്ഷക പ്രാതിനിധ്യത്തിലും കളക്ഷനിലും ഇടിവ് നേരിട്ടില്ല. ആദ്യ ദിനം 1.58 കോടി നേടിയ ചിത്രം ആദ്യ വാരം 9.72 കോടി നേടി.

ഹൃദയം കവര്‍ന്ന ക്രൈം ത്രില്ലര്‍

സ്‌റ്റൈലിഷ് ക്രൈം ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഈ ഓണത്തിന് പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിയത്. ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യ ദിനം 1.12 കോടി നേടിയ ചിത്രം ആദ്യ വാരം 5.52 കോടി നേടി.

കേരളത്തിന് പുറത്ത് വന്‍ സ്വീകാര്യത

ആദം ജോണിന് കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ആദ്യ വാരം 5.52 കോടി നേടിയ ചിത്രം കേരളത്തിന് പുറത്ത് നിന്ന് ആദ്യ വാരം നേടിയത് 11.85 കോടിയാണ്. തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ആദം ജോണ്‍.

ഞെട്ടിച്ച് ആന്റണി പെരുമ്പാവൂര്‍

ഓണച്ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കണക്കുകളില്‍ ആസ്വാഭാവികത ഉണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് മമ്മൂട്ടി ഫാന്‍സാണ്. ഈ പ്രചരിക്കുന്നതല്ല മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ എന്ന് ആന്റോ ജോസഫ് വ്യക്തമാക്കി. ഈ സമയത്ത് വെളിപാടിന്റെ പുസ്തകത്തിന്റെ ആറ് ദിവസത്തെ കളക്ഷന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തി.

English summary
After first week Velipadnite Pusthakam leading Kerala box office among Onam release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam