»   » ഓണ ചിത്രങ്ങള്‍ ഒരുങ്ങി, അന്യഭാഷ ചിത്രങ്ങള്‍ ഉള്‍പ്പടെ പത്ത് ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍

ഓണ ചിത്രങ്ങള്‍ ഒരുങ്ങി, അന്യഭാഷ ചിത്രങ്ങള്‍ ഉള്‍പ്പടെ പത്ത് ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍

By: Sanviya
Subscribe to Filmibeat Malayalam

ഓണ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. അന്യഭാഷ ചിത്രങ്ങള്‍ ഉള്‍പ്പടെ പത്ത് ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തുക. മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം ജനത ഗാരേജ്, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്നീ ചിത്രങ്ങള്‍ ഓണത്തിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!


എന്നാല്‍ മലയാളത്തിന് പുറമെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില അന്യഭാഷ ചിത്രങ്ങളുണ്ട്. വിക്രമിന്റെ ഇരുമുഖന്‍, ബോളിവുഡ് ചിത്രമായ അക്കിര തുടങ്ങിയ ചിത്രങ്ങളെല്ലാം ഓണ സീസണിലാണ് റിലീസിന് എത്തുന്നത്. ഇത്തവണത്തെ ഓണത്തെ ചിത്രങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.


വമ്പന്‍ പ്രതീക്ഷയോടെ ജനത ഗാരേജ്

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലും എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വമ്പന്‍ പ്രതീക്ഷയോടെയാണ് മൊഴി മാറ്റം ചെയ്ത് കേരളത്തില്‍ എത്തുന്നത്. സെപ്തംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.


മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും

ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം.
ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു മുഴുനീള അന്ധന്‍ വേഷമാണ് അവതരിപ്പിക്കുന്നത്. സമുദ്രക്കനി, അനുശ്രീ, വിമല രാമന്‍, നെടുമുടി വേണു, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.


ദിലീപും സംവിധായകന്‍ സുന്ദര്‍ദാസും വീണ്ടും

ദിലീപ് ചിത്രമായ ' വെല്‍കം ടു സെന്‍ട്രല്‍ ജയിലും' റിലീസിന് ഒരുങ്ങുകയാണ്. സല്ലാപം, കുടമാറ്റം, വര്‍ണകാഴ്ചകള്‍, കുബേരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും സംവിധായകന്‍ സുന്ദര്‍ദാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറുകളില്‍ എത്തുന്നത്.


മെമ്മറീസ് എന്ന വിജയത്തിന് ശേഷം

മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം. ദിവ്യ പിള്ള, രസ്‌ന പവിത്രന്‍, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഓം ശാന്തി ഓശാനയുടെ വിജയത്തിന് ശേഷം

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മുത്തശ്ശി ഗദ. വിനീത് ശ്രീനിവാസന്‍, രാജീവ് പിള്ള, ലെന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചാക്കോച്ചനും രുദ്രാക്ഷും

കുഞ്ചാക്കോ ബോബന്‍ ചിത്രമായ കൊച്ചൗവ്വ പൗലോയും അയ്യപ്പകൊയ്‌ലോയും ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. സുധീഷിന്റെ മകന്‍ രുദ്രാക്ഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഉദയയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.


വിക്രം ഇരട്ട വേഷത്തിലെത്തുന്ന ഇരു മുഖന്‍

വിക്രം ഇരട്ട വേഷത്തിലെത്തുന്ന ഇരു മുഖനും സെപ്തംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തും. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്.


ധ്യാന്‍ ശ്രീനിവാസനുമുണ്ട്

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരേ മുഖം ഓണത്തിനാണ് തിയേറ്ററുകളില്‍ എത്തുക. സജിത് ജഗന്നാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ധനുഷും കീര്‍ത്തി സുരേഷും

ധനുഷും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊഡാരിയും റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ ആദ്യം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


എആര്‍ മുരുക ദോസിന്റെ അക്കിര

എആര്‍ മുരുക ദോസിന്റെ അക്കിര എന്ന ബോളിവുഡ് ചിത്രവും ഓണത്തിന് റിലീസിന് എത്തും. സോനാക്ഷി സിന്‍ഹ, കങ്കണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Onam release Malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam