Just In
- 11 hrs ago
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- 11 hrs ago
ചോലയിൽ ചോരയുണ്ട്; ജോജുവും നിമിഷയുമുണ്ട്, പക്ഷെ! — ശൈലന്റെ റിവ്യു
- 11 hrs ago
'സര്‍പ്രൈസ് ഉണ്ടേ' ഷെയിന്‍ നിഗം വീണ്ടും അതിശയിപ്പിക്കാനുള്ള വരവാണ്! ഖല്‍ബിലും ഒരു സര്‍പ്രൈസ് ഉണ്ട്
- 11 hrs ago
പ്രണയ ജോഡികളായി കാര്‍ത്തിയും നിഖിലാ വിമലും! തമ്പിയിലെ മനോഹര ഗാനം പുറത്ത്
Don't Miss!
- Lifestyle
ഇന്നത്തെ രാശിയിൽ കഷ്ടപ്പെടും രാശിക്കാർ
- News
ഉന്നാവോ പീഡനക്കേസ്: പൊള്ളലേറ്റ യുവതി മരിച്ചു, അന്ത്യം സഫ്ദർജംങ് ആശുപത്രിയിൽ!!
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ലവ് ആക്ഷന്‍ ഡ്രാമയ്ക്കൊപ്പം കുതിച്ച് മോഹന്‍ലാലിന്റെ ഇട്ടിമാണിയും! ലേറ്റസ്റ്റ് കളക്ഷന്‍ വിവരമിങ്ങനെ
ഓണത്തിന് എത്തിയ സിനിമകളെല്ലാം തന്നെ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ, മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളാണ് ഇത്തവണ കൂടുതല്‍ സ്വീകാര്യത നേടിയിരുന്നത്. വലിയ റിലീസായിട്ടാണ് രണ്ട് സിനിമകളും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമകള്‍ നേട്ടമുണ്ടാക്കിയിരുന്നു.

ഇട്ടിമാണി കുടുംബ ചിത്രമായിരുന്നെങ്കില്‍ പ്രണയവും തമാശയും ചേര്‍ത്ത പക്ക എന്റര്ടെയ്നര് ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നവാഗത സംവിധായകരാണ് രണ്ടു ചിത്രങ്ങളുടെയും പിന്നില്‍ അണിനിരന്നത്. ധ്യാന്‍ ശ്രീനിവാസന് ലവ് ആക്ഷന്‍ ഡ്രാമയുമായി എത്തിയപ്പോള്‍ പുതിയ സംവിധായകരായ ജിബി ജോജു ടീമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന ഒരുക്കിയിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമ, ഇട്ടിമാണി തുടങ്ങിയ സിനിമകളുടെ പുതിയ കളക്ഷന്‍ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നുളള ഇരു സിനിമകളുടെയും കളക്ഷന്‍ വിവരമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. 10 ദിവസം കൊണ്ട് ലവ് ആക്ഷന്‍ ഡ്രാമ ഇവിടെ നിന്നും 1.38 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പത്താം ദിവസം 16.89ലക്ഷം കളക്ഷനാണ് സിനിമ ഈ തിയ്യേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. 76% ഒക്യൂപന്‍സിയോടെയാണ് ഈ നേട്ടം. ലവ് ആക്ഷന്‍ ഡ്രാമയ്ക്കൊപ്പം ഇട്ടിമാണിയും ഒപ്പത്തിനൊപ്പമുളള പ്രകടനമാണ് കാര്‍ണിവലില്‍ കാഴ്ചവെക്കുന്നത്. 9 ദിവസം കൊണ്ട് 1.37 കോടി രൂപയാണ് മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം 14.04 ലക്ഷമായിരുന്നു ഇട്ടിമാണി മേഡ് ഇന്‍ ചൈന കാര്‍ണിവല്‍ തിയ്യേറ്ററുകളില്‍ നിന്നായി നേടിയിരുന്നത്. 72% ഒക്യൂപന്‍സിയോടെയാണ് ഈ നേട്ടം. ഫോറം കേരളമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിച്ചിരുന്നത്.
സൂര്യയും മോഹന്‍ലാലും ഒന്നിച്ച കാപ്പാന്റെ മരണമാസ് ട്രെയിലര്‍! വില്ലനായി ആര്യയും! വീഡിയോ വെെറല്‍

വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ തൃശ്ശൂര്കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തിയിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍ താരം വീണ്ടും തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. ജോസഫ് നായിക മാധുരി, ഹണി റോസ് തുടങ്ങിയവരായിരുന്നു സിനിമയില്‍ നായികമാരായി എത്തിയിരുന്നത്.
ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തിനെ കണ്ട് കെട്ടിപ്പിടിച്ച് നിവിന്‍ പോളി! വൈറല്‍ വീഡിയോ

ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളി,നയന്‍താര, അജു വര്‍ഗീസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ഒപ്പം ശ്രീനിവാസന്,വിനീത് ശ്രീനിവാസന്,മല്ലിക സുകുമാരന്‍ തുടങ്ങിയവരും സിനിമയില്‍ മറ്റു വേഷങ്ങളിലെത്തിയിരുന്നു. ഷാന്‍ റഹ്മാന് ഒരുക്കിയ കുടുക്ക് ഉള്‍പ്പെടെയുളള ലവ് ആക്ഷന്‍ ഡ്രാമയിലെ ഗാനങ്ങളെല്ലാം തന്നെ തരംഗമാവുകയും ചെയ്തിരുന്നു.