twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയും നസ്രിയയും പാര്‍വ്വതിയും തകര്‍ത്തഭിനയിച്ച സിനിമ! കൂടെ റിലീസ് ചെയ്ത് ഒരു വര്‍ഷം

    By Midhun Raj
    |

    ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയ നസീം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു കൂടെ. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടുകയും ചെയ്തിരുന്നു. മലയാളത്തില്‍ ഇതുവരെ പറയാത്തൊരു തരം പ്രമേയമായിരുന്നു സിനിമയിലൂടെ സംവിധായിക അവതരിപ്പിച്ചത്.

    കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടൊരു ചിത്രമായും മാറിയിരുന്നു. ഊട്ടിയുടെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടെ കഥ പറഞ്ഞിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് പതിനഞ്ചിനായിരുന്നു കൂടെ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമ പുറത്തിറങ്ങി ഒരു വര്‍ഷം ആവുകയാണ്.

    കൂടെ എന്ന ചിത്രം

    കൂടെ എന്ന ചിത്രം

    ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജലി മേനോന്‍ പുതിയ സിനിമയുമായി എത്തിയിരുന്നത്. ഒപ്പം നസ്രിയയുടെ തിരിച്ചുവരവ് ചിത്രമെന്ന നിലയിലും കൂടെയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചു. മുന്‍ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയുമായിട്ടാണ് അഞ്ജലി മേനോന്‍ എത്തിയിരുന്നത്. ഏട്ടനും കുടുംബത്തിനുമൊപ്പം എന്നും കൂടെയുളള അനിയത്തിയുടെ കഥയാണ് സിനിമ പറഞ്ഞത്. മറാത്തി ചിത്രം ഹാപ്പി ജേര്‍ണിയുടെ മലയാളം റീമേക്ക് കൂടിയായിരുന്നു കൂടെ.

    പൃഥ്വിയും നസ്രിയയും

    പൃഥ്വിയും നസ്രിയയും

    ഏട്ടനും അനിയത്തിയുമായി പൃഥ്വിയും നസ്രിയയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരുന്നു. പൃഥ്വിരാജിനൊപ്പം നസ്രിയ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നിട്ടുകൂടി പ്രേക്ഷക പ്രതീക്ഷള്‍ക്കൊത്ത് ഉയരാന്‍ നസ്രിയയ്ക്ക് സാധിച്ചിരുന്നു. ജെനി എന്ന കഥാപാത്രമായിട്ടായിരുന്നു കൂടെയില്‍ നസ്രിയ എത്തിയിരുന്നത്. ജോഷ്വാ എന്ന റോളില്‍ പൃഥ്വിയും ചിത്രത്തില്‍ അഭിനയിച്ചു,

    കൂടെ പാര്‍വ്വതി

    കൂടെ പാര്‍വ്വതി

    പൃഥ്വിരാജിനും നസ്രിയയ്ക്കും പുറമെ പാര്‍വ്വതിയും കൂടെയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ പൃഥ്വിയും നസ്രിയയും തന്നെയാണ് നിറഞ്ഞുനിന്നതെങ്കിലും പ്രാധാന്യമുളള ഒരു വേഷം തന്നെയായിരുന്നു പാര്‍വ്വതിക്ക് ലഭിച്ചിരുന്നത്. പാര്‍വ്വതിക്കൊപ്പം റോഷന്‍ മാതൃു, മാലാ പാര്‍വ്വതി, രഞ്ജിത്ത്, ദര്‍ശന, സിദ്ധാര്‍ത്ഥ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    പാട്ടുകള്‍

    പാട്ടുകള്‍

    എം ജയചന്ദ്രനും,രഘു ദീക്ഷിതും ഒരുക്കിയ പാട്ടുകളും കൂടെയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് പാട്ടുകളായിരുന്നു ഇവര്‍ ചിത്രത്തിന് വേണ്ടി ഒരുക്കിയിരുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആന്‍ ആമി,ബെന്നി ദയാല്‍,അഭയ്, കാര്‍ത്തിക്ക് തുടങ്ങിയവരായിരുന്നു ഈ പാട്ടുകള്‍ പാടിയിരുന്നത്. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ കൂടെയ്ക്ക് സാധിച്ചിരുന്നു. രജപുത്ര വിശ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

    മാമാങ്കത്തിന്റെ അവസാന ഘട്ട ജോലികളില്‍ എം പദ്മകുമാര്‍! ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ആസിഫ് അലിക്കൊപ്പംമാമാങ്കത്തിന്റെ അവസാന ഘട്ട ജോലികളില്‍ എം പദ്മകുമാര്‍! ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ആസിഫ് അലിക്കൊപ്പം

    ആദ്യ സംവിധാന സംരഭവുമായി ദിലീപിന്റെ അനിയന്‍ അനൂപ്! ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി ആദ്യ സംവിധാന സംരഭവുമായി ദിലീപിന്റെ അനിയന്‍ അനൂപ്! ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി

    English summary
    one year of koode malayalam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X