For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ കൂടെ ഉണ്ടെങ്കില്‍ ലൈഫ് ഹാപ്പിയാണെന്ന് തോന്നി; എലീനയുമായി പ്രണയത്തിലായ കഥ പറഞ്ഞ് നടന്‍ ബാലു വര്‍ഗീസ്

  |

  കഴിഞ്ഞ വര്‍ഷം ലോക്ഡൗണിന് തൊട്ട് മുന്‍പാണ് നടന്‍ ബാലു വര്‍ഗീസും എലീനയും വിവാഹിതരാവുന്നത്. അതിന് മുന്‍പ് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് എലീന ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മകന്റെ പേരിടല്‍ കഴിഞ്ഞതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ബാലു സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.

  പാർട്ടി വെയറിൽ തിളങ്ങി നന്ദിത രാജ്, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  എലീനയെ ആദ്യമായി കണ്ടുമുട്ടിയത് സിനിമാ ലൊക്കേഷനില്‍ നിന്നാണെന്ന് പറയുകയാണ് താരമിപ്പോള്‍. സൗഹൃദം പെട്ടെന്ന് വളര്‍ന്നതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് എലീനയുമായിട്ടുള്ള പ്രണയവും വിവാഹവുമൊക്കെ എങ്ങനെയാണെന്ന് ബാലു പറയുന്നത്.

  ലൊക്കേഷനില്‍ വെച്ച് കണ്ട കാര്യം പറയാം. ഹായ് ഐ ആം ടോണി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യം കാണുന്നത്. എന്റെ പെയര്‍ ആയി അഭിനയിക്കാന്‍ വന്നതാണ്. അതില്‍ അഭിനയിച്ചു. കണ്ട്, സംസാരിച്ച് പോയി. ഇടയ്ക്ക് എന്തൊക്കെയോ കാര്യം സംസാരിക്കാന്‍ എന്റെ അടുത്ത് വന്നിരുന്നു. എന്റെ സഹോദരന്‍ കൂടിയായ ജീന്‍ പോള്‍ ലാലാണ് സംവിധാനം. അതുകൊണ്ട് ആ സിനിമയുടെ കൂടെ മൊത്തത്തില്‍ ഞാനും ഉണ്ടായിരുന്നു.

  അതിന്റെ ഇടയില്‍ സംസാരിച്ച് നല്ല സുഹൃത്തുക്കളായി. ഫ്രണ്ട്ഷിപ്പ് നല്ല രസമായിരുന്നു. അതുകൊണ്ട് ഈ ഫ്രണ്ട്ഷിപ്പ് കൊള്ളാമല്ലോ എന്ന് തോന്നി. പതുക്കെ പതുക്കെ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി. നമ്മള് കല്യാണം കഴിച്ചാല്‍ രസമായിരിക്കുമെന്ന് പിന്നെ ചിന്തിക്കേണ്ടി വന്നില്ല. എപ്പോഴും ഉണ്ടാവുന്നത് പോലെ അല്ലാതെ നല്ലൊരു കമ്പനിയാണെന്ന് എനിക്കും അവള്‍ക്കും തോന്നി.

  അങ്ങനെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. വീട്ടുകാര്‍ക്കും ഭയങ്കര സന്തോഷമായിരുന്നു. ഞാന്‍ വലിയ കുഴപ്പക്കാരന്‍ ഒന്നും ഇല്ലാത്തത് കൊണ്ട് അവളുടെ വീട്ടിലും പ്രശ്‌നം ഒന്നും ഉണ്ടായില്ല. ഭയങ്കര ഹാപ്പിയാണ്. കല്യാണം കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നുമില്ല. ഇപ്പോഴും ബെസ്റ്റ് ഫ്രണ്‌സ് ആണ്. ഇപ്പോളൊരു കുഞ്ഞ് ബെസ്റ്റ് ഫ്രണ്ടിനെ കൂടി കിട്ടി. ഏറ്റവുമൊടുവില്‍ ബാലുവിന്റേതായി റിലീസ് ചെയ്ത ഓപ്പറേഷന്‍ ജാവ മൂവി ലൊക്കേഷനിലെ രസകരമായ അനുഭവവും ബാലു വ്യക്തമാക്കിയിരുന്നു.

  ഓപ്പറേഷന്‍ ജാവ എന്ന സിനിമ സൈബര്‍ ക്രൈമുകളും നാട്ടില്‍ നടക്കുന്ന കാര്യങ്ങളുമൊക്കെയാണ് പറഞ്ഞത്. ഈ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അതേ അനുഭവം സെറ്റിലെ ഒരു ചേട്ടനും ഉണ്ടായി. ഗൂഗിള്‍ പേ യുടെ പാസ്‌വേര്‍ഡ് എന്തോ മാറി എന്ന് പറഞ്ഞ് ആരോ പുള്ളിയുടെ കൈയില്‍ നിന്നും നമ്പര്‍ വാങ്ങി. ഇരുപത്തി അയ്യായിരം രൂപയാണ് നഷ്ടപ്പെട്ടത്. ആദ്യം അയ്യായിരം പോയി. പിന്നെ പതിനയ്യായിരം ആയി. നമ്മുടെ ലൊക്കേഷനില്‍ തന്നെ ഇത് നടന്നു എന്നുള്ളത് ആദ്യം എല്ലാവര്‍ക്കും കോമഡിയായിട്ടാണ് തോന്നിയത്.

  Balu Varghese Exclusive Interview | FilmiBeat Malayalam

  പിന്നെ അത് തിരികെ കൊണ്ട് വരാനുള്ള ലീഗല്‍ കാര്യങ്ങള്‍ നോക്കുന്നുണ്ടായിരുന്നു. ഇതൊക്കെ തന്നെ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് നമ്മുടെ ലൊക്കേഷനിലും ഇത് നടക്കുന്നത്. അത് വളരെ രസകരായിരുന്നു. ഷൂട്ടിങ്ങിനിടെയിലെ രസകരമായ സംഭവം പറയാന്‍ പറഞ്ഞാല്‍ അതിന് പറ്റിയൊരു അനുഭവമായിരുന്നു അതെന്നും ബാലു പറയുന്നു.

  English summary
  Operation Java Actor Balu Varghese Revealed His Love Story With Wife Aileena Catherin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X