For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ബന്ധത്തിന് കഷ്ടിച്ച് ഒരു വർഷത്തെ ആയുസ് മാത്രം! വിവാഹ മോചനത്തെ കുറിച്ച് ശ്രിത ശിവദാസ്

  |

  പ്രേക്ഷകർക്ക് അത്ര വേഗം മറക്കാനാകാത്ത നടിയാണ പാർവത അല്ലെങ്കിൽ ശ്രിത ശിവദാസ്. സുഗിത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ- ബിജുമേനോൻ ചിത്രമായ ഓഡിനറിലൂടെയാണ് ശ്രിത സിനിമയിൽ എത്തിയത്. ചിത്രത്തിൽ കല്യണി എന് കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് സീൻ 1 നമ്മുടെ വീട്, 10:30 എ.എം. ലോക്കൽ കോൾ എന്നി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മലയാളത്തിലേത് പോലെ തന്നെ തമിഴിലും ശ്രിത അഭിനയിച്ചിരുന്നു. കോളിവുഡിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തിലേയ്ക്ക് വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ് താരം നടി രമ്യാ നമ്പീശൻ സംവിധാനം ചെയ്ത് അൺ ഹൈഡ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം വീണ്ടും മടങ്ങി എത്തിയിരിക്കുന്നത്. വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സ്ത്രീ ശരീരത്തിന് നേരെയുള്ള മോശമായ ആൺ നോട്ടങ്ങളെ കുറിച്ചായിരുന്നു. സിനിമയിലെ മടങ്ങി വരവിനെ കുറിച്ചും വിവാഹ മോചനത്തിനെ കുറിച്ചും നടി വെളിപ്പെടുത്തുകയാണ്. സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  വളരെ സന്തോഷത്തോടെയാണ് എട്ട് വർഷത്തെ സിനിമ ജീവിതത്തെ ശ്രിത നോക്കി കാണുന്നത്. സ്വപ്ന തുല്യമായ തുടക്കമായിരുന്നു തന്റേത്. ഓർഡനറിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു. എന്നാൽ അതിന് ശേഷവും സിനിമകൾ വരുന്നുണ്ടായിരുന്നു. എന്നൽ അതൊന്നും ചെയ്തിരുന്നില്ല. സിനിമ കരിയർ ആക്കണമെന്ന് കരുതിയല്ല അഭിനയിച്ച് തുടങ്ങിയത്. അന്നൊന്നും അതിന്റെ ഗൗരവം അറിയില്ലായിരുന്നു എന്നും ശ്രിത അഭിമുഖത്തിൽ പറയുന്നുണ്ട്.

  2014 ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്നാട്ടിൽ വലിയ ഹിറ്റുമായിരുന്നു . അതിന് ശേഷം കാർത്തിക് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇത് റീലീസ് ചെയ്തിട്ടില്. മണിയറയിൽ അശോകനാണ പുറത്തിറങ്ങാനുള്ള ശ്രിതയുടെ മലയാള ചിത്രം.

  Nithya Mammen exclusive interview | FilmiBeat Malayalam

  പെട്ടെന്ന് മാറി കൊണ്ടിരിക്കുന്ന മേഖലയാണ് സിനിമ. സാങ്കേതികയുടെ കാര്യത്തിലാണെങ്കിലും സിനിമയുടെ ജോണറുകൾക്കും വലിയ മാറ്റം സംഭവിക്കുന്നുണ്ട്. അഭിനയത്തിന് പുറമേ സമിനിമയുടെ മറ്റ് മേഖലകളിലും സ്ത്രീകൾ കടന്നു വരുന്നത് നല്ലൊരു മാറ്റമായിട്ടാണ് കാണുന്നത്. കൂടാതെ സത്രീകളോടുളള സമീപനത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സ്ത്രീകൾ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട്. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിൽ വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തു‍ടങ്ങിയിട്ടുണ്ട്. അതെല്ലാം വളരെ പോസിറ്റീവായ കാര്യമാണെന്നും സ്റ്റാർ ആന്റ് സ്റ്റൈൽ മാസികയ്ക്ക് ൻൽകിയ അഭിമുഖത്തിൽ പറയുന്നു.

  തമിഴിൽ നിന്ന് ശ്രിതയ്ക്ക് കൂടുതലും അവസരങ്ങൾ ലഭിക്കുന്നത്. കോളിവുഡ് ഇഷ്ടപ്പെട്ടുവോ എന്നുള്ള ചോദ്യത്തിന് ശ്രിതയുടെ മറുപടി ഇങ്ങനെയായിരുന്നു . അഭിനയം എല്ലായിടത്തും ഒരുപോലെ തന്നെയാണ്. കൂടുതൽ വേഷം തമിഴിൽ നിന്നായതു കൊണ്ട് ചെയ്തുവെന്ന് മാത്രം. തിമിഴ് സിനിമയിൽ ചെല്ലുമ്പോൾ നമ്മൾ അവിടത്തെ അതിഥികളാണ്. അതു കൊണ്ട് തന്നെ നല്ല പരിചരണം ലഭിക്കും . മലയാളത്തിൽ നമ്മൾ വീട്ടിലെ കുട്ടികൾ തന്നെയാണല്ലോ. അതിന്റെ ഒരു വൃത്യാസമുണ്ട്. ഭാഷ ഏത് തന്നെയായലും നല്ല കഥാപാത്രങ്ങളെ ലഭിക്കുക എന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം-ശ്രിത പറഞ്ഞു.

  Read more about: shritha sivadas
  English summary
  Ordinary Movie Actress Shritha Sivadas Opens Up Her Divorce With Deepak Nambiar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X