For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു; തിരിച്ചുവരവിനെ കുറിച്ച് താരസുന്ദരി ശ്രിത ശിവദാസ്

  |

  കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്മാരായി അഭിനയിച്ച ഹിറ്റ് ചിത്രമാണ് ഓര്‍ഡിനറി. ചിത്രത്തിലെ കല്യാണി എന്ന നായിക വേഷത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരസുന്ദരിയാണ് ശ്രിത ശിവദാസ്. ശാലീതയുള്ള എന്നാല്‍ കാന്താരിയായ റോളായിരുന്നു കല്യാണി. അത് മനോഹരമാക്കാന്‍ സാധിച്ചതോടെ ശ്രിദ്ധയെ തേടി നിരവധി അവസരങ്ങളുമെത്തി.

  എന്നാല്‍ കുറച്ച് കാലമായി മലയാളത്തില്‍ നിന്നും മാറി തമിഴ് സിനിമാലോകത്ത് സജീവമാണ് ശ്രിദ്ധയിപ്പോള്‍. ഇതിനിടെ നടിയുടെ വിവാഹവും വിവാഹമോചനവുമൊക്കെ നടന്നു. ഇനി മലയാളത്തിലേക്ക് ഒരു തിരിച്ച് വരവ് ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ നല്ല അവസരത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നാണ് ശ്രിത നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

  സിനിമയില്‍ നിന്നും താന്‍ ബ്രേക്ക് എടുത്തിട്ടില്ലെന്നാണ് ശ്രിത പറയുന്നത്. 2014 ല്‍ ഞാന്‍ വിവാഹിതയായി. 2016 ല്‍ വേര്‍പിരിയുകയും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ വീണ്ടും സജീവമാവാന്‍ തുടങ്ങിയത്. തമിഴിലാണ് കൂടുതലും സിനിമകള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കൂടുതല്‍ സീരിയസായി ഞാനതിനെ നോക്കി കാണുന്നു. ഇപ്പോള്‍ നല്ല അവസരങ്ങള്‍ തന്നെ തേടി എത്തുന്നുണ്ടെന്നാണ് ശ്രിത പറയുന്നത്.

  Also Read: 14 സിനിമകള്‍ ഒരുമിച്ച് പൊട്ടി, ഇന്ത്യ വിട്ട് കാനഡയില്‍ പോയി പണിയെടുത്ത് ജീവിക്കാന്‍ തോന്നി: അക്ഷയ് കുമാര്‍

  സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് ശ്രിത പറയുന്നതിങ്ങനെ..

  എന്റെ ആദ്യത്തെ സിനിമ ഓര്‍ഡിനറിയാണ്. ആ സമയത്ത് ഞാന്‍ ഒരുപാട് മോഡലിങ് ചെയ്യുമായിരുന്നു. അതിനൊപ്പം പരസ്യത്തിലും അഭിനയിച്ചു. അങ്ങനെ കണ്ടിട്ടാണ് ആദ്യ പടത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നതും അതിലേക്ക് സെലക്ടാവുന്നതും. ആദ്യമായി തമിഴില്‍ അഭിനയിച്ചതിനെ പറ്റിയും ശ്രിത പറഞ്ഞു. തമിഴിലെ ആദ്യ സിനിമയില്‍ മലയാളി ക്യാരക്ടര്‍ തന്നെയാണ് ചെയ്തത്. അങ്ങനൊരു നായികയെയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്.

  സന്താനത്തിന്റെ പാര്‍ട്ണര്‍ രാജ് നാരായണന്‍ എന്റെ ഫ്രണ്ട് ബിജു സേവ്യറിന്റെ സുഹൃത്താണ്. അദ്ദേഹം അങ്ങനൊരു നായികയെ നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ഫോട്ടോസ് അയച്ച് കൊടുത്തു. അങ്ങനെ ആ സിനിമയിലേക്ക് ഞാന്‍ സെലക്ടായി.

  Also Read: ജിയാ ഖാൻ ആമിർ ഖാന്റെ അർധ സഹോദരിയായിരുന്നോ!, ആമിറിന്റെ അച്ഛൻ പറഞ്ഞത്

  ഭാവി പരിപാടികളെ കുറിച്ച് കടന്ന് പോകുന്ന സാഹചര്യത്തില്‍ പ്ലാന്‍ ചെയ്യുന്നത് മണ്ടത്തരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നന്നായി ജീവിക്കുക എന്നതാണ് പ്രധാനം. എന്നിരുന്നാലും പ്ലാനുകള്‍ ഇല്ലാതെ പോകാതിരിക്കാനും പറ്റില്ല. വരുന്ന നല്ല ചിത്രങ്ങളില്‍ മറ്റ് വര്‍ക്കുകളുണ്ടെങ്കിലും അതില്‍ ഫോക്കസ് ചെയ്യുക എന്നതാണ് ഇപ്പോള്‍ മുന്‍പിലുള്ള കാര്യം.

  Also Read: അവർക്കിടയിൽ പ്രശ്നങ്ങളുണ്ടോ? വരദയുടെ വീഡിയോയുടെ താഴെ ജിഷിനെ അന്വേഷിച്ച് ആരാധകർ

  തന്റെ യഥാര്‍ഥ പേര്പാര്‍വതി ഷതാസെന്നാണെന്നും സിനിമയില്‍ വന്നപ്പോള്‍ ശ്രിത എന്നാക്കിയതാണെന്നും നടി പറയുന്നു. ഇപ്പോള്‍ വര്‍ക്ക് കൂടുതലും തമിഴിലായത് കെണ്ട് ചെന്നൈയില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ് നടി. ശ്രിത മലയാളത്തിലേക്ക് തിരിച്ചെത്തുമോന്ന് ചോദിച്ചാല്‍ തനിക്കും അറിയില്ലെന്നാണ് നടിയുടെ മറുപടി. മലയാളത്തില്‍ അവസരത്തിനായി ഞാന്‍ വെയിറ്റ് ചെയ്യുകയാണെന്നും ശ്രിത പറയുന്നു.

  English summary
  Ordinary Movie Fame Shritha Sivadas About Her Comeback To Malayala Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X