»   » കണ്ണിറുക്കിയ പെണ്ണിനെ കുറിച്ചേ എല്ലാവര്‍ക്കും പറയാനുള്ളു, ചെക്കനെ കുറിച്ച് എന്തറിയാം? ആള് പുലിയാണ്..

കണ്ണിറുക്കിയ പെണ്ണിനെ കുറിച്ചേ എല്ലാവര്‍ക്കും പറയാനുള്ളു, ചെക്കനെ കുറിച്ച് എന്തറിയാം? ആള് പുലിയാണ്..

Written By:
Subscribe to Filmibeat Malayalam
Roshan Abdul Rahoof, പെൺകുട്ടികളുടെ മനം കവർന്ന റോഷനെക്കുറിച്ചു അറിയേണ്ടതെല്ലാം | Oneindia Malayalam

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ പാട്ട് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. ലോകം മുഴുവന്‍ വ്യാപകമായി വൈറലാവുന്ന പാട്ടിനെയും പാട്ടിലെ സുന്ദരി പ്രിയ പ്രകാശ് വാര്യരെ കുറിച്ചും സംസാരിക്കാന്‍ മാത്രമെ ഇപ്പോള്‍ എല്ലാവര്‍ക്കും സമയമുള്ളു. എന്നാല്‍ ഇനിയും ഹിറ്റാവേണ്ട ആളുകള്‍ ആ പാട്ടിലുണ്ട്.

ദുല്‍ഖര്‍, റൊണാള്‍ഡോ.. ഒറ്റ നോട്ടം കൊണ്ട് പ്രിയ പ്രകാശ് വാര്യര്‍ തോല്‍പ്പിച്ചവര്‍ ഇനിയുമുണ്ട്!

കണ്ണിറുക്കി കാണിച്ച് പ്രേക്ഷകരുടെ മനസിലേക്ക് പ്രിയ എത്തിയപ്പോള്‍ ഒപ്പമുള്ള ചെക്കനെ കുറിച്ച് ആരും അറിഞ്ഞില്ല. പ്രിയ വാര്യരെ പോലെ തന്നെ പാട്ടില്‍ ശ്രദ്ധിക്കപ്പെട്ട ആ ചെറുപ്പക്കാരനാണ് റോഷന്‍ അബ്ദുള്‍ റൗഫ്. ഗുരുവായൂര്‍ സ്വദേശിയായ റോഷനും സോഷ്യല്‍ മീഡിയയെ കൈയിലെടുക്കാന്‍ പറ്റിയ ആളാണ്.


റോഷന്‍ അബ്ദുള്‍ റൗഫ്

ഒരു അഡാറ് ലവില്‍ അഭിനയിക്കുന്ന താരങ്ങളില്‍ ഒരാളാണ് റോഷന്‍ അബ്ദുള്‍ റൗഫ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടില്‍ പ്രിയ വാര്യര്‍ കുസൃതിയോടെ നോക്കിയ ആ ചെക്കനാണ് ഈ പറയുന്ന റോഷന്‍ അബ്ദുള്‍ റൗഫ്.


ഒട്ടും മോശക്കാരനല്ല

ഗുരുവായൂര്‍ സ്വദേശിയായ റോഷനും സോഷ്യല്‍ മീഡിയയെ കൈയിലെടുക്കാന്‍ പറ്റിയ ആളാണ്. അതിനുള്ള മരുന്നൊക്കെ താരത്തിന്റെ കൈയിലുണ്ട്. കാരണം യൂട്യൂബിലൂടെ വൈറലാവുന്ന ഈ വീഡിയോകളാണ്.


ഡബ്‌സ്മാഷില്‍ കിടുക്കി

ഡബ്‌സ്മാഷില്‍ ചില പ്രത്യേക എക്‌സ്പ്രഷനുകള്‍ കാണിക്കുന്ന റോഷന്റെ വീഡിയോയാണ് യൂട്യൂബിലൂടെ വീണ്ടും തരംഗമാവുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സൂര്യ, നിവിന്‍ പോളി തുടങ്ങിയ താരങ്ങളുടെ ഡയലോഗുകളാണ് റോഷന്‍ ഏറ്റെടുത്തിരിക്കുന്നത്.


അഡാറ് ലവ്

നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഒരു അഡാറ് ലവ് ആദ്യ പാട്ടിലൂടെ തന്നെ ലോകം മുഴുവന്‍ അറിഞ്ഞിരിക്കുകയാണ്. ഒമര്‍ ലുലു വീണ്ടും ക്യാംപസ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയ്ക്ക് വന്‍ പ്രചാരമാണ് കിട്ടിയിരിക്കുന്നത്.


ഹിറ്റായ പാട്ട്

വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന പാട്ടാണ് ലോകം മുഴുവനും എത്തിയിരിക്കുന്നത്. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നാല് ദിവസം കൊണ്ട് ഏട്ട് മില്യണ്‍ ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്.
English summary
Oru Adaar Love frame Roshan Abdul Rahoof's video viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam