»   » മെക്‌സിക്കന്‍ അപാരത എന്തുകൊണ്ട് ഇത്രവലിയ വിജയമാകുന്നു എന്നറിയമോ, കാരണമുണ്ട് !!

മെക്‌സിക്കന്‍ അപാരത എന്തുകൊണ്ട് ഇത്രവലിയ വിജയമാകുന്നു എന്നറിയമോ, കാരണമുണ്ട് !!

Posted By: Rohini
Subscribe to Filmibeat Malayalam

സമീപകാലത്ത് മലയാള സിനിമ ചര്‍ച്ച ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത. റിലീസ് ദിവസം തന്നെ മുന്‍നിര താരചിത്രങ്ങളെ പിന്തള്ളി മെക്‌സിക്കന്‍ അപരാത മൂന്ന് കോടി ഗ്രോസ് കലക്ഷന്‍ നേടിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഞെട്ടി. ആ വിജയം ഇപ്പോഴും തുടരുകയാണ് ചിത്രം.

വേദനിച്ചപ്പോള്‍ ഞാനൊരു പച്ച മനുഷ്യനായിപ്പോയി!!! ക്ഷമ ചോദിച്ച് ടൊവിനോ!!!


ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ പറയത്തക്ക വലിയ താരസമ്പന്നത ഒന്നും തന്നെയില്ല. അണിയറയില്‍ ഭൂരിഭാഗവും പുതുമുഖമാണ്. എന്നിട്ടും മെക്‌സിക്കന്‍ അപാരത എന്ന ചിത്രം എന്തുകൊണ്ട് ഇത്രയും വലിയ വിജയമാകുന്നു?


കാമ്പസ് രാഷ്ട്രീയം

മലയാളത്തില്‍ ഒത്തിരി കാമ്പസ് ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ കഥകള്‍ വളരെ കുറവാണ്. ഈ യുവത്വത്തെ ചിത്രവുമായി അടുപ്പിക്കാന്‍ സാധിച്ചത് തീര്‍ച്ചയായും ചിത്രത്തിന്റെ കേന്ദ്രകഥയായ കാമ്പസ് രാഷ്ട്രീയം തന്നെയാണ്.


മാസും കോമഡിയും

ചിത്രത്തിലെ പല രംഗങ്ങളും, പ്രത്യേകിച്ച് രണ്ടാം പകുതിയ്ക്ക് ശേഷമുള്ള മാസ് രംഗങ്ങള്‍ തിയേറ്ററിനെ ഇളക്കി മറിച്ചിരുന്നു. ടൊവിനോ തോമസ് എന്ന നടന്റെ കഴിവും മാസ് ലുക്കും സംവിധായകന്‍ നന്നായി ഉപയോഗിച്ചതിന്റെ ഫലമാണിത്. മാസ് രംഗങ്ങള്‍ക്കൊപ്പം നര്‍മരംഗങ്ങളും സിനിമയുടെ വിജയത്തിന് കാരണണാണ്.


നൊസ്റ്റാള്‍ജിയ

മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഒന്നുമില്ലാത്ത കാമ്പസ് കാലത്തേക്ക് ഓരോ പ്രേക്ഷകനെയും കൂട്ടിക്കൊണ്ടു പോകുന്ന ഒരു നൊസ്റ്റാള്‍ജിയ ഒരു മെക്‌സിക്കന്‍ അപാരതയിലുണ്ട്. ആ നൊസ്റ്റാള്‍ജിയയാണ് സിനിമയുടെ വിജയത്തിനുള്ള കാരണങ്ങളില്‍ ഒന്ന്.


പാത്രസൃഷ്ടി

കഥാപാത്ര സൃഷ്ടിയാണ് സിനിമയുടെ നട്ടെല്ല് എന്ന് തന്നെ പറയാം. ടൊവിനോ തോമസിനും നീരജ് മാധവിനും രൂപേഷ് പീതാംബരനുമൊക്കെ പകരം മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ വയ്യ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കും വിധമുള്ള പാത്രസൃഷ്ടിയാണ് ചിത്രത്തിലേത്.


English summary
Oru Mexican Aparatha, featuring Tovino Thomas in the lead role has turned out to be a hit at the box office. Here, we list the 5 factors that made the movie a big hit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X