»   » അജു വര്‍ഗീസ് മാലാഖയോ? കോഴിക്കോട്ടെ ബിരിയാണിയ്ക്ക് വേണ്ടി നാട്ടിലെത്തിയ മാലാഖയുടെ ആവശ്യം ബാര്‍ബര്‍!!!

അജു വര്‍ഗീസ് മാലാഖയോ? കോഴിക്കോട്ടെ ബിരിയാണിയ്ക്ക് വേണ്ടി നാട്ടിലെത്തിയ മാലാഖയുടെ ആവശ്യം ബാര്‍ബര്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കോഴിക്കോട് ബിരിയാണി എന്ന് പറഞ്ഞാല്‍ മലയാളികളുടെ വായില്‍ വെള്ളം വരും. അത്രയ്ക്ക് വിശേഷപ്പെട്ടതാണ് കോഴിക്കോടന്‍ ബിരിയാണി. ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ കോഴിക്കോട്ടെ ബിരിയാണിയുടെ പെരുമ മലയാള സിനിമയും കണ്ട് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ 'ഒരു വിശേഷപ്പെട്ട ബിരിയാണികിസ്സ'യുമായി സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ അതിനിടെ സ്വര്‍ഗത്തില്‍ നിന്ന് മാലഖമാര്‍ ബിരിയാണി കഴിക്കാന്‍ വന്നാല്‍ എങ്ങനെയുണ്ടാവും. അത്തരത്തില്‍ അജു വര്‍ഗീസ് മാലാഖയായി എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ഒരു വിശേഷപ്പെട്ട ബിരിയാണികിസ്സ

ബിരിയാണിയുടെ കഥ പറഞ്ഞു കൊണ്ട് മലയാളത്തിലേക്കെത്തുന്ന പുതിയ സിനിമയാണ് ഒരു വിശേഷപ്പെട്ട ബിരിയാണികിസ്സ. കിരണ്‍ നാരയണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടീസര്‍ പുറത്ത്


ചിത്രത്തിലെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുകയാണ്. പുറത്ത് വന്ന ടീസറില്‍ വ്യത്യസ്ത വേഷത്തിലെത്തിയിരിക്കുന്ന അജു വര്‍ഗീസും വിനയ് ഫോര്‍ട്ടുമാണ് ഉള്ളത്.

മാലഖയാണോ?

നീണ്ട മുടിയും വെള്ള വസ്ത്രങ്ങളും ധരിച്ച അജു വര്‍ഗീസും വിനയ് ഫോര്‍ട്ടും സംസാരിക്കുന്നതാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാലഖയുടെ ഭൂമിയിലെ അവതരമായിട്ടാണ് അജു വര്‍ഗീസ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് പറയുന്നത്.

ബിരിയാണി നേര്‍ച്ച

മക്കള്‍ ഉണ്ടാവാന്‍ വേണ്ടി കോഴിക്കോട്ട് ഒരു ഹാജിയാര്‍ നടത്തുന്ന ബിരിയാണി നേര്‍ച്ചയാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ ബിരിയാണി ഉണ്ടാക്കാന്‍ വന്ന പാചകക്കാരനും ഹാജിയാരുടെ ഭാര്യയും മരിക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്.

ലെനയുടെ സിനിമ

സിനിമയില്‍ ബിരിയാണിയുണ്ടാക്കുന്ന ഷെഫിന്റെ വേഷത്തിലാണ് ലെന എത്തുന്നത്. താര എന്നാണ് പേര്. ഒരു നാടന്‍ പെണ്ണാണ് താര. രുചികരമായി ഭക്ഷണം പാചകം ചെയ്യുന്ന താരയുടെ ബിരിയാണി പ്രശസ്തമാവുകയാണ്.

ബിരിയാണി ജീവിതത്തിന്റെ വഴി മാറ്റും


ചില ജീവിതങ്ങള്‍ക്ക് ബിരിയാണി ജീവിതമായി മാറാന്‍ കഴിയും. അത്തരത്തില്‍ താരയുടെ ബിരിയാണി ചിലരുടെ ജീവിതത്തില്‍ എങ്ങനെ ഉപകാരമാവുന്നു എന്ന് പറയുകയാണ് സിനിമ. ഫ്രീയായി ബിരിയാണി മുസ്ലീം പള്ളിയില്‍ നിന്നും ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

വിധവയുടെ വേഷത്തില്‍

ചിത്രത്തില്‍ ലെന വിധവയാണ്. പ്രശസ്ത പാചക്കാരിയായി മാറിയ താരം ഭക്ഷണം പാചകം ചെയ്ത പങ്കുവെക്കുന്ന പരിപാടി തുടരുകയാണ്. സിനിമയിലെ കാതാലായ കാര്യം ബിരിയാണിയാണ്. കോഴിക്കോട് ആണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്.

English summary
Oru Viseshapetta Biriyanikissaa Released New Teaser. The film, directed by Kiran Narayanan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam