For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നര വര്‍ഷത്തിന് ശേഷം അഡാര്‍ മൊതലുമായാണ് കുഞ്ഞിക്ക വരുന്നത്!യമണ്ടന്‍ പ്രേമകഥയ്ക്ക് അടപടലം ട്രോളാണ്

  |

  സിനിമാലോകവും ആരാധകരും നിരന്തരം ചോദിച്ചിരുന്നൊരു ചോദ്യമുണ്ടായിരുന്നു, ദുല്‍ഖര്‍ സല്‍മാനെ മലയാളത്തെ മറന്നോയെന്നായിരുന്നു അത്. സെക്കന്റ് ഷോയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച താരപുത്രന് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും സിനിമയും ലഭിച്ചുതുടങ്ങിയത് അല്‍പ്പം വൈകിയായിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന തരത്തിലുള്ള സിനിമകളാണെന്ന തരത്തില്‍ കടുത്ത വിമര്‍ശനങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. മമ്മൂട്ടിയുടെ മൗനപിന്തുണയോടെയാണ് ദുല്‍ഖര്‍ എത്തിയത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ആക്ഷന്‍ രംഗങ്ങളിലുമൊക്കെ കൃത്യമായി ശ്രദ്ധിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. മമ്മൂട്ടിയുടെ വഴിയേ തന്നെയായിരുന്നു ദുല്‍ഖറും സഞ്ചരിച്ചത്.

  ബോക്സോഫീസില്‍ മോഹന്‍ലാല്‍ മാജിക്! സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മരണമാസ്സ് കലക്ഷനിലും പ്രകടം! കാണൂ!

  ഭാഷേഭേദമില്ലാതെ തമിഴിലും തെലുങ്കിലുമൊക്കെ നിറഞ്ഞുനില്‍ക്കുകയായിരുന്നു ദുല്‍ഖര്‍. കര്‍വാനിലൂടെ ബോലഇവുഡിലും അരങ്ങേറി. ഇപ്പോഴിതാ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ഒരേ സമയം നിറഞ്ഞുനില്‍ക്കുകയാണ് ഈ താരപുത്രന്‍. ഇതോടെയാണ് മലയാളത്തിന് അദ്ദേഹത്തിന് നഷ്ടമാവുമോയെന്ന ആശങ്കയുമായി ആരാധകരെത്തിയത്. എല്ലാവിധ ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഒരു യമണ്ടന്‍ പ്രേമകഥയുമായി എത്തുകയാണ് അദ്ദേഹം. ശനിയാഴ്ച വൈകിട്ട് 6നാണ് സിനിമയുടെ ടീസര്‍ ഇറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  ലൂസിഫറിന് മാത്രമുള്ള അപൂര്‍വ്വ നേട്ടം! അച്ഛന്‍മാരായി തുടങ്ങിവെച്ചത് മക്കളിലൂടെ മുന്നേറുന്നു! കാണൂ!

  പാവം പെയിന്റടിക്കാരന്‍

  പാവം പെയിന്റടിക്കാരന്‍

  ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നെ വിശ്വിസിച്ച് ഏല്‍പ്പിക്കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഇതിനോടകം തന്നെ തെളിയിച്ചതാണ്. അമുല്‍ ബേബി ടൈപ്പ് കഥാപാത്രമായാലും തനി നാടനായാലും താന്‍ പെര്‍ഫെക്റ്റാണെന്ന് ഡിക്യു ഇതിനകം തന്ന തെളിയിച്ചിരുന്നു. ഇപ്പോഴഇതാ പെയിന്റ് പണിക്കാരന്റെ രൂപഭാവവുമായാണ് അദ്ദേഹം എത്തുന്നത്. ടീസറെത്തുന്നതിന് മുന്‍പ് തന്നെ ട്രോളര്‍മാരും സജീവമായിരിക്കുകയാണ് ഇപ്പോള്‍.

  ലോഡിങ് ആണ്

  ലോഡിങ് ആണ്

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. പ്രഖ്യാപനം മുതലേ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ കൂടിയാണിത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അഡാര്‍ ഐറ്റമാണ് എത്താന്‍ പോവുന്നത്.

  പോസ്റ്റര്‍ മാത്രം മതിയോ?

  പോസ്റ്റര്‍ മാത്രം മതിയോ?

  പോസ്റ്റര്‍ കൊണ്ട് മാത്രം തൃപ്തിപ്പെടാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ആരാധകര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ടീസര്‍ എത്തുകയാണ്. 2 പോസ്റ്റര്‍ മാത്രം പോരല്ലോ, മാര്‍ച്ച് 30ന് എന്തായാലും ടീസര്‍ വരാതിരിക്കില്ലെന്നാണ് ആരാധകരും പറഞ്ഞത്.

  കളര്‍ഫുള്‍ തന്നെയാണ്

  കളര്‍ഫുള്‍ തന്നെയാണ്

  സൗബിന്‍ ഷാഹിറിനും സംഘത്തിനുമൊപ്പമുള്ള ദുല്‍ഖര്‍ സല്‍മാന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് ഷര്‍ട്ടുകള്‍ തരംഗമായി മാറിയത്. വിവിധ നിറത്തിലുള്ള ഷര്‍ട്ടുകളായിരുന്നു എത്തിയത്. കുറച്ച് ലൊക്കേഷന്‍ ചിത്രങ്ങള്‍ വന്നപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ സിനിമ റിലീസ് ചെയ്താല്‍ എന്താവും അവസ്ഥ, കാത്തിരുന്ന് തന്നെ കാണണം.

  പോസ്റ്റര്‍ മാത്രമാക്കുന്നത് എന്തിനാ

  പോസ്റ്റര്‍ മാത്രമാക്കുന്നത് എന്തിനാ

  എന്തിനാണ് പോസ്റ്റര്‍ മാത്രമാക്കുന്നത് ടീസര്‍ തന്നെ അങ്ങ് ഇറക്കിക്കൂടേയെന്നാണ് ആരാധകരുടെ ചോദ്യം. കാത്തിരിപ്പിനൊടുവില്‍ ടീസറെത്തുമെന്നറിഞ്ഞതിന്റെ സന്തോഷമാണ് അവരില്‍ കാണുന്നത്.

  മൂപ്പരിങ്ങെത്താറായി

  മൂപ്പരിങ്ങെത്താറായി

  പറഞ്ഞ് പറഞ്ഞ് ആ സുദിനം എത്താറായിരിക്കുകയാണ് ഇപ്പോള്‍. ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ എത്താനായുള്ള കട്ട വെയ്റ്റിംഗിലാണ് ആരാധകര്‍. ആ 6 മണി എന്ന് പറയുന്നത് നിങ്ങളുടെ സമയമാണോയെന്നും എന്തിനാണ് ആ സമയം തന്നെ തിരഞ്ഞെടുത്തതെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു.

  കുറച്ച് നേരം കൂടി

  കുറച്ച് നേരം കൂടി

  ദുല്‍ഖറിന്‍രെ മലയാള വരവിനായി ഒന്നരക്കൊല്ലം കാത്തിരുന്നെങ്കില്‍ ഇനിയിപ്പോള്‍ കുറച്ച് നേരം കൂടി കാത്തിരുന്നൂടേ, ചോദ്യം സ്വാഭാവികമല്ലേ,

  ഗാനം കണ്ടപ്പോഴേ കോരിത്തരിച്ചു

  ഗാനം കണ്ടപ്പോഴേ കോരിത്തരിച്ചു

  യമണ്ടന്‍ പ്രേമകഥയിലെ ഗാനമെത്തിയപ്പോള്‍ തന്നെ തങ്ങള്‍ കോരിത്തരിച്ചിരുന്നുവെന്നും ഇനി ടീസര്‍ കൂടി പുറത്തുവരട്ടെ എന്നിട്ട് വേണം ബാക്കി ആഘോഷമെന്നാണ് ഫാന്‍സിന്റെ പറച്ചില്‍.

  വീണ്ടും തൊടുമല്ലേ?

  വീണ്ടും തൊടുമല്ലേ?

  ഇതുവരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത് ലൂസിഫരായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് കഥ മാറാന്‍ പോവുകയാണ്. കുഞ്ഞിക്കയുടെ വരവോട് കൂടി എല്ലാം മാറി മറിയും.

  ഒന്നരവര്‍ഷത്തെ കാത്തിരിപ്പാണ്

  ഒന്നരവര്‍ഷത്തെ കാത്തിരിപ്പാണ്

  പോയ വര്‍ഷത്തില്‍ ഒരൊറ്റ മലയാള സിനിമയില്‍പ്പോലും ദുല്‍ഖര്‍ അഭിനയിച്ചില്ലെന്നത് ഖേദകരമായ കാര്യമാണ്. അതിനായി കാത്തിരിക്കുന്നതിനിടയിലാണ് വരവറിയിച്ച് ടീസറെത്തുന്നത്.

  തിരിച്ച് വരവില്ലെന്ന് പറഞ്ഞവരോട്

  തിരിച്ച് വരവില്ലെന്ന് പറഞ്ഞവരോട്

  ദുല്‍ഖര്‍ സല്‍മാന്‍ കൈവിട്ട് പോയെന്നും ഇനി അദ്ദേഹത്തിന് മലയാളത്തിലേക്ക് ഒരു തിരിച്ച് വരവില്ലെന്നും പറഞ്ഞവരാണ് പലരും. ഇനിയൊരു തിരിച്ചുവരവില്ലെന്നായിരുന്നു പലരും പഞ്ഞത്. അവര്‍ക്കുള്ള ഒരേയൊരു ഉത്തരമാണിത്.

  പ്രമോഷന്‍ വീക്ക്‌നെസ്സാണല്ലേ

  പ്രമോഷന്‍ വീക്ക്‌നെസ്സാണല്ലേ

  6 മണി നിങ്ങള്‍ക്കൊരു വീക്ക്‌നെസ്സ് ആണല്ലേ, ഫസ്റ്റ് ലുക്കായാലും പോസ്റ്ററായാലുമെല്ലാം പുറത്തുവിടുന്നത് 6 മണിക്കാണ്. പ്രമോഷന്‍ ടീമിനോട് ഇതേക്കുറിച്ച് ചോദിച്ചാലുള്ള അവസ്ഥയോ, ഇതാണ് ഭാവം.

  അന്നത്തെ ദിവസം മറക്കാന്‍ പറ്റുമോ?

  അന്നത്തെ ദിവസം മറക്കാന്‍ പറ്റുമോ?

  മമ്മൂട്ടിയുടെ പടത്തിന്റെ ടിക്കറ്റിനായി കാത്തിരുന്നതിനിടയിലായിരുന്നു കുഞ്ഞിക്കയുടെ ടീസര്‍ പുറത്തുവന്നത്. ങ്ങെനെ മറക്കും ആ ദിനമെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. ഇനിയങ്ങനെയല്ല ഒരേ സമയത്താണ് സിനിമ റിലീസ് ചെയ്യുന്നത്.

  കുഞ്ഞിത്തലയുമുണ്ട്

  കുഞ്ഞിത്തലയുമുണ്ട്

  മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഇവര്‍ക്കൊപ്പം കുഞ്ഞിക്കയുമുണ്ട്. ബോക്‌സോഫീസിലെ തീ പാറും പോരാട്ടത്തില്‍ ആര് വിജയിക്കുമെന്നുള്ള കാര്യം കണ്ട് തന്നെ അറിയേണ്ടതാണ്.

  English summary
  oru yamandan prema kadha teaser on the way, its intresting social media trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X