For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം കണ്ടപ്പോള്‍ തന്നെ കെപിഎസി ലളിത റാഗ് ചെയ്തു കരയിപ്പിച്ചു; ആ സംഭവം പറഞ്ഞ് നവ്യ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തിയ നവ്യ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തുകയാണ്. തുടക്കത്തില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളായിരുന്നു നവ്യ നല്‍കിയത്. ഇന്നും നടിയുടെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ഒരുത്തീയിലൂടെയാണ് നവ്യ മടങ്ങി എത്തുന്നത്. നടിയുടെ എക്കാലവും ഓര്‍മിച്ചിരിക്കുന്ന ഒരു ക്യാരക്ടര്‍ ആകും ഇതെന്നാണ് ട്രെയിലറും മറ്റും നല്‍കുന്ന സൂചന.

  navya nair

  ഒരുത്തീയില്‍ കെപിഎസി ലളിതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് കെപിഎസി ലളിതയെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. ന്റെ ലളിതാന്റി... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല... will miss u terribly aunty .. love u so much എന്നായിരുന്നു നവ്യ കുറിച്ചത്. ഇപ്പോഴിത കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള ആദ്യകാലത്തെ അനുഭവം പങ്കുവെയ്ക്കുന്നുണ്ട്. ആദ്യകാലത്ത് തന്നെ റാഗ് ചെയ്ത് കരയിപ്പിച്ചുിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്.

  മഞ്ജു വാര്യരുടെ വൈറല്‍ വസ്ത്രധാരണത്തിന്റെ രഹസ്യം എന്താണ്; ആദ്യമായി തുറന്ന് പറഞ്ഞ് നടി...

  നവ്യയുടെ വാക്കുകള്‍ ഇങ്ങനെ... ''അമ്മക്കിളിക്കൂട് സെറ്റില്‍ വെച്ചാണ് കെപിഎസി ലളിതാന്റിയെ ആദ്യമായി കാണുന്നത്. വെള്ളിത്തിരയും നന്ദനവും ചെയ്ത ശേഷമാണ് അമ്മക്കിളിക്കൂട് ചെയ്യുന്നത്. അപ്പോള്‍ പൊന്നമ്മാന്റിയും സുകുമാരിയമ്മയുമായി ഞാന്‍ നല്ല കമ്പനിയിലാണ്. പൊന്നമ്മാന്റിയെ പൊന്നൂസേയെന്നും സുകുമാരിയമ്മയ സുകു എന്നുമാണ് ഞാന്‍ വിളിക്കുന്നത്. സെറ്റില്‍ ഇവരെ കണ്ടപ്പോഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.

  തോല്‍പിച്ചു എന്ന് കരുതണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം; സൂരജിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

  അപ്പോള്‍ അവിടെ അരികിലായി ലളിതാന്റിയും ഇരിപ്പുണ്ട്. ആദ്യമായി കാണുകയാണ്. എന്നെ ആദ്യ കാഴ്ചയില്‍ തന്ന കരയിച്ചിട്ടുണ്ട്. കണ്ടപ്പോഴേ എന്നോട് ഇന്ന് കുളിച്ചില്ലേ എന്ന് ചോദിച്ചു. പക്ഷേ ഞാന്‍ കുളിച്ചിരുന്നു. ഇല്ല, നീ കുളിച്ചിട്ടില്ല, കള്ളം പറയുകയാണെന്ന് പറഞ്ഞു.ആദ്യമായി കണ്ടപ്പോള്‍ റാഗ് ചെയ്യുന്നത് പോലെ ചുമ്മാ തമാശയ്ക്ക് ചെയ്തതാണ്. ഒടുവില്‍ ഞാന്‍ കരഞ്ഞു പോയി. അപ്പോള്‍ അയ്യോ ഇത്രയേ ഉള്ളോ നീ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ലളിതാന്റി. അന്ന് മുതല്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി'' എന്നാണ് നവ്യ പറയുന്നത്.

  കെപിഎസി ലളിതയുടെ വിയോഗ സമയത്തും നവ്യ പങ്കുവെച്ച വാക്കുകള്‍ വൈറല്‍ ആയിരുന്നു. 'എന്റെ ലളിതാന്റി... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty... love u so much'.

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  'ഒരുത്തീയിലും എന്റെ അമ്മ... ജീവിതത്തിലും അങ്ങനെ തന്നെ'. ''നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര'' ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല. എന്റെ സഹപ്രവര്‍ത്തകയല്ല സ്‌നേഹിതയായിരുന്നു അമ്മയായിരുന്നു. ഇഷ്ടപ്പെട്ടവരെയൊക്കെ ഭഗവാനിങ്ങനെ വിളിക്കുമ്പോ നിശ്ശബ്ദയായി പോകുന്നു. മരണം വരെ അഭിനയിക്കണം വീട്ടിലിരിക്കേണ്ടി വരരുത് അതായിരുന്നു ആഗ്രഹം അതങ്ങനെ തന്നെ നടന്നു'. നവ്യ അന്ന് കുറിച്ചിരുന്നു. ചിത്രത്തിലെ കെപിഎസിലളിതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച കൊണ്ടും നവ്യ വാചാലയായിരുന്നു.

  മാര്‍ച്ച് 18 ന് ആണ് ഒരുത്തി തിയേറ്ററുകളില്‍ എത്തുന്നത്. തിരിച്ചു വരവില്‍ ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. എസ്. സുരേഷ് ബാബു തിരക്കഥയില്‍ വി കെ പ്രകാശ് ഒരുത്തി സംവിധാനം ചെയ്യുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്.

  നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.

  English summary
  Oruthee Actress Navya Nair Opens Up Her Bond With Late Actress KPAC lalitha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X