twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് സിനിമ പരാജയപ്പെട്ടതില്‍ വിഷമമില്ല, നിരാശപ്പെടുത്തിയത് ആ ആസിഫ് ചിത്രം

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വികെ പ്രകാശ്. പരസ്യ സംവിധായകനും കൂടിയായ വികെപി മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും സജീവമാണ്. 2000 ല്‍ പുറത്ത് ഇറങ്ങിയ പുനരധിവാസം എന്ന ചിത്രത്തിലൂടെയാണ് സിനിമ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാള ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. അധികം കലാമൂല്യമുള്ള ചിത്രങ്ങളായിരുന്നു വികെപി ചെയ്തിരുന്നത്.

    നവ്യയുടെ ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് മനസ്സ് അറിയാതെ പറയും; കുറിപ്പ് വൈറല്‍ ആവുന്നുനവ്യയുടെ ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് മനസ്സ് അറിയാതെ പറയും; കുറിപ്പ് വൈറല്‍ ആവുന്നു

    നവ്യ നായര്‍ പ്രധാനവേഷത്തില്‍ എത്തിയ ഒരുത്തിയാണ് വികെ പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 18 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിത സിനിമ കോളങ്ങളില്‍ വൈറല്‍ ആവുന്നത് ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖമാണ്. തന്നെ ഏറെ തളര്‍ത്തിയ സിനിമയുടെ പരാജയെ കുറിച്ചാണ് സംവിധായകന്‍ പറയുന്നത്. ഫഹദ് ഫാസില്‍ ചിത്രമായ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ പരാജയം തന്നെ ഒട്ടും വിഷമിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ആസിഫ് അലി ചിത്രം പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെടാഞ്ഞത് തന്നെ നിരാശപ്പെടുത്തി എന്നാണ് സംവിധായകന്‍ പറയുന്നത്.

    അന്ന് ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു, ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍അന്ന് ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു, ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍

      ഫഹദ് ഫാസില്‍ സിനിമ

    വികെപിയുടെ വാക്കുകള്‍ ഇങ്ങനെ...''ഞങ്ങളൊക്കെ വളരുന്ന സമയത്ത് ഒരുപാട് കോമഡി സിനിമകളുണ്ടായിരുന്നു. അതില്‍ നിന്നൊരു പ്രചോദനം പോലെയൊക്കെയാണ് നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമ ചെയ്തത്. കണ്ടന്റിലും ഫോമിലുമൊക്കെ വ്യത്യസ്തമായൊരു സിനിമ ചെയ്ത് നോക്കിയതാണ്. അങ്ങനെ ഫഹദിനെ കണ്ട് ഡേറ്റ് ഫിക്സ് ചെയ്തു.

     വിഷമിപ്പിച്ച സിനിമ

    നത്തോലി പോലൊരു സിനിമ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ല. അതിന്റെ പരാജയത്തില്‍ എനിക്ക് വിഷമമില്ല. പക്ഷെ നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്. അത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ളൊരു സിനിമയാണ്,' വി.കെ. പ്രകാശ് പറയുന്നു. ആസിഫ് അലിയും മാളവിക മോഹനനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെടുമുടി വേണു, സുധീര്‍ കരമന തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തിയിരുന്നു. 2013ല്‍ ആണ് നത്തോലി റിലീസ് ചെയ്തത്. കമാലിനി മുഖര്‍ജി, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    ഇഷ്ടപ്പെട്ട സിനിമ

    തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്. അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, അമ്മയറിയാതെ തുടങ്ങിയ ചിത്രങ്ങളാണ് തനിക്കിഷ്ടം. കനക മുന്തിരികള്‍ എന്ന പാട്ട് സിനിമയുടെ എഡിറ്റിംഗ് ഒക്കെ കഴിഞ്ഞാണ് എഴുതുന്നതും ഷൂട്ട് ചെയ്യുന്നതും. ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിലെ പാട്ടുകള്‍ എഴുതുന്നത്. അതിന് നാഷണല്‍ അവാര്‍ഡ് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

    Recommended Video

    നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam
    ഒരുത്തി

    ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരുത്തി തിയേറ്ററുകളില്‍ എത്തുന്നത്.ഒരു സാധാരണ സ്ത്രീ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു അവസ്ഥയില്‍പ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ ഇഅവതരിപ്പിക്കുന്നുണ്ട്. വികെപി ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാബു ആണ്.ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ സിനിമയിലെ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: v k prakash navya nair
    English summary
    Oruthee Movie Director V. K. Prakash Opens Up About His Asif Ali Movie Failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X