For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയല്ല മോഹന്‍ലാലാണ് കര്‍ണന്റെ കഥ കേട്ടത്! കഥയൊരുക്കാന്‍ 18 വര്‍ഷമെടുത്തു,ഒടുവില്‍ സംഭവിച്ചതോ?

  |
  മോഹന്‍ലാലാണ് കർണ്ണന്റെ കഥ ആദ്യം കേട്ടത് | filmibeat Malayalam

  ചരിത്രത്തെയും ചരിത്രക്കാരന്മാരെയും ആസ്പദമാക്കി നിരവധി സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. ഒക്ടോബറില്‍ കായംകുളം കൊച്ചുണ്ണിയായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. കുഞ്ഞാലി മരക്കാന്മാരുടെ കഥയും മഹാഭാരതവുമെല്ലാം സിനിമയാകാന്‍ പോവുകയാണ്. അതിനൊപ്പം വാര്‍ത്തയില്‍ നിറഞ്ഞിരുന്ന സിനിമയായിരുന്നു കര്‍ണന്‍. കര്‍ണന്റെ കഥായെ ആസ്പദമാക്കി രണ്ട് സിനിമകളായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

  മോഹന്‍ലാലിന്റെ റൂമില്‍ നിന്നും നോക്കിയാല്‍ കാണുന്നതെന്താണെന്ന് അറിയാമോ? സസ്പെൻസ് പുറത്ത് വിട്ട് താരം

  മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്ന കര്‍ണനെ കുറിച്ച് അടുത്തിടെ സംവിധായകന്‍ തുറന്ന് പറഞ്ഞിരുന്നു. പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് മുന്‍പ് കേട്ടത് മോഹന്‍ലാല്‍ ആയിരുന്നെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി ശ്രീകുമാര്‍ കര്‍ണനെ കുറിച്ച് പറഞ്ഞത്.

  ദളപതിയുടെ സര്‍ക്കാര്‍ മുന്നേറുന്നു! തരംഗമായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ! കാണൂ

  തുടി കൊട്ടി മമ്മൂട്ടി പാടി! പുതിയ പദ്ധതിക്ക് തുടക്കമായി! ലൊക്കേഷനില്‍ താരത്തെ കാണാനെത്തിയവര്‍? കാണൂ!

   മെഗാസ്റ്റാര്‍ മമ്മൂട്ടി കര്‍ണനാവുന്നു..

  മെഗാസ്റ്റാര്‍ മമ്മൂട്ടി കര്‍ണനാവുന്നു..

  മമ്മൂട്ടി കര്‍ണനായി അഭിനയിക്കുന്നു എന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു. നടനും സംവിധായകനുമായ പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന സിനിമ മധുപാലാണ് സംവിധാനം ചെയ്യുന്നതെന്നും തീരുമാനിച്ചിരുന്നു. ബിഗ് ബജറ്റില്‍ കര്‍ണന്‍ മലയാളത്തില്‍ നിന്നുമൊരു ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കാനായിരുന്നു പദ്ധതികള്‍. പതിനെട്ട് വര്‍ഷം സമയമെടുത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ സിനിമയാവുക എന്നത് ജീവിതാഭിലാഷമാണെന്ന് പി ശ്രീകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ പ്രഖ്യാപനം നടന്നതിന് ശേഷം മുടങ്ങി കിടക്കുകയായിരുന്നു.

  കഥ കേട്ടത് മോഹന്‍ലാല്‍

  കഥ കേട്ടത് മോഹന്‍ലാല്‍

  മമ്മൂട്ടിയെ കര്‍ണനാക്കാനാണ് തീരുമാനിച്ചതെങ്കിലും മമ്മൂട്ടിയ്ക്ക് മുന്‍പ് കഥ കേട്ടത് മോഹന്‍ലാല്‍ ആണെന്നാണ് പി ശ്രീകുമാര്‍ പറയുന്നത്. കര്‍ണന്റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട വേണു നാഗവള്ളിയാണ് ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞത്. അദ്ദേഹം എന്നെ ആളയച്ച് വിളിപ്പിച്ചു. അദ്ദേഹത്തിന് അന്ന് കഴുത്ത് വേദനയായി ചികിത്സയില്‍ കഴിയുന്ന സമയമായിരുന്നു. അതിനാല്‍ കിടന്ന് കൊണ്ട് കേള്‍ക്കാമെന്ന് പറഞ്ഞു. പക്ഷെ തിരക്കഥ വായിച്ച് പത്ത് മിനുറ്റ കഴിഞ്ഞ് നോക്കുമ്പോള്‍ അദ്ദേഹം കിടപ്പ് മതിയാക്കി എഴുന്നേറ്റിരിക്കുകയാണ്.

   തിലകന്‍ വഴിയാണ് മമ്മൂട്ടി അറിഞ്ഞത്

  തിലകന്‍ വഴിയാണ് മമ്മൂട്ടി അറിഞ്ഞത്

  ഒരുപാട് ചോദ്യങ്ങളൊക്കെ ചോദിച്ച് ആവേശത്തോടെയായിരുന്നു പിന്നീട് കഥ കേട്ടത്. അദ്ദേഹത്തിന് കഥ നന്നായി ഇഷ്ടപ്പെട്ടിരുന്നു. ഇത് നമ്മള്‍ ചെയ്യുന്നു എന്നും പറഞ്ഞിരുന്നു. പിന്നീട് തിലകന്‍ വഴിയാണ് ഈ തിരക്കഥയെ കുറിച്ച് മമ്മൂട്ടി അറിയാന്‍ ഇടയായത്. മമ്മൂട്ടി അഭിനിയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം അപ്പോള്‍ പൊള്ളാച്ചിയില്‍ നടക്കുകയായിരുന്നു. അതില്‍ തിലകനും വേഷമുണ്ട്. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ച് നോക്കാനാണ് തിലകന്‍ മമ്മൂട്ടിയോട് പറഞ്ഞത്.

  മമ്മൂട്ടിയുടെ വിളിയെത്തി..

  മമ്മൂട്ടിയുടെ വിളിയെത്തി..

  പിന്നാലെ തന്നെ പൊള്ളാച്ചിയില്‍ എത്താന്‍ മമ്മൂട്ടിയുടെ വിളിയെത്തിയിരുന്നു. ആ രാത്രി മുഴുവന്‍ മമ്മൂട്ടിയുടെ റൂമിലിരുന്നു തിരക്കഥ വായിച്ചു. പുലര്‍ച്ചെയായപ്പോള്‍ അദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് ഈ തിരക്കഥയുടെ കാര്യം പറഞ്ഞു. ഉടനെ പോയി സ്‌ക്രിപ്റ്റ് കേള്‍ക്കണമെന്നും ഇത് സിനിമയാക്കണമെന്നും പറഞ്ഞു. അങ്ങനെ ഹരിഹരന്‍ തിരുവനന്തപുരത്തെത്തി തിരക്കഥ കേട്ടു. അസാധ്യ തിരക്കഥയാണ്. നമ്മളിത് ചെയ്യുന്നുവെന്ന് പറഞ്ഞു.

  പല കാരങ്ങളാല്‍ നടക്കാതെ പോയി

  പല കാരങ്ങളാല്‍ നടക്കാതെ പോയി

  മാക്ട സംഘടന ഉള്‍പ്പെടെ ഈ തിരക്കഥ ബഹുഭാഷകളില്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചെന്നും എന്നാല്‍ പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു. ഒരു നിര്‍മാതാവ് വന്നാല്‍ താന്‍ ചെയ്ത് കൊണ്ടിരുന്ന ചിത്രത്തില്‍ നിന്ന് മൂന്നാമത്തെ ചിത്രമായി കര്‍ണന്‍ ചെയ്യാമെന്ന് മമ്മൂട്ടി വാക്ക് തന്നിട്ടുണ്ടെന്നും ശ്രീകുമാര്‍ പറയുന്നു. എനിക്ക് സിനിമയില്‍ അവശേഷിക്കുന്ന ഒരേയൊരു ആഗ്രഹം ഇതാണ്. സിനിമയാക്കാന്‍ ഒരിക്കലും സാധിച്ചില്ലെങ്കില്‍ ഈ തിരക്കഥ പുസ്തകമാക്കി ഇറക്കുമെന്നും പി ശ്രീകുമാര്‍ പറയുന്നു.

   മധുപാല്‍ പറഞ്ഞിരുന്നത്

  മധുപാല്‍ പറഞ്ഞിരുന്നത്

  അടുത്തിടെ കര്‍ണനെ കുറിച്ച് സംവിധായകന്‍ മധുപാലും പറഞ്ഞിരുന്നു. 2016 ലായിരുന്നു കര്‍ണന്റെ പ്രഖ്യാപനം നടന്നത്. മഹാഭാരത കഥ സിനിമയാക്കുക എന്നത് ഒരു ദിവസം രാവിലെ എഴുന്നേറ്റ് ചെയ്യാന്‍ കഴിയുന്നതല്ലെന്നും അതിന് വേണ്ടി ഒരുപാട് പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. കര്‍ണന്‍ സിനിമയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണെന്നുമാണ് മധുപാല്‍ പറയുന്നത്.

  രണ്ട് കര്‍ണന്‍

  രണ്ട് കര്‍ണന്‍

  മമ്മൂട്ടിയുടെ കര്‍ണന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളത്തില്‍ നിന്ന് മറ്റൊരു കര്‍ണനും പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യാന്‍ പോവുന്നത് കര്‍ണനാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ചിത്രത്തില്‍ പൃഥ്വിരാജ് അല്ല നായകനെന്നും തമിഴ് നടന്‍ ചിയാന്‍ വിക്രം കര്‍ണന്റെ വേഷത്തിലെത്തുമെന്നും ആര്‍എസ് വിമല്‍ വ്യക്തമാക്കിയിരുന്നു. വലിയ കാന്‍വാസിലൊരുക്കുന്ന ചിത്രം 300 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നതെന്നും സൂചനയുണ്ടായിരുന്നു. വിക്രം നായകനാവുമ്പോള്‍ കര്‍ണന്‍ മലയാളത്തിലല്ല നിര്‍മ്മിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

  English summary
  P Sreekumar talks about Mammootty's Karnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X