For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പെരുമാറ്റം സിനിമയെ വെല്ലുന്ന അഭിനയം പോലെ തോന്നാം; നായകനായാലും മാറ്റമുണ്ടാവില്ലെന്ന് നടന്‍ സൂരജ് സണ്‍

  |

  പാടാത്ത പൈങ്കിളി സീരിയലിലെ നായകനായിട്ടെത്തിയ താരമാണ് സൂരജ് സണ്‍. ദേവന്‍ എന്ന നായകവേഷത്തിലൂടെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സൂരജിന് സാധിച്ചു. വളരെ അപ്രതീക്ഷിതമായിട്ടാണ് സൂരജ് സീരിയലില്‍ നിന്നും പിന്മാറുന്നത്. അതിന് ശേഷം സിനിമകളിലേക്ക് സജീവമാവുകയായിരുന്നു.

  ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം ഇപ്പോള്‍ നായകനാവാന്‍ ഒരുങ്ങുകയാണ്. ഷാജൂണ്‍ കാര്യല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂരജ് നായകനാവുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടനിപ്പോള്‍. ഇതിന് നല്‍കിയ ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയം.

  Also Read: പിറന്നാള്‍ ദിവസം പൈങ്കിളി ആശുപത്രി കിടക്കയില്‍; ശ്രുതി രജനീകാന്തിന്റെ അസുഖം എന്താണ്?

  ഞാന്‍ കാണിക്കുന്ന വിനയം, പെരുമാറ്റം, രീതികള്‍, ബഹുമാനം, പലര്‍ക്കും അത് സിനിമയെ വെല്ലുന്ന അഭിനയമായി തോന്നാറുമുണ്ട്, പറയാറുമുണ്ട്. പണ്ട് സീരിയലില്‍ ഹീറോ ആയി വന്ന സമയത്ത് ഒരു ഹീറോക്ക് ഒരുപാട് പരിഗണനകളുണ്ട്. കഴിക്കുന്ന സ്ഥലം പിന്നെ പല പല കാര്യങ്ങള്‍ അതൊന്നും ഞാന്‍ ഉപയോഗിച്ചില്ല. കാരണം ഞാന്‍ പറയാം. പക്ഷേ പലരും എന്നോട് പറഞ്ഞു ഇതൊക്കെ കുറച്ചു കാലം ഉണ്ടാകും സിനിമയിലൊക്കെ നായകന്‍ ആയാല്‍ ഈ കാണിക്കുന്ന ഒന്നും ഉണ്ടാവില്ല..

  Also Read: നീ ഒന്ന് വിളിച്ചാൽ മതി; ചികിത്സയിലുള്ള സമാന്തയോട് നാ​ഗചൈതന്യ സംസാരിച്ചപ്പോൾ; വേർപിരിയലിന് ശേഷം ആദ്യം

  ഇനി ആസ്വദിക്കാത്തതിന്റെ കാരണം ഹീറോ എന്ന ഒരു സ്ഥാനം കിട്ടിയത് കൊണ്ട് നമ്മുടെ എല്ലാം തികഞ്ഞ ആക്ടര്‍ ആവണമെന്നില്ല. പഠിക്കാന്‍ സാഗരം പോലെ കിടക്കുകയാണ്. അപ്പോള്‍ എനിക്ക് അതൊന്നും ആസ്വദിക്കാന്‍ സാധിക്കില്ല... ഇപ്പോ രണ്ട് വര്‍ഷം കഴിഞ്ഞു അവര്‍ പറഞ്ഞ പോലെ ഞാന്‍ സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഷാജൂണ്‍ കാര്യല്‍ സാറിന്റെ പുതിയ സിനിമയില്‍ നായകനാണ്. ഈ വര്‍ഷത്തിന്റെ ഇടയില്‍ വേറെയും സിനിമകള്‍ ചെയ്തു.

  പുതുതായി കാണുന്നവര്‍ പണ്ട് സീരിയലില്‍ പറഞ്ഞത് പോലെ തന്നെ വീണ്ടും ആവര്‍ത്തിച്ച് പറയുന്നു. എനിക്ക് വലിയ മാറ്റങ്ങള്‍ ഒന്നും വന്നില്ല എന്ന് ഞാന്‍ വീണ്ടും വീണ്ടും വിശ്വസിക്കുന്നു. കാരണം ഇവര്‍ക്ക് ആര്‍ക്കും ഇപ്പോള്‍ കാണുന്ന സൂരജിനെ മാത്രേ അറിയൂ... എന്നുമാണ് നടന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. സിനിമയുടെ സെറ്റില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സൂരജാണ് വീഡിയോയിലുള്ളത്.

  അതേ സമയം സൂരജ് അഭിനയിക്കുന്നതല്ലെന്ന് നിങ്ങളെ അറിയുന്ന ഞങ്ങള്‍ക്ക് മനസിലാവുമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകരും. സൂരജേട്ടന് ഒരു മാറ്റവും വന്നിട്ടില്ല, ഞങ്ങള്‍ അന്ന് കണ്ടത് പോലെ തന്നെയാണ് ഇപ്പോഴും. അതുകൊണ്ടല്ലേ നടന്‍ എന്നതില്‍ ഉപരി എല്ലാവര്‍ക്കും സ്വന്തം കൂടപ്പിറപ്പിനെ പോലെയും മകനെപോലെയും സ്‌നേഹിക്കാന്‍ കഴിയുന്നത്. ഏതൊരു വളര്‍ച്ചയിലും സ്വഭാവവും മാറുമെന്ന് കരുതുന്നത് തെറ്റാണെന്ന് നിങ്ങള്‍ക്ക് തിരുത്താനാവും. ആരെയും ഞാന്‍ അങ്ങനെല്ലെന്ന് പറഞ്ഞ് മനസ്സിലാക്കിപ്പിക്കാന്‍ നില്‍ക്കേണ്ടതില്ല.

  സീരിയലില്‍ വരുന്നതിന് മുന്‍പ് തന്നെ സൂരജിനെ കണ്ട് തുടങ്ങിയതാണ്. ഇപ്പോഴും ഒരു മാറ്റവുമില്ല. അന്നത്തെ സൂരജ് തന്നെയാ ഇന്നത്തെ സൂരജും.. മറ്റുള്ളവരില്‍ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണെന്നാണ് ആരാധകരും കമന്റിലൂടെ അറിയിക്കുന്നത്.

  Read more about: sooraj
  English summary
  Padathapainkili Serial Fame Sooraj Sun Opens Up About His Simplicity At Location Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X