For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാമേട്ടനെ പൊടി തട്ടി എടുത്ത് പിഷാരടിയുടെ ബ്രില്ല്യന്‍സ്! എങ്ങും ട്രോള്‍ പെരുമഴയാണ്..

  |

  ജയറാമിനെ നായകനാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത റിലീസിനൊരുങ്ങുകയാണ്. 2018 ലെ വിഷുവിന് മുന്നോടിയായിട്ടാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. അതിനിടെ സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്ത് വന്നിരുന്നു. പുറത്ത് എത്തിയ ഉടനെ തന്നെ സംഭവം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

  ഏറെ നാളുകള്‍ക്ക് ശേഷം ജയറാമിന്റെ കിടിലന്‍ മേക്കോവര്‍ സിനിമയിലുണ്ട്. ജയറാമിനെ മൊട്ടതലയനും കുടവയറനുമാക്കിയാണ് പിഷാരടി അവതരിപ്പിക്കുന്നത്. ട്രെയിലറില്‍ ജയറാമിനൊപ്പം തിളങ്ങി നിന്നത് കുഞ്ചാക്കോ ബോബനാണ്. ട്രോളന്മാരും പഞ്ചവര്‍ണതത്തയെ കുറിച്ചും ജയറാമിനെ കുറിച്ചും ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്.

  പഞ്ചവര്‍ണതത്ത

  പഞ്ചവര്‍ണതത്ത

  രമേഷ് പിഷാരടി സംവിധായകന്റെ കുപ്പായമണിഞ്ഞ് എത്തുന്ന സിനിമയാണ് പഞ്ചവര്‍ണതത്ത. സിനിമയെ പിഷാരടി ബ്രില്ലിന്‍സ് എന്ന് വിളിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. അതിനിടെയാണ് സിനിമയില്‍ നിന്നും ട്രെയിലര്‍ എത്തിയത്. ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടകള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നും വലിയ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളായിരുന്നു ട്രെയിലറിലുണ്ടായിരുന്നത്. സമൂഹത്തില്‍ ജീവിക്കുന്ന രണ്ട് തരം വ്യക്തികളും അവരുടെ ഒത്ത് ചേരലും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. മഴവില്‍ മനോരമയാണ് സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

   ജയറാമിന്റെ ഗെറ്റപ്പ്..

  ജയറാമിന്റെ ഗെറ്റപ്പ്..

  ട്രെയിലറില്‍ ഏറ്റവുമധികം പ്രേക്ഷകരെ ആകര്‍ഷിച്ചത് നടന്‍ ജയറാമിന്റെ ലുക്ക് തന്നെയായിരുന്നു. മൊട്ടതലയനും കുടവയറനുമായി എത്തിയ ജയറാം മലയാളികളെ ചിരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനകം സിനിമയിലെ പ്രകടനം മികച്ചതെന്ന് വിലയിരുത്തപ്പെട്ടിരിക്കുകയാണ്. മണിയന്‍പിള്ള രാജു, അനുശ്രീ, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നടന്‍ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമ സപ്ത തരംഗ് സിനിമയാണ് വിതരണത്തിനെത്തിക്കുന്നത്. രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അനുശ്രിയുടെ കഥാപാത്രം.

   എങ്ങും പോയിട്ടില്ല..

  എങ്ങും പോയിട്ടില്ല..

  പണ്ട് നമ്മെ പൊട്ടി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ആ പഴയ വിറ്റേജ് ജയറാമേട്ടന്‍ എവിടെയും പോയിട്ടില്ല. പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ രമേഷ് പിഷാരടി അദ്ദേഹത്തെ ഒന്ന് പൊടി തട്ടി എടുത്തിരിക്കുകയാണ്.

   വിസ്മയിപ്പിക്കും..

  വിസ്മയിപ്പിക്കും..

  പഞ്ചവര്‍ണതത്തയിലെ ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ക്ക് പറയാന്‍ ഒരു കാര്യം മാത്രമേ ഉള്ളു. ജയറാമേട്ടന്‍ എന്ന് വെറൈറ്റി കഥാപാത്രങ്ഹള്‍ അവതരിപ്പിച്ചിട്ടുണ്ടോ.. അന്നൊക്കെ വിസ്മയിപ്പിച്ചിട്ടേയുള്ളു. ഇതും അതുപോലെ തന്നെയായിരിക്കും.

   കിടുക്കാച്ചി ട്രെയിലര്‍

  കിടുക്കാച്ചി ട്രെയിലര്‍

  പഞ്ചവര്‍ണതത്തയുടെ ട്രെയിലര്‍ കണ്ടതോടെ ഒരു കാര്യം ഉറപ്പിക്കാം.. പഴയ ജയറാമേട്ടനെ പിഷാരടിയ്ക്ക് തിരിച്ച് കൊണ്ട് വരാനും. കാരണം കിടുക്കാച്ചി ട്രെയിലറാണ് വന്നിരിക്കുന്നതെന്ന്. എന്നാല്‍ സലീം കുമാറിന്റെ ദൈവമേ കൈതൊഴം k.കുമാറകണം എന്ന സിനിമ ഇറങ്ങിയപ്പോഴും എല്ലാവരും പറഞ്ഞിരുന്നതും ഇതായിരുന്നു.

   ചാക്കോച്ചനും പൊളിക്കും..

  ചാക്കോച്ചനും പൊളിക്കും..

  പഞ്ചവര്‍ണതത്തയുടെ ട്രെയിലര്‍ കണ്ട് മറ്റൊരു കാര്യം കൂടി ചിലര്‍ക്ക് മനസിലായി. ചിത്രത്തില്‍ ചാക്കോച്ചനും നിര്‍ണായകമായ ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ കഴിയും.

  എല്ലാവരും ഉണ്ടല്ലോ..

  എല്ലാവരും ഉണ്ടല്ലോ..

  ട്രെയിലറിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം... ജയറാം, അശോകന്‍, കുഞ്ചാക്കോ ബോബന്‍, ധര്‍മജന്‍, സലീം കുമാര്‍, ജോജു ജോര്‍ജ്, പ്രേം കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക കോമഡി താരങ്ങളുമുണ്ടെന്നുള്ളതാണ്.

   ചിരി വരും...

  ചിരി വരും...

  ജയറാമേട്ടന്‍ കാണിക്കുന്ന ഈ എസ്പ്രഷനുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇത് വേറെ ആരെങ്കിലും കാണിച്ചാല്‍ കോമാളിത്തരമായി പോയതായി തോന്നുകയും, എന്നാല്‍ ജയറാം ചെയ്താല്‍ ചിരി വരികയും ചെയ്യുമെന്നുള്ളതാണ്.

   മികച്ച പ്രകടനം

  മികച്ച പ്രകടനം

  ട്രെയിലറില്‍ വളരെ കുറച്ച് ഭാഗം മാത്രമാണ് കാണിച്ചിട്ടുള്ളതെങ്കിലും കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് പിന്നാലെ പഞ്ചവര്‍ണതത്തയിലും ചാക്കോച്ചന്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കും. ഇത് ഉറപ്പാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

   അതാണ് പരിപാടി..

  അതാണ് പരിപാടി..

  ഈ വിഷുവിന് കുടുംബ പ്രേക്ഷകരെ മുഴുവന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള പരിപാടിയാണെന്ന് പഞ്ചവര്‍ണതത്തയുടെ ട്രെയിലര്‍ കണ്ടാല്‍ മനസിലാവും. അതിന് വേണ്ട കാര്യങ്ങളെല്ലാം സിനിമയിലുണ്ട്.

  ഒരു കാര്യം ഉറപ്പിക്കാം..

  ഒരു കാര്യം ഉറപ്പിക്കാം..

  ഒരു നൂറ് രൂപ മാറ്റി വെച്ച് പഞ്ചവര്‍ണതത്ത തിയറ്ററുകളില്‍ പോയി കാണുന്നതില്‍ ഒരു നഷ്ടവും വരാനില്ല. കാരണം പ്രേക്ഷകരെ സ്വാധീനിക്കാനുള്ള ഘടകങ്ങളെല്ലാം പിഷാരടി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.

   വിന്റേജ് ജയറാമേട്ടന്‍..

  വിന്റേജ് ജയറാമേട്ടന്‍..

  മാസ് കൂള്‍ അപ്പിയറന്‍സില്‍ നിന്നും പൂര്‍ണമായി മോചിതനായ ജയറാമേട്ടനെയാകും നമുക്ക് പഞ്ചവര്‍ണതത്തയില്‍ കാണാന്‍ കഴിയുക. എല്ലാവരുടെയും പ്രിയങ്കരനായ വിന്റേജ് ജയറാമേട്ടന്‍.

  സത്യമാണോ?

  സത്യമാണോ?

  ഒരുപക്ഷെ ഏറെ നാളുകള്‍ക്ക് ശേഷം ജയറാം എന്ന മികച്ച നടനെ നേരെ ചൊവ്വേ ഉപയോഗിച്ച സംവിധായകന്‍ അത് പിഷാരടി ആയിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.

  വമ്പന്‍ തിരിച്ച് വരവ്..

  വമ്പന്‍ തിരിച്ച് വരവ്..

  ഒരു ട്രെയിലറിന് ഇത്രയധികം പോസീറ്റിവ് കമന്റുകള്‍ ഉണ്ടാക്കാന്‍ കഴിയുമോ?.. കൂടുതല്‍ ഒന്നും പറയാനില്ല. ജയറാമേട്ടന്റെ വമ്പന്‍ തിരിച്ച് വരവ് തന്നെയാണ് പഞ്ചവര്‍ണതത്ത.

  ഒരു ടിക്കറ്റ് എടുക്കാം..

  ഒരു ടിക്കറ്റ് എടുക്കാം..

  രമേഷ് പിഷാരടിയാണ് സംവിധായകന്‍. തമാശയും ഫീല്‍ഗുഡും ചേര്‍ന്ന ഐറ്റവുമാണ് പഞ്ചവര്‍ണതത്ത. മാത്രമല്ല ജയറാമേട്ടന്‍ വെറൈറ്റി ഗെറ്റപ്പില്‍ എത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ധൈര്യമായി തന്നെ ഒരു ടിക്കറ്റ് എടുക്കാം.

   പൊളിച്ചടുക്കി...

  പൊളിച്ചടുക്കി...

  ആഹാ പഞ്ചവര്‍ണതത്ത ജയറാമേട്ടന്റെ അടിപൊളി മേക്കോവറും പിഷാരടിയുടെ ഫസ്റ്റ് ഡയറക്ഷനുമാണ്. മാത്രമല്ല ചാക്കോച്ചന്റെ പഴയ മൊഞ്ചും.. എല്ലാം കൂടി പൊളിച്ചടുക്കി എന്ന് തന്നെ പറയാം.

   എല്ലാം ഉണ്ട്..

  എല്ലാം ഉണ്ട്..

  മലയാളത്തില്‍ ഇന്നുള്ള കോമഡി താരങ്ങളെല്ലാം പഞ്ചവര്‍ണതത്തയില്‍ ഉണ്ടെന്ന് പറഞ്ഞത് പോലെ. പട്ടി, തത്ത, ഒട്ടകം, കഴുത, തുടങ്ങി എല്ലാ ജീവികളും സിനിമയിലുണ്ട്. ഒരു പക്ഷെ സിനിമയിലെ ഏറ്റവും വലിയ പ്രത്യേകതയും ഈ ജീവികള്‍ തന്നെയായിരിക്കും.

  താടി വളര്‍ത്തിയ കഥ പറഞ്ഞ് ദിലീപ് തേച്ചൊട്ടിച്ച് കളഞ്ഞു! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

  ദിലീപിനെ 'രാക്ഷസനടികനാ'ക്കി സിദ്ധാര്‍ത്ഥ്, അദ്ദേഹത്തെ അങ്ങനെ വിളിക്കാനുള്ള കാരണം ഇതാണ്..!

  English summary
  Panchavarnathatha trailer troll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X