For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പരസ്പരത്തിന് കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്‌സ്! ട്രോളുണ്ടാക്കാന്‍ കയറിയവരുടെ കാര്യമാണ് കഷ്ടം!!

  |

  കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ച് കളിയാക്കാറുണ്ടെങ്കിലും ഇന്നലെ പരസ്പരം സീരിയല്‍ അവസാനിച്ചത് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം അവസാനിക്കുന്നതായി ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളുടെ മരണത്തോടെ പരമ്പര അവസാനിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

  ട്രോളന്മാര്‍ക്ക് കൊന്ന് കൊലവിളിക്കാന്‍ ദീപ്തി ഐപിഎസ് ഇല്ല! ദീപ്തിയുടെ ശക്തി വെളിപ്പെടുത്തി ഗായത്രി

  സീരിയലിലെ ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജുമാണ് ത്രീവാദികള്‍ നല്‍കിയ ക്യാപ്്‌സൂള്‍ ബോംബ് കഴിക്കേണ്ടി വന്നത്. ഇരുവരും രക്ഷപ്പെടില്ലെന്ന് വന്നതോടെ ഒരു നദിയിലേക്ക് ബോട്ടില്‍ പോയി അവിടെ നിന്ന് പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. ഇതോടെ ആദാരഞ്ജലികളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞു. ട്രോളുണ്ടാക്കാന്‍ സീരിയല്‍ വീഡിയോ കണ്ട ട്രോളന്മാരുടെ കാര്യമാണ് കഷ്ടം.

  സീരിയലുകാര്‍ക്ക് ഇത്രയും പഞ്ഞമാണോ? പരസ്പരത്തിന്റെ ദുബായ് ഫ്ളെക്‌സില്‍! കൊലവിളിച്ച് ട്രോളന്മാര്‍!!!

  ഏഷ്യാനെറ്റിലെ പരസ്പരം

  ഇന്ന് സിനിമകള്‍ പോലെ തന്നെ സീരിയലുകളും അതിലെ താരങ്ങളും ജനപ്രിയരായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്നതാണ് സീരിയലുകളുടെ പ്രത്യേകത. കേരളത്തില്‍ ടാം റേറ്റിംഗില്‍ മുന്നില്‍ നിന്നിരുന്ന ഏഷ്യാനെറ്റിലെ സീരിയലായിരുന്നു പരസ്പരം. പടിപ്പൂര വീട്ടിലെ പത്മാവതിയമ്മയും മകന്‍ സൂരജും മരുമകള്‍ ദീപ്തി ഐപിഎസും അവരുടെ കുടുംബവുമാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍. കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞിരുന്ന പരമ്പരയില്‍ കൈയടി നേടിയിരുന്നത് ഐപിഎസുകാരിയായ ദീപ്തിയായിരുന്നു.

  പരസ്പരം അവസാനിച്ചു

  പരസ്പരം തുടങ്ങി ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് 1524 ഓളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയാണ് അവസാനിച്ചിരിക്കുന്നത്. സീരിയല്‍ അവസാനിക്കുന്നതിന്റെ സങ്കടം എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജും മരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഒടുവില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇരുവരും യാത്രയായിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് ആദാരഞ്ജലി അര്‍പ്പിച്ച് സൈബര്‍ ലോകവും കണ്ണീരിലാഴ്ന്നിരിക്കുകയാണ്.

  തീവ്രവാദികളുടെ ആക്രമണം..

  തീവ്രവാദികള്‍ ബന്ദിക്കളാക്കി കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി ദീപ്തിയും ഭര്‍ത്താവും അവരുടെ ക്യാംപിലെത്തുകയായിരുന്നു. ഇവിടെ വെച്ച് തീവ്രവാദികള്‍ നല്‍കിയ ക്യാപ്‌സൂള്‍ ബോംബ് ഇവര്‍ക്ക് കഴിക്കേണ്ടി വന്നിരുന്നു. അത് നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് ഡോക്മാര്‍ വിധി എഴുതിയതോടെയാണ് ഇരുവരും മരിക്കാന്‍ തന്നെ തീരുമാനിക്കുന്നത്. വീട്ടുകാര്‍ക്ക് അവസാന യാത്ര നല്‍കി രണ്ട് പേരും മരണത്തിലേക്ക് നടക്കുകയായിരുന്നു.

  30 മിനുറ്റ് കൊണ്ട് എല്ലാം തീര്‍ന്നു

  മനുഷ്യ ബോംബ് സെറ്റ് ചെയ്ത് 30 മിനുറ്റ് കൊണ്ട് പൊട്ടിത്തെറിക്കും. ഇതോടെ നഗരമധ്യത്തിലൂടെ ഇറങ്ങി ഓടിയും പുഴയിലേക്ക് ഒരു ബോട്ടില്‍ പോയി അവിടെ നിന്നും മരിക്കുകയുമായിരുന്നു. പുഴയുടെ തീരത്ത് നിന്ന് പത്മാവതിയമ്മയും മറ്റ് കുടുംബാംഗങ്ങളും ഇത് കണ്ട് സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരയുകയാണ്. ഇത്രയുമാണ് സോഷ്യല്‍ മീഡിയ വഴി അതിവേഗം വൈറലായി മാറിയത്.

  ആ ധൈര്യമാണ് കാണേണ്ടത്..

  ഒരു പോലീസുകാരിയാവുമ്പോള്‍ മരണത്തിന് മുന്നില്‍ പോലും ധൈര്യത്തോടെ നില്‍ക്കണമെന്ന് പറയും. ദീപ്തി ഐപിഎസ് അത് തെളിയിച്ചിരിക്കുകയാണ്. ആയിരിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ദീപ്തിയുടെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം.

  സീരിയല്‍ വിരോധികള്‍

  കേരളത്തില്‍ സീരിയല്‍ വിരോധികള്‍ ഒരുപാടുണ്ടെങ്കിലും ദുരന്തം സംഭവിക്കുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പരസ്പരത്തിന്റെ അവസാന എപ്പിസോഡ് മാറി നിന്ന് കണ്ട കടുത്ത സീരിയല്‍ വിരോധികള്‍ വരെ കരഞ്ഞ് പോയി. അത്രയും സങ്കടകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്.

  ട്രോളുണ്ടാക്കാന്‍ പോയതാണ്..

  പരസ്പരത്തിന്റെ അവസാന ഭാഗമെത്തിയപ്പോള്‍ സ്ഥിരമായി സീരിയല്‍ കണ്ടിരുന്ന അമ്മ, മുത്തശ്ശി, പെങ്ങള്‍ എന്നിവരെല്ലാം സങ്കടം ഉള്ളിലൊതുക്കി. എന്നാല്‍ ട്രോളുണ്ടാക്കാന്‍ കയറിയവര്‍ പൊട്ടിക്കരയേണ്ട അവസ്ഥയാണ്.

  ആരും ചിരിക്കരുത്..

  പരസ്പരത്തിലെ ദീപ്തി മരിച്ച് പോയെന്ന് പറഞ്ഞ് ഒരോ അമ്മമാരും കരയുകയാണ്. എന്നാല്‍ അതില്‍ ചിരിക്കുന്നവരുമുണ്ട്. ഒരു സീരിയല്‍ കുറഞ്ഞ് കിട്ടിയാല്‍ അത്രയും സമാധാനമെന്ന് പറയുന്ന സീരിയല്‍ വിരോധികളാണ് നാട്ടില്‍.

  ഉള്ളിലൊരു വിങ്ങലാണ്..

  കാര്യം ദീപ്തി ഐപിഎസ് മരിച്ചതോടെ ശല്യം തീര്‍ന്ന് കിട്ടി എന്നൊക്കെ പറയുമെങ്കിലും നമ്മുടെ രാജ്യത്തെ തീവ്രവാദികളില്‍ നിന്നും സംരക്ഷിക്കാന്‍ ആരും ഇല്ലല്ലോന്ന് ഓര്‍ക്കുമ്പോള്‍ ഉള്ളിലൊരു വിങ്ങലാണ്.

  പ്രളയത്തെ പോലെയല്ല

  കേരളത്തിലുണ്ടായ പ്രളയം നമ്മള്‍ അതിജീവിച്ചിരുന്നെങ്കിലും പരസ്പരത്തിലെ ബേക്കറി സൂരജും ദീപ്തിയും ബോംബ് പൊട്ടിമരിച്ചു എന്ന മഹാദുരന്തത്തെ പലര്‍ക്കും അതിജീവിക്കാന്‍ കഴിയാതെ വന്നെന്ന് വരും.

  രണ്ടാം ഭാഗം വരുന്നു

  പരസ്പരം ഇന്നലെ അവസാനിച്ചെങ്കിലും അതിന് രണ്ടാം ഭാഗം വരാന്‍ പോവുകയാണ്. അതും പത്ത് വര്‍ഷം നീണ്ട് നില്‍ക്കുന്നത്. സൂരജും ദീപ്തിയും മരിച്ചതോടെ രണ്ടാം ഭാഗമെങ്ങനെ വരുമെന്നായിരിക്കും പ്രേക്ഷകന്റെ സംശയം. അവിടൊരു ട്വിസ്റ്റുണ്ട്. ബോംബ് പൊട്ടിത്തെറിച്ചെങ്കിലും സൂരജും ദീപ്തിയും രക്ഷപ്പെടുന്നു. വീണ്ടും പത്ത് വര്‍ഷത്തേക്ക് മരണമില്ലാതെ സൂരജും ദീപ്തിയും പ്രേക്ഷകരിലേക്ക് എത്തും.

  മരണമാസ് സംവിധായകന്‍

  ആറ്റം ബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ ഹെയ്മര്‍ മാസ് ആണെങ്കില്‍ ബോംബ് ഗുളിക കണ്ടുപിടിച്ച പരസ്പരം സീരിയല്‍ ഡയറക്ടര്‍ മരണമാസാണ്. അദ്ദേഹത്തിന് കൊടുക്കണം അവാര്‍ഡ്.

  അഭിമാനിക്കാം...

  പരസ്പരത്തിന്റെ ക്ലൈമാക്‌സില്‍ ബോംബ് പൊട്ടുന്ന സീന്‍ ഹോളിവുഡിലേ പോലെയുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതോടെ താന്‍ ചെയ്ത സീന്‍ കാണുന്ന വീഡിയോ എഡിറ്റര്‍ അഭിമാനപുളകിതനായെന്ന് പറയാം.

  ദീപ്തി മരിച്ചിട്ടില്ല

  പരസ്പരത്തില്‍ ദീപ്തി മരിച്ചത് കണ്ട് പല അമ്മമാരും മുത്തശ്ശിമാരും സങ്കടത്തിലാണ്. എന്നാല്‍ സീരിയലിന് വേണ്ടി അഭിനയിച്ചതാണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല. കാരണം ദീപ്തിയെ അത്രയധികം സ്‌നേഹിക്കുന്നവരാണ് പലരും.

  കിഡ്‌നി തന്നിട്ട് പോവാമോ

  ദീപ്തി മുന്‍പ് അമ്മായിയമ്മയ്ക്ക് ഒരു കിഡ്‌നി നല്‍കിയിരുന്നു. എന്തായാലും മരിക്കാന്‍ പോവുകയാണ്. എന്നാല്‍ അടുത്ത കിഡ്‌നി കൂടി തന്നിട്ട് പോയിക്കൂടെ എന്ന് ചോദിക്കുന്ന അമ്മായിയമ്മയുടെ സ്‌നേഹം ആരും കാണാതെ പോവരുത്.

  English summary
  Parasparam Serial troll viral on social media

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more