For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലസ്ടു കഴിഞ്ഞിട്ട് കല്യാണം നോക്കാം; ബന്ധുവായ അരുണുമായിട്ടുള്ള പ്രണയവിവാഹത്തെ കുറിച്ച് ഗായത്രി അരുണ്‍

  |

  സീരിയലുകളില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് വലിയ അവസരങ്ങള്‍ ലഭിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന നായിക വേഷമാണ് ഗായത്രിയുടെ കരിയറില്‍ പുതിയൊരു വഴി തെളിച്ചത്. അവിടുന്നിങ്ങോട്ട് സിനിമകളിലും പോലീസ് ഓഫീസറുടെ വേഷം നടിയെ തേടി എത്തി.

  ഇപ്പോള്‍ അഭിനയത്തിന് പുറമേ സംവിധായിക കൂടിയാവാനുള്ള ശ്രമത്തിലാണ് ഗായത്രി. ഇതിനിടെ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അരുണുമായി ഇഷ്ടത്തിലായതിനെ പറ്റി ഗായത്രി പറഞ്ഞത്.

  'താനും അരുണുമായിട്ടുള്ളത് ലവ് കം അറേഞ്ച്ഡ് വിവാഹമാണെന്നാണ് ഗായത്രി പറയുന്നത്. അരുണ്‍ ബന്ധുവായത് കൊണ്ട് ചെറിയ പ്രായത്തിലെ പരസ്പരം അറിയാം. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായിരുന്നെങ്കിലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇക്കാര്യം പറഞ്ഞിരുന്നില്ല. അരുണിന്റെ സഹോദരി എന്റെ ക്ലാസ്‌മേറ്റാണ്. അവളെന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്. അവിടുന്നാണ് പ്രൊപ്പോസലുമായി വന്നതെന്ന്', ഗായത്രി പറയുന്നു.

  Also Read: വീട്ട് ജോലിയ്ക്ക് പോയിട്ടുണ്ട്, ഒരു രാത്രി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങിയോടി; വെളിപ്പെടുത്തി ഷൈന്‍

  ജാതകമൊക്കെ നോക്കി, അത് നല്ല ചേര്‍ച്ചയാണെന്ന് അറിഞ്ഞതിന് ശേഷമാണ് കല്യാണം കഴിച്ചതെന്നും നടി പറയുന്നു. ജാതകം നോക്കണമെന്നുള്ളത് അച്ഛന്റെ ഡിമാന്‍ഡുകളായിരുന്നു. തന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പക്ഷേ എന്റെ കാര്യം വന്നപ്പോള്‍ ജാതകം തീര്‍ച്ചയായും നോക്കണമെന്ന് പറഞ്ഞു. താന്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ വീട്ടുകാരില്‍ നിന്നും വന്ന പ്രതികരണത്തെ കുറിച്ചും അഭിമുഖത്തില്‍ ഗായത്രി സൂചിപ്പിച്ചു.

  Also Read: ഇന്റർനെറ്റ് ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിൽ 'അറ്റ്' ഒരുങ്ങുന്നു, നി​ഗൂഢതയുണർത്തി ആകാശ് സെന്‍!

  'സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അരുണുമായി ഇഷ്ടത്തിലാവുന്നത്. പ്രണയം വീട്ടില്‍ അറിഞ്ഞതോടെ പഠനം പൂര്‍ത്തിയാവട്ടെ. ഇപ്പോള്‍ പ്ലസ്ടു ആയിട്ടല്ലേ ഉള്ളു, കല്യാണപ്രായമാകട്ടെ, എന്നാണ് പറഞ്ഞത്. കല്യാണ പ്രായമായപ്പോള്‍ അവന്‍ വീണ്ടും വീട്ടിലേക്ക് വന്നു. രണ്ടാമതും കല്യാണം ആലോചിച്ചു. അങ്ങനെ വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹം നടത്തിയെന്നും', ഗായത്രി പറയുന്നു.

  അഭിനയത്തിന് പുറമേ സംവിധാനത്തിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗായത്രി. 'വലിയൊരു പ്രൊജക്ട് സംവിധാനം ചെയ്യാനുള്ള പ്ലാനിലാണിപ്പോള്‍. അഭിനയം എപ്പോഴും എനിക്ക് പാഷനാണ്. രണ്ടും ഒന്നിച്ച് കൊണ്ട് പോവാനാണ് ആഗ്രഹിക്കുന്നത്. സ്‌ക്രിപ്റ്റും താന്‍ തന്നെയാണ് ഒരുക്കുന്നതെന്ന് പറഞ്ഞ ഗായത്രി അതിന്റെ ഇതിവൃത്തമെന്താണെന്ന് കൂടി വ്യക്തമാക്കി.

  ഇവിടുത്തെ യക്ഷി സങ്കല്‍പ്പം പോലെ നോര്‍ത്ത് ഇന്ത്യയിലുള്ള ഒരു കോണ്‍സപ്റ്റിനെ ബേസ് ചെയ്തിട്ടാണ് ഇതൊരുക്കുന്നത്. വലിയൊരു പ്രൊജക്ടായത് കൊണ്ട് കുറച്ചധികം ഹോം വര്‍ക്കും സമയവും ആവശ്യമാണെന്നും', -ഗായത്രി പറഞ്ഞു.

  സിനിമാഭിനയത്തിനൊപ്പം യൂട്യൂബ് ചാനലിലും ഗായത്രി സജീവമാണ്. 'ലൈഫ് സ്റ്റോറീസ് വിത് ഗായത്രി' എന്ന പേരിലാണ് നടി ചാനൽ തുടങ്ങിയിരിക്കുന്നത്. കുട്ടിക്കാലം മുതലിങ്ങോട്ട് തൻ്റെ ജീവിതത്തിലെ ഓരോ കഥകളുമാണ് നടി പങ്കുവെക്കാറുള്ളത്.

  English summary
  Parasparam Serial Fame Gayathri Arun Opens Up About Her Love Marriage With Arun Goes Viral. Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X