»   »  മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

Written By:
Subscribe to Filmibeat Malayalam

നീണ്ട കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ പരോള്‍ തിയേറ്ററുകളിലേക്കെത്തിയ ആഴ്ചയാണ് കടന്നുപോയത്. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി, ബിജു മേനോന്‍, ആന്റണി വര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നത്.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

തുടക്കം മുതല്‍ ഒടുക്കം വരെ ഗംഭീര പ്രകടനം നേടിയത് മാത്രമല്ല ബോക്‌സോഫീസ് പ്രകടനത്തിലും മികച്ച പ്രകടനമാണ് ഈ ചിത്രങ്ങള്‍ കാഴ്ച വെച്ചുന്നത്. ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ചയിലെ കലക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബിജു മേനോന്‍ ചിത്രമായ ഒരായിരം കിനാക്കളും പരോളും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്. ചെറുതും വലുതുമായ ആറ് സിനിമകളാണ് അന്ന് പുറത്തിറങ്ങിയത്. പോയവാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെ വിഷു സമ്മാനം അണിയറയില്‍ ഒരുങ്ങുന്നു, ഗംഭീര സര്‍പ്രൈസാണ് ആരാധകരെ കാത്തിരിക്കുന്നത്!

ഒന്നാം സ്ഥാനം പരോളിന് തന്നെ

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കുടുംബ പ്രേക്ഷകര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആക്ഷനും ത്രില്ലറുമൊക്കെയായി കുറച്ച് നാളായി മമ്മൂട്ടിയെ കുടുംബ പ്രേക്ഷകര്‍ക്ക് നഷ്ടമായെന്ന വാദം തുടരുന്നതിനിടയിലാണ് ശരത്ത് സന്ദിത്ത് ചിത്രമായ പരോള്‍ തിയേറ്ററുകളിലേക്ക് എത്തിയത്. വിഷു റിലീസുകള്‍ക്ക് തുടക്കമിട്ടത് മമ്മൂട്ടിയാണ്. 140 ഓളം തിയേറ്ററുകളിലായാണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ തന്നെ മികച്ച പ്രതികരണം നേടിയ സിനിമ കലക്ഷനിലും ഏറെ മുന്നിലാണ്.

സുഡാനിയും പിന്നിലുണ്ട്

സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ള ചിത്രം. തുടക്കത്തിലെ അതേ സ്ഥിരത നിലനിര്‍ത്തിയാണ് ചിത്രം മുന്നേറുന്നത്. കാല്‍പ്പന്ത് കളിയെ സ്‌നേഹിക്കുന്ന മലപ്പുറത്തുകാരുടെ കഥയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബപ്രേക്ഷകരുടെ സ്വന്തം താരമായ ചാക്കോച്ചന്‍

ചോക്ലേറ്റ് ഹീറോയില്‍ നിന്നും കുടുംബപ്രേക്ഷകരുടെ സ്വന്തം താരമായി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. വാരാന്ത്യത്തില്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശിപ്പിച്ച് വരികയാണ്.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍

ആന്റണി വര്‍ഗീസ് നായകനായെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയ്ക്ക് ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്തത്. യുവതലമുറയാണ് ഈ സിനിമയെ പോപ്പുലറാക്കിയത്. ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

ബിജു മേനോന്റെ ഒരായിരം കിനാക്കളാല്‍

ഏത് തരം കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള താരമാണ് താനെന്ന് തെളിയിച്ച ബിജു മേനോന്റെ ഒരായിരം കിനാക്കളും പോയവാരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കലക്ഷനില്‍ മോശമല്ലാത്ത പ്രകടനമാണ് സിനിമ കാഴ്ച വെച്ചത്. വരും ദിനങ്ങളില്‍ ചിത്രം കുതിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

English summary
Parole Makes An Entry; Sudani From Nigeria Stays Strong!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X