For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേ കട്ടിലില്‍ പുതപ്പിനുള്ളില്‍ കാളിദാസും തരിണിയും പാര്‍വതിയും; മരുമകള്‍ക്ക് ആശംസകളുമായി പാര്‍വതി ജയറാം

  |

  നടന്‍ ജയറാമും പാര്‍വതിയും പ്രണയിച്ച് വിവാഹം കഴിച്ചകഥ എല്ലായിപ്പോഴും പ്രചരിക്കാറുണ്ട്. മുപ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതം ഇപ്പോഴും സന്തോഷത്തോടെ കൊണ്ട് നടക്കുകയാണ് താരങ്ങള്‍. അതേ സമയം മകനും നടനുമായ കാളിദാസ് ജയറാമിന്റെ പ്രണയകഥയാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

  അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ കാളിദാസ് പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടതോടെയാണ് താരപുത്രന്‍ പ്രണയത്തിലാണോന്ന ചോദ്യം വരുന്നത്. മോഡലായ തരിണിയുടെ കൂടെയുള്ള ഫോട്ടോ വൈറലായതിന് പിന്നാലെ കാളിദാസിന്റെ പ്രണയകഥയും ചര്‍ച്ചയായി.

  മകന്റെ പ്രണയത്തിന് പാര്‍വതിയ്‌ക്കോ ജയറാമിനോ യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമാക്കുന്ന പുത്തനൊരു ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന തരിണിയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയതായിരുന്നു പാർവതി. ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ഫോട്ടോയ്ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

  Also Read: സിനിമയിൽ അഭിനയിച്ചാൽ ഭർത്താവിന് സംശയമാകുമെന്ന് പറഞ്ഞു!, ഒരു വർഷത്തോളം മിണ്ടാതിരുന്ന സുഹൃത്ത് വരെയുണ്ടെന്ന് നയന

  കാളിദാസിന്റെ പ്രിയതമയായി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട താരസുന്ദരിയാണ് തരിണി കലിംഗരായര്‍. കഴിഞ്ഞ ഓണത്തിന്റെ അന്ന് മുതലാണ് ജയറാം കുടുംബത്തിനൊപ്പം തരിണിയെ കണ്ട് തുടങ്ങിയത്. കുടുംബ ചിത്രത്തില്‍ ഒരു സുന്ദരിയെ കൂടി കണ്ടതോടെ കാളിദാസിന്റെ ഭാര്യയാവാന്‍ പോകുന്ന കുട്ടിയാണോന്നുള്ള ചോദ്യം ഉയര്‍ന്നു. അന്നും കുടുംബം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടയിലാണ് ദുബായില്‍ നിന്നുള്ള ഫോട്ടോ എത്തുന്നത്.

  Also Read: 'ഉണ്ണി മുകുന്ദനോട് ഞാൻ ചെയ്തത് തെറ്റ്, എന്റെ കണ്ണ് നിറഞ്ഞു പോയി'; നടന്നതെന്തെന്ന് ടൊവിനോ തോമസ്

  തരിണിയുടെ കൂടെ പ്രണയാതുരനായി ഇരിക്കുന്ന കാളിദാസിന്റെ ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ശേഷം കാളിദാസിന്റെ ജന്മദിനത്തിന് സന്ദേശം അയച്ച് കൊണ്ടുള്ള തരിണിയുടെ പോസ്റ്റും എല്ലാം ശ്രദ്ധേയമായി. ഇപ്പോഴിതാ നടി പാര്‍വതി തരിണിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പാര്‍വതി പോസ്റ്റ് ചെയ്തത്.

  കാളിദാസും തരണിയും മാളവികയും പാര്‍വതിയുമടക്കം എല്ലാവരും ഒരു കട്ടിലില്‍ പുതച്ച് മൂടി കിടക്കുന്ന മനോഹരമായൊരു ഫോട്ടോയാണ് പാര്‍വതി പങ്കുവെച്ചത്. 'എന്റെ പ്രിയപ്പെട്ട തരണി കലിംഗരായര്‍ക്ക് ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്‍', എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പാര്‍വതി കൊടുത്തിരിക്കുന്നത്. ഇതിന് നന്ദി പറഞ്ഞ് തരണി എത്തുകയും ചെയ്തിരിക്കുകയാണ്.

  പാര്‍വതിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പലവിധ ചോദ്യങ്ങളുമായി ആരാധകരും എത്തി. ചിലര്‍ ജയറാം എവിടെയെന്നും ഇത് കാളിദാസിന്റെ ഭാര്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായിട്ടാണ് എത്തിയത്. ഒപ്പം സ്ഥിരമായി വിമര്‍ശിക്കാറുള്ളവര്‍ ഈ കിടപ്പിനെ കുറ്റം പറഞ്ഞും എത്തുന്നുണ്ട്. എന്നാല്‍ ഇത്രയും ഐക്യവും സ്‌നേഹവും കാണുമ്പോള്‍ സന്തോഷമാണെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

  എന്തായാലും കാളിദാസിന്റെ വിവാഹ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പെന്ന് പ്രിയപ്പെട്ടവര്‍ പറയുന്നു. നായകനായി അഭിനയത്തിലേക്ക് വന്നത് മുതല്‍ കാളിദാസ് ജയറാമിന് ചുറ്റും വലിയ ആരാധക പിന്‍ബലമാണുള്ളത്. മാത്രമല്ല തരിണിയെ കുറിച്ചുള്ള കാര്യങ്ങളും ഓരോ ദിവസങ്ങളിലായി പുറത്ത് വരുന്നുണ്ട്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലായതാണ്.

  English summary
  Parvathy Jayaram's Birthday Wishes To Son Kalidas Jayaram's Girlfriend Tarini Kalingarayar Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X