നിറവയറുമായി പാര്‍വതി കൃഷ്ണ, ആശുപത്രിയിലേക്ക് പോവും മുന്‍പുള്ള ചിത്രങ്ങള്‍ വൈറല്‍
അടുത്തിടെയായിരുന്നു പാര്‍വതി കൃഷ്ണയ്ക്കും ബാലഗോപാലിനും ഇടയിലേക്ക് കുഞ്ഞതിഥി എത്തിയത്. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് ഇവര്‍ പറഞ്ഞത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതിയും ബാലുവും പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സിനെ ഒരുപാട് ഇഷ്ടപ്പെടുന്ന പാര്‍വതി നിറവയറിലും ചുവടുവെച്ചിരുന്നു.
ഞാനെന്താണ് ചെയ്യാന്‍ പോവുന്നതെന്നുള്ള കാര്യത്തെക്കുറിച്ച് നിനക്ക് വ്യക്തമായി അറിയാം, എന്‍രെ മൂഡ് വ്യത്യാസവും നിനക്ക് മനസ്സിലാവും. നീയില്ലായിരുന്നുവെങ്കില്‍ എന്‍രെ ജീവിതം എങ്ങനെയാവുമെന്ന് ഓര്‍ക്കാനേ വയ്യ. സഹയാത്രിക മികച്ചതാണെങ്കില്‍ ജീവിതം എന്നും മനോഹരമായിരിക്കും. അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്ന് പറഞ്ഞായിരുന്നു ബാലഗോപാല്‍ എത്തിയത്. ഇത്തവണത്തെ ആനിവേഴ്‌സറി ഏറെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങള്‍ ഇനി മൂന്നാവാന്‍ പോവുകയാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
ഗര്‍ഭാവസ്ഥയില്‍ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ചിലര്‍ ഉന്നയിച്ചത്. ഡോക്ടറോട് ചോദിച്ചതിന് ശേഷമായാണ് നൃത്തം ചെയ്തത്. മാനസിക പിരിമുറക്കം കുറയ്ക്കുന്നതിന് അത് സഹായകമായെന്നുമായിരുന്നു പാര്‍വതി പറഞ്ഞത്. പ്രസവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായും പാര്‍വതി നൃത്തം ചെയ്തിരുന്നു. പ്രസവ ശേഷമായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

കുഞ്ഞതിഥിക്കായി താരാട്ട് പാടുന്ന ബാലഗോപാലിന്റെ വീഡിയോ പങ്കുവെച്ചും പാര്‍വതി എത്തിയിരുന്നു. കുഞ്ഞതിഥിയുടെ മുഖം കാണിക്കാത്തതെന്താണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കുഞ്ഞതിഥിയുടെ മുഖം കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതിനിടയിലെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍.
Recommended Video
കുടുംബസമേതമുള്ള ചിത്രങ്ങള്‍ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. മകന്‍ വന്നിട്ട് 7 ദിവസമായെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നുമായിരുന്നു കമന്റിന് മറുപടിയായി പാര്‍വതി കുറിച്ചത്.


Click it and Unblock the Notifications











