»   » മോഹന്‍ലാലിനെ തോല്‍പിക്കുന്ന പാര്‍വതിയുടെ വര്‍ക്കൗട്ട്! പുലിമുരുകനാവാനുള്ള ശ്രമമാണോ?

മോഹന്‍ലാലിനെ തോല്‍പിക്കുന്ന പാര്‍വതിയുടെ വര്‍ക്കൗട്ട്! പുലിമുരുകനാവാനുള്ള ശ്രമമാണോ?

By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി കഷ്ടപ്പെടുന്ന നടിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പാര്‍വതിയായിരിക്കും. ടേക്ക് ഓഫ് എന്ന സിനിമയ്ക്ക് വേണ്ടി പാര്‍വതി കഷ്ടപ്പെട്ടത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള നടിയുടെ വര്‍ക്കൗട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

പ്രണവ് മോഹന്‍ലാല്‍ ആദിയില്‍ പാര്‍ക്കര്‍ അഭ്യാസം കാണിച്ച് മാത്രമല്ല ഞെട്ടിക്കുക, പിന്നെയോ?

കഥാപാത്രത്തിന് വേണ്ടി ജിമ്മില്‍ നിന്നുമുള്ള കഠിനമായ വര്‍ക്കൗട്ടുകളുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മുമ്പ് മോഹന്‍ലാലിന്റെ പുലിമുരുകന് വേണ്ടി ലാലേട്ടന്‍ നടത്തിയ വര്‍ക്കൗട്ടുകള്‍ പോലെയാണ് പാര്‍വതിയുടെ പ്രകടനവും. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന വീഡിയോ ഉടനടി വൈറലായി മാറിയിരുന്നു.

parvathy

പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളം അവതരിപ്പിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. റോമാന്റിക് സിനിമയായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വര്‍ക്കൗട്ട് ചെയ്ത് ശരീരം നിയന്ത്രിക്കുന്നത് എന്തിനാണ് എന്നാണ് ചോദ്യം ഉയരുന്നത്.

പറവ കാണാത്തവര്‍ക്ക് ഇച്ചാപ്പിയുടെ പ്രണയം കണ്ടാല്‍ അതുമൊരു പ്രചോദനമാവും! കാരണം എന്താണെന്ന് അറിയാമോ?

പിന്നാലെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനും നസ്രിയയ്ക്കുമൊപ്പമാണ് പാര്‍വതി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങാന്‍ പോവുന്നതെ ഉള്ളു. പൃഥ്വിരാജ് ഒന്നിലധികം സിനിമകളുടെ തിരക്കുകളിലായതാണ് ഷൂട്ടിങ്ങ് നീണ്ട് പോവുന്നതിനുള്ള കാരണം.

English summary
Parvathy’s workout video will make you feel guilty!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam