Just In
- 22 min ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 1 hr ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 1 hr ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 1 hr ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
തെരുവില്‍ നില്ക്കുമ്പോള് 'സഖാവ്' ആകുന്ന വൈദികന്... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെ
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റിമയുടെയും പാര്‍വ്വതിയുടെയും ഭീകരമായ സൈക്കിള്‍ സവാരി; കൂടെ വിളിക്കാത്തതിന് ഗീതുവിന് ദേഷ്യം
ഇന്റസ്ട്രിയിലെ സ്ത്രീ കൂട്ടായ്മകളുടെ മുന്‍നിരയില്‍ നില്ക്കുന്ന നടിമാരാണ് പാര്‍വ്വതി തിരുവോത്തും റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസുമൊക്കെ. കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് ആരെയും ഭയക്കാത്ത ഇവര്‍ മറ്റുള്ളവരുടെ അഭിപ്രായ വ്യത്യാസങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്. മലയാള സിനിമയിലെ 'ഫെമിനിസ്റ്റുകാര്' എന്ന് വിമര്‍ശിക്കുന്നതിനോടും അവര്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ല
പക്ഷെ ഇപ്പോള്‍ പറയുന്നത് ഇവാരും നടത്തിയ പ്രസ്താവനയെ കുറിച്ചോ ഫെമിനിസത്തെ കുറിച്ചോ അല്ല. പാര്‍വ്വതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ കുറിച്ചാണ്. റിമ കല്ലിങ്കലിനൊപ്പം സൈക്കിള്‍ സവാരി നടത്തിയതിന്റെ ഫോട്ടോ പാര്‍വ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. സണ്‍ഡേ മോണിങ്, ഭീകരം എന്നിങ്ങനെയാണ് ചിത്രത്തിന് ഹാഷ് ടാഗ് നല്കിയിയിരിയ്ക്കുന്നത്.
ചിത്രത്തിന് ധാരാളം കമന്റുകളും ലൈക്കുകളും കിട്ടുന്നുണ്ട്. എന്നാല്‍ അതില്‍ ശ്രദ്ധിക്കപ്പെട്ടത് ഗീതു മോഹന്‍ദാസിന്റെ കമന്റാണ്. നിങ്ങളെന്താ എന്നെ വിളിക്കാതിരുന്നത്. എനിക്കും കൂടെ കൂടണമായിരുന്നു എന്ന് കമന്റെഴുതിയ ഗീതു ദേഷ്യത്തിന്റെ മൂന്ന് ഇമോജികളും ഇട്ടു. അടുത്ത തവണ ചെക്കനൊപ്പം(?) നമുക്ക് പോവാം എന്നാണ് ഇതിന് മറുപടിയായി പാര്‍വ്വതി പറഞ്ഞിരിയ്ക്കുന്നത്.
രസകരമായ കമന്റുകളും ചില ചോദ്യങ്ങളും ആരാധകര്‍ ചോദിയ്ക്കുന്നുണ്ട്. രണ്ട് പേരും മാസ് ധരിക്കാത്തതിന്റെ ആപത്ത് സൂചിപ്പിയ്ക്കുന്നതാണ് ചില കമന്റുകള്‍. ഫോട്ടോ എടുത്തത് ആരാണെന്ന് അന്വേഷിക്കാത്തവരുമില്ല. ഒരു ലക്ഷത്തില്‍ അധികം ലൈക്കുകളാണ് ഫോട്ടോയ്ക്ക് കിട്ടിയിരിയ്ക്കുന്നത്. ഇതിന് മുന്‍പും റിമ കല്ലിങ്കലിനൊപ്പമുള്ള ചിത്രങ്ങള്‍ പലതും പാര്‍വ്വതി ന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കൊന്നും സജീവമല്ലാത്ത പാര്‍വ്വതി ഈ ലോക്ക് ഡൗണ്‍ കാലത്താണ് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ആക്ടീവായത്. തന്റെ ചിന്തകളും പ്രവൃത്തികളും ഓര്മകളുമൊക്കെയാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. അമ്മയുടെ മൂക്കുത്തി അണിഞ്ഞുകൊണ്ടുള്ള ഫോട്ടോകളൊക്കെ വൈറലായിരുന്നു.
സിനിമിലേക്ക് വരികയാണെങ്കില്‍, 2019 ല്‍ റിലീസ് ചെയ്ത വൈറസ് എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ പാര്‍വ്വതിയുടേതായി തിയേറ്ററിലെത്തിയത്. ഈ ചിത്രത്തില്‍ റിമ കല്ലിങ്കലും ഒരു പ്രധാന വേഷം ചെയ്തു. ഹലാല ലവ് സ്റ്റോറിയാണ് റിലീസിനൊരുങ്ങി നില്ക്കുന്ന പാര്‍വ്വതി ചിത്രം. രാച്ചിയമ്മ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. കരിയറില്‍ വളരെ അധികം സെലക്ടീവാണ് ഇപ്പോള്‍ പാര്‍വ്വതി. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയം നേടുന്നു.