»   » മിമിക്രി കൊണ്ട് അത്ഭുതപ്പെടുത്തിയ പാഷണം ഷാജി മലയാള സിനിമയുടെ മികച്ച കലാകാരന്‍ തന്നെയാണ്!!

മിമിക്രി കൊണ്ട് അത്ഭുതപ്പെടുത്തിയ പാഷണം ഷാജി മലയാള സിനിമയുടെ മികച്ച കലാകാരന്‍ തന്നെയാണ്!!

Posted By: Saranya KV
Subscribe to Filmibeat Malayalam

നാട്ടിന്‍പുറത്തുക്കാരന്റെ നിഷ്‌കളങ്കമായ ചിരിയാണ് പാഷാണം ഷാജി എന്ന കലാകാരനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. സൂരാജ് വെഞ്ഞാറമൂടിനും സലീംകുമാറിനു ശേഷം ഇനിയാര് എന്ന് ചോദിച്ചാല്‍ അതിനുത്തരമാണ് പാഷാണം ഷാജി എന്ന കലാകാരന്‍. ചുരുങ്ങിയ സമയംകൊണ്ട് അദ്ധേഹം മലയാളസിനിമയില്‍ ഉണ്ടാക്കിയ തരംഗം അത്രയ്ക്കും വലുതാണ്.

ദിലീഷ് പോത്തന്റെ സിനിമ കാഴ്ചപാട് മാറ്റിയത് പപ്പയുടെ ആ ചോദ്യമായിരുന്നു!ശരിക്കും സത്യം പറഞ്ഞാല്‍ പോരേ?

പാഷാണം ഷാജി

സാജു എന്നാണ് യാഥാര്‍ത്ഥ പേര്. പക്ഷേ പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപെടുന്നത്. മഴവില്‍മനോരമ ചാനലിലെ കോമഡി സ്കിറ്റില്‍ സാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണിത്. എല്ലാവരെയും തമ്മിലടിപ്പിക്കുന്ന, പരദൂഷണം പറഞ്ഞു നടക്കുന്ന ഒരു നാട്ടമ്പുറത്തുക്കാരന്‍. സാജുവിന്റെ ജീവിതം ദാ ഇപ്പോള്‍ കാണുന്ന രീതിയിലാവാന്‍ കാരണം ആ ഒരൊറ്റ കഥാപാത്രമാണ്. യഥാര്‍ത്ഥ പേരു വിളിക്കുന്നതിനേക്കാള്‍ സാജുവിനും ഇഷ്ടം പാഷാണം ഷാജി എന്ന വിളി കേള്‍ക്കാനാണ്.

വെള്ളിമൂങ്ങ എന്ന ഭാഗ്യചിത്രം

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സാജു മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. സാജുവിന്റെ ഭാഗ്യചിത്രമാണ് വെള്ളിമൂങ്ങ. ചാനലിലെ പരിപാടി കണ്ടിട്ടാണ്് വെള്ളിമൂങ്ങയുടെ സംവിധായകന്‍ജിക്കുജേക്കബ് സാജുവിനെ സിനിമയിലേക്കു ക്ഷണിക്കുന്നത്. സാജുവിന്റെ പ്രകടനത്തെക്കുറിച്ച് സാജുവിനോട് പറയുന്നത് ജിക്കുബിന്റെ ഭാര്യയാണ്.

പാവപ്പെട്ടവര്‍ക്ക് സഹായം

നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോളും തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവെക്കുകയാണ് ഈ കലാകാരന്‍. ദാരിദ്യത്തിലൂടെ കടന്നുവന്നതിലാണ് മറ്റുള്ളവരെ സഹായിക്കാനായി സാജു മുന്നിട്ടറിങ്ങുന്നത്. മറ്റുള്ളവര്‍ക്ക് പണവും അരിയും നല്‍കി സഹായിക്കാന്‍ സാജുവിനൊപ്പം ഭാര്യയും രംഗത്തുണ്ട്.

വ്യത്യസ്തനായ കേമഡി താരം


ചുരുങ്ങിയ കാലംകൊണ്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാജുവിന് ലഭിച്ചു. റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരുടെ മനസ്സില്‍ സാജു ഇടം നേടിയത്. മറ്റുള്ളവരുടെ ശബ്ദം അനുകരിക്കാതെ നര്‍മ്മം നിറയുന്ന കഥാപാത്രങ്ങളായിരുന്നു സാജുവിന്റേത്.

കുടുംബം

കൂലിപണിക്കാരായ തങ്കപ്പന്റെയും മങ്കമ്മയുടെയും മകനാണ് പാഷാണം ഷാജി എന്ന സാജു. പ്രീഡിഗ്രിക്ക് പഠിച്ചെങ്കിലും തോറ്റതുകൊണ്ട് പിന്നെ പഠിത്തം തുടര്‍ന്നില്ല. കോട്ടയം ദൃശ്യ ട്രൂപ്പിലൂടെയായിരുന്നു സ്‌റ്റേജ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ആലപ്പുഴ മിമിക്‌സ് മീഡിയ, ചേര്‍ത്തല കലാസാരഥി, കൊച്ചിന്‍ മഹാത്മ, കൊച്ചിന്‍ നവോദയ, കൊച്ചിന്‍ ഗിന്നസ് എന്നീ ട്രൂപ്പുകളിലൊക്കെ സാജു അംഗമായിരുന്നു.

ആദ്യമായി കാറ് വാങ്ങി


മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ ആണ് സാജുവിന്റെ ജീവിതം മാറ്റിമറിച്ചത്. ഷോയിലൂടെ ലഭിച്ച 35 ലക്ഷംരൂപ വീതം വെച്ച കാശിന് ആദ്യമായി കാറ് വാങ്ങിച്ചു.

English summary
Pashanam Shaji's Latest photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam