»   » ഇരുപതാം നൂറ്റാണ്ട് നമുക്കൊന്ന് റീമേക്ക് ചെയ്താലോ?

ഇരുപതാം നൂറ്റാണ്ട് നമുക്കൊന്ന് റീമേക്ക് ചെയ്താലോ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ തന്നെ എക്കാലത്തേയും മികച്ച ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. കെ മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ നായകന്‍മാരായ ചിത്രത്തിന്റെ തിരക്കഥ എസ് എന്‍ സ്വാമിയായിരുന്നു.

മലയാള ചലച്ചിത്രത്തരംഗത്ത് മോഹന്‍ലാലിന് ഈ ചിത്രം ഒരു വഴിതിരിവായിരുന്നു. നായികമാരായി അംബികയും ഉര്‍വശിയും അഭിനയിച്ച ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, അടൂര്‍ ഭാസി, കവിയൂര്‍ പൊന്നമ്മ, സുകുമാരി, പ്രതാപചന്ദ്രന്‍, ജനാര്‍ദ്ദനന്‍, മാമുക്കോയ, ജഗദീഷ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്.

സാഗര്‍ ഏലിയാസ് ജാക്കിയായി പൃഥ്വിരാജ്

ഇരുപതാം നൂറ്റാണ്ടിന്റെ റീമേക്കില്‍ സാഗര്‍ ഏലിയാസായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായത് പൃഥ്വിരാജ് ആണ്. സാഹസിക കഥാപാത്രമായാലും ലളിതമായ കഥാപാത്രമായാലും അനായാസം കൈകാര്യം ചെയ്യാന്‍ പൃഥ്വിരാജിനു മിടുക്കുണ്ട്. ഇതിലെ നായകന്‍ സാഗര്‍ അതുപോലൊരു റോള്‍ ആണ്. അതുകൊണ്ട് തന്നെയാണ് പൃഥ്വിരാജ് ഈ റോള്‍ ചെയ്യാന്‍ യോഗ്യനായതും.

ശേഖരന്‍ കുട്ടിയായി ടോവിനോ തോമസ്

സുരേഷ് ഗോപി ചെയ്ത ഈ കഥാപാത്രം എതിരാളിയുടേതായിരുന്നുവെങ്കിലും മുഖ്യകഥാപാത്രത്തിന്റെ തുല്യ പ്രാധാന്യം ഉണ്ടായിരുന്ന റോളായിരുന്നു അത്. ഇപ്പഴത്തെ സിനിമാ രംഗത്ത് പൃഥ്വിരാജിനെ പോലൊരു ജാക്കിക്ക് പറ്റിയ വില്ലന്‍ ടോവിനോ തന്നെയാണ്.

അശ്വതിയായി ഭാവന

അംബികയാണ് ചിത്രത്തില്‍ അശ്വതിയായി അഭിനയിച്ചത്. കഴിവുറ്റ പത്രപ്രവര്‍ത്തകയാണ് അശ്വതി. ആദ്യം ജാക്കിക്കെതിരായി നീക്കം നടത്തുന്ന അശ്വതി പിന്നീട് ശേഖരന്‍ കുട്ടിക്കെതിരായുള്ള ദൗത്യത്തില്‍ പങ്കുചേരുന്നു. നല്ല പക്വതയുള്ള കഥാപാത്രമാണ് അതിന് വേണ്ടത്. ഭാവനയാണ് ആ റോള്‍ ചെയ്യാന്‍ ഉചിതമായത്.

ജ്യോതിയായി മിയ ജോര്‍ജ്

ധൈര്യശാലിയായ ഗ്രാമീണ പെണ്‍കുട്ടിയായാണ് ജ്യോതി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആ റോള്‍ ഭംഗിയായി അവതരിപ്പിച്ചത് ഉര്‍വശിയായിരുന്നു. ജാക്കിയുടെ കാമുകിയാണ് ജ്യോതി. മിയയാണ് ആ കഥാപാത്രം ചെയ്യാന്‍ യോജിച്ചത്.

അശോകനായി സൗബിന്‍ ഷാഹിര്‍

ജാക്കിയുടെ വലംകൈയായി എത്തുന്ന അശോകന്‍ എന്ന കഥാപാത്രം അവതരിപ്പിച്ചത് ജഗതി ശ്രീകുമാര്‍ ആണ്. ചിത്രത്തിന്റെ റീമേക്കില്‍ അശോകന്‍ എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്നത് സൗബിനാണ്. കാരണം കഥാപാത്രം നര്‍മ്മവും ഗൗരവവും കലര്‍ന്ന റോളാണ് അവതരിപ്പിക്കേണ്ടത്.

English summary
rupatham Noottandu played a major role in cementing Mohanlal's superstardom in Mollywood. Ambika and Urvashi played the female leads in the movie, which Jagathy Sreekumar, Adoor Bhasi, Kaviyoor Ponnamma, Sukumari, Mamukoya, Prathapachandran, Janardhanan, Jagadish, etc., in the supporting roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam