»   » സിനിമാക്കാരെന്താ മോശക്കാരാണോ?

സിനിമാക്കാരെന്താ മോശക്കാരാണോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/pc-george-ganesh-kumar-cinema-minister-2-103341.html">Next »</a></li></ul>
Ganesh Kumar, PC George
അടുത്തിടെ ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജ് ചലച്ചിത്ര-വനംവകുപ്പ് മന്ത്രിയായ കെബി ഗണേഷ് കുമാറിനെ 'സിനിമാക്കാരനായ മന്ത്രി'യെന്ന് പരിഹസിച്ചിരുന്നു. ഗണേഷിനെതിരെ പല വിമര്‍ശനങ്ങളുമുന്നയിച്ച ജോര്‍ജ് സിനിമാക്കാര്‍ തന്നെ പഠിപ്പിക്കാന്‍ വരേണ്ടന്നും പറഞ്ഞു. ഇതു കേള്‍ക്കുമ്പോള്‍ ആരും ഒന്നു ചോദിച്ചു പോകും-സിനിമാക്കാരെന്താ മോശക്കാരാണോ?

പിസി ജോര്‍ജിനെ പോലെ തന്നെ ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നിയമപ്രകാരം മത്സരിക്കുകയും വിജയിക്കുകയും അതുവഴി എംഎല്‍എയാവുകയും ചെയ്തയാളാണ് ഗണേഷ് കുമാര്‍.

ഇതേ മന്ത്രിസഭയുടെ തുടക്കകാലത്ത് ഗണേഷിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്നയാളാണ് പിസി ജോര്‍ജ്. വിവാദമുണ്ടായതിന് ശേഷം ഗണേഷ് കുമാറും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. മുന്‍പ് തന്റെ കാര്യപ്രാപ്തിയെ വാനോളം പുകഴ്ത്തിയ ജോര്‍ജിന് ഇപ്പോള്‍ താന്‍ അപ്രിയനായതെങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു ഗണേഷ് പറഞ്ഞത്. എന്തായാലും രാഷ്ട്രീയ-ഭരണകാര്യങ്ങളില്‍ അഭിപ്രായഭിന്നത ഉണ്ടായപ്പോള്‍ അവ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതിന് പകരം 'സിനിമാക്കാരനായ മന്ത്രി'യെന്ന് വിളിച്ച് ഗണേഷിനെ പരിഹസിച്ചത് തീരെ ശരിയായില്ല.

സിനിമാരംഗവുമായി ബന്ധമുള്ള കേരളത്തിലെ ഏക രാഷ്ട്രീയ നേതാവല്ല ഗണേഷ് കുമാര്‍. രാഷ്ട്രീയത്തിലെ സിനിമാക്കാരെ കുറിച്ച് പറയുമ്പോള്‍ പിസി ജോര്‍ജിനും സിനിമാമേഖലയുമായുള്ള ബന്ധം കണ്ടില്ലെന്ന് നടിക്കാനാവില്ല.
അടുത്ത പേജില്‍
പിസി ജോര്‍ജും സിനിമയില്‍ അഭിനയിച്ചിട്ടില്ലേ?

<ul id="pagination-digg"><li class="next"><a href="/features/pc-george-ganesh-kumar-cinema-minister-2-103341.html">Next »</a></li></ul>
English summary
Chief Whip PC George also acted in a movie named KK Road Kottayam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam