For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കാത്തിരിക്കാമെന്ന് പറഞ്ഞു, അമ്മയാവുന്നത് കരിയറില്‍ മാറ്റം വരുത്തില്ലെന്നും പേളി

  |

  കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഏഴാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവര്‍ അടുത്തിടെ എത്തിയത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു പേളിയും ശ്രീനിയും പരിചയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇവര്‍ പങ്കുവെക്കാറുണ്ടായിരുന്നു.

  ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് പേളിക്ക് ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അടുത്തിടെയായിരുന്നു ലുഡോ തിയേറ്ററുകളിലേക്കെത്തിയത്. ഒടിടിയിലൂടെയെത്തിയ ചിത്രത്തിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. അമ്മയാവുന്നതോടെ കരിയറില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു അടുത്തിടെ താരത്തോട് ചോദിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പേളി മാണി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  അഭിനേതാവായി മാത്രം

  അഭിനേതാവായി മാത്രം

  ഭാര്യ, അമ്മ ഇങ്ങനെയല്ലാതെ തന്നെ ഒരു അഭിനേത്രിയായി സംവിധായകര്‍ തന്നെ കാണുന്നതിനോടാണ് താല്‍പര്യമെന്ന് പേളി മാണി പറയുന്നു. എന്റെ കഴിവ് പരിഗണിച്ച് അവര്‍ എന്നെ പരിഗണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേരളത്തിലെ പ്രധാന അഭിനേത്രികളെല്ലാം വിവാഹിതരായി കുടുംബമായി കഴിയുന്നവരാണ്. അത് അവരുടെ കരിയറിനെയോ തീരുമാനങ്ങളെയോ ബാധിച്ചില്ല, എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും പേളി മാണി പറയുന്നു.

  കരിയറിലെ മാറ്റങ്ങള്‍

  കരിയറിലെ മാറ്റങ്ങള്‍

  അമ്മയാവുന്നത് കരിയറില്‍ മാറ്റങ്ങള്‍ വരുത്തുമോയെന്നും പേളി മാണിയോട് ചോദിച്ചിരുന്നു. നായകന്‍മാരോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ആരും ചോദിക്കാറില്ല. കുട്ടികള്‍ അവരുടെ കരിയറില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ആരും ചോദിക്കാറില്ല. ഇത്തരത്തിലുള്ള ചിന്താഗതികള്‍ മാറേണ്ട സമയമായെന്നും താരം ചൂണ്ടിക്കാണിക്കുന്നു. വിവാഹശേഷവും അമ്മയായതിന് ശേഷവും തങ്ങളുടെ ജോലി തുടരുന്ന എത്രയോ നായികമാര്‍ നമുക്കുണ്ട്.

  ഉത്തരവാദിത്തങ്ങള്‍

  ഉത്തരവാദിത്തങ്ങള്‍

  അമ്മയാവുന്നുവെന്നത് കരിയറില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് പേളി മാണി പറയുന്നു. ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ എല്ലാം ഒരുമിച്ച് ചെയ്യേണ്ടതായി വരും. സ്ത്രീകള്‍ക്ക് അതിന് പ്രത്യേകമായൊരു കഴിവുണ്ട്. അങ്ങനെയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് പേളി മാണി പറയുന്നു.വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ആ രീതി തന്നെ ഇനിയും തുടരും. ആ നിലപാട് മാറ്റുന്നില്ലെന്നും പേളി മാണി പറയുന്നു.

  സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam
  ലുഡോയ്ക്ക് ശേഷം

  ലുഡോയ്ക്ക് ശേഷം

  ബോളിവുഡ് ചിത്രമായ ലുഡോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ പേളിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. അനുരാഗ് ബസിനുവിനൊപ്പമുള്ള അരങ്ങേറ്റത്തിലൂടെ മികച്ച അവവസരങ്ങള്‍ ലഭിക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നുവരെ അവസരം ലഭിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു പലരും പറഞ്ഞത്.

  English summary
  Pearle Maaney about motherhood didnt change her career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X